»   » ബാഹുബലി പ്രചോദനം : ഷാരൂഖ് ഖാന്‍

ബാഹുബലി പ്രചോദനം : ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പ്രചോദനമാണെന്ന് ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് തന്റെ ടിറ്റ്വറിലൂടെയാണ് ബാഹുബലി ടീമിന് അഭിനന്ദനം അറിയിച്ചത്.

എന്തൊരു ബുദ്ധിമുട്ട് സഹിച്ചെടുത്ത സിനിമയാണിത്. പ്രചോദനമായതിന് ഈ സിനിമയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നന്ദിയെന്നും. കുതിച്ച് ചാടിയാല്‍ മാത്രമെ ആകാശത്തോളം എത്താന്‍ സാധിക്കു' ഷാരൂഖ് ഖാന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ എഴുതി.

shahrukh-khan-6

എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലി റെക്കോര്‍ഡുകള്‍ ഭോദിച്ച് മുന്നേറുകയാണ്. ജൂലായ് പത്തിന് റിലീസ് ചെയ്ത ബാഹുബലി ഇപ്പോഴും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

ചിത്രം ഇതുവരെ 460 കോടി രൂപയിലേറെ  നേടി എന്നാണ്  ലഭിക്കുന്ന വാർത്തകള്‍. തെലുങ്ക് സൂപ്പര്‍താരങ്ങളായ പ്രഭാസ്, റാണ ദാഗുബാട്ടി, സുദീപ് എന്നിവരെ കൂടാതെ അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, നാസര്‍, രമ്യകൃഷ്ണന്‍, രോഹിണി എന്നിങ്ങനെ പ്രമുഖ താരങ്ങളും സിനിമയിലുണ്ട്.

English summary
SS Rajamouli's film "Baahubali-The Beginning" has been in the news for its record breaking box office collections

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam