ബജ്രംഗി ഭായിജാന്‍ ജൂലൈ 17ന് റിലീസ് ചെയ്യും
ബോഡിഗാഡിന് ശേഷം സല്‍മാന്‍ഖാനും കരീന കപൂറും ഒന്നിക്കുന്ന ബജ്രംഗി ഭായിജാന്‍ ജൂലൈ 17 ന്് പുറത്തിറങ്ങും. ബോളിവുഡ് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഏക് ഥാ ടൈഗറിനു ശേഷം കബീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബജ്രംഗി ഭായിജാന്‍. റംസാന്‍ സമയത്താണ് ചിത്രം പുറത്തിറക്കുന്നത്.
പാകിസ്ഥാനില്‍ നിന്നും വഴി തെറ്റി ഇന്ത്യയിലെത്തുന്ന ഒരു കൊച്ചുകുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദീപ്തി മിശ്ര, ഓം പുരി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.ചിത്രത്തിലെ സെല്‍ഫി ലെ ലെ റെ എന്ന് തുടങ്ങുന്ന പാട്ട് ഇപ്പോള്‍ തന്നെ ഹിറ്റായി.

തെലുങ്ക് സംവിധായകന്‍ എസ് എസ് രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡല്‍ഹിയിലും രാജസ്ഥാനിലുമായി ബജ്രംഗി ഭായിജാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.


Click it and Unblock the Notifications