»   » പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം കോപ്പിയടി, അതെ, ഷാരൂഖ് ഖാന്റെ ആ പഴയ സൂപ്പര്‍ഹിറ്റ് ചിത്രം!!

പ്രിയങ്ക ചോപ്രയുടെ ആദ്യ ഹോളിവുഡ് ചിത്രം കോപ്പിയടി, അതെ, ഷാരൂഖ് ഖാന്റെ ആ പഴയ സൂപ്പര്‍ഹിറ്റ് ചിത്രം!!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റ ചിത്രം കോപ്പിയടി വിവാദത്തിലേക്ക്. സേത് ഗാര്‍ഡന്‍ സംവിധാനം ചെയ്യുന്ന ബെവാച്ച് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് കോപ്പിയടി വിവാദത്തില്‍പെട്ടത്.

ഷാരൂഖ് ഖാന്‍ നായകനായ 1993ല്‍ പുറത്തിറങ്ങിയ ബാസിഗര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററിന്റെ കോപ്പിയടിയാണ് പ്രിയങ്ക ചോപ്രയുടെ പുതിയ ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ബാസിഗര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ഒത്തിരി സാമ്യമുള്ളതയാണ് പറയുന്നത്.

വിവാദത്തിലായ പോസ്റ്റര്‍

പ്രിയങ്ക ചോപ്രയുടെ പുറത്തിറങ്ങിയ ബെവാച്ച് പോസ്റ്റര്‍. 1993ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ബാസിഗര്‍ എന്ന ചിത്രത്തിന്റെ കോപ്പിയടിയാണിതെന്ന് പറയുന്നു. ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കാണാം...

കരുതികൂട്ടിയത്

പിഴവ് സംഭവിച്ചതല്ല, മനപ്പൂര്‍വം ചെയ്തതാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

24 വര്‍ഷം മുമ്പ്

1993ലാണ് ബാസിഗര്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. 24 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് അബ്ബാസ് മുസ്താനാണ്. കാജോള്‍, സിദ്ധാര്‍ത്ഥ് റേ, ശില്‍പ ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബെവാച്ച് ശ്രദ്ധ നേടുന്നു

മെയ് 25ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ബെവാച്ച് ഹോളിവുഡില്‍ ശ്രദ്ധ നേടി. എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ചിത്രത്തിന്റെ കോപ്പിയടി വിവാദം ചൂടുപിടിക്കുന്നുണ്ട്.

ട്വിറ്ററില്‍

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്...

English summary
Priyanka Chopra's Baywatch Poster Copied From Shahrukh Khan's Baazigar?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam