ഹൃത്വിക്കിന്റെ ആക്ഷന്‍, കത്രീനിയുടെ ബിക്കനി: കടിലന്‍ ടീസറുമായി ബാങ് ബാങ്
'സിന്ദഗി ന മിലേഖ ദുബാര' എന്ന ചിത്രത്തിന് ശേഷം ഹൃത്വിക് റോഷനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്ന 'ബാങ് ബാങ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഹൃത്വിക് റോഷന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം കത്രീനിനയുടെ ബിക്കിനി വേഷവുമാണ് ആദ്യ ടീസറിന്റെ ആകര്‍ഷണം.
ബോളിവുഡിനു പുറമെ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബാങ് ബാങ്. അന്‍ജാന അന്‍ജാന, ബച്ച്‌നാ ഹേ ഹസീനോ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സിദ്ധാര്‍ത്ഥ് ആനന്ദ്.

സുജോയ് ഘോഷും സുരേഷ് നായറും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് ഹോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ഫൊക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ്. ടോം ക്രൂസും കാമറൂണ്‍ ഡിയാസും ഒന്നിച്ച 'നൈറ്റ് ആന്റ് ഡേ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബാങ് ബാങ്.
സൂപ്പര്‍ ആക്ഷന്‍ രംഗങ്ങള്‍ക്കൊണ്ടും കാര്‍ ചേസിങ് രംഗങ്ങള്‍ക്കൊണ്ടും സമ്പന്നമായിരിക്കും ചിത്രമെന്ന സൂചനയാണ് ടീസറില്‍ നിന്ന് ലഭിക്കുന്നത്. സംവിധായകനും ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറുമായ ആന്‍ഡ്രി ആംസ്ട്രങാണ് ബാങ് ബാങിന്റെ സ്റ്റണ്ട് ഡയറക്ടര്‍.
അബുദാബിയിലെ പിസ ഗോപുരം എന്നറിയപ്പെടുന്ന ലീനിങ് ടവര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. ഒക്ടോബര്‍ രണ്ടിന് പ്രേക്ഷകരുടെ കാത്തിരിപ്പവസാനിപ്പിച്ച് ചിത്രം തിയേറ്ററുകളിലെത്തും.
<center><iframe width="100%" height="315" src="//www.youtube.com/embed/LRARHtMzZQE" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











