ഹണിമൂൺ കഴിയുന്നതിനു മുൻപേ വിവാദം ഉയർന്നു!! അറിയില്ലെങ്കിൽ പോയി പഠിക്കൂ, പൊട്ടിത്തെറിച്ച് സോനം
ഫെമിനിസം എന്താണെന്ന് ഓൺലൈനിൽ നോക്കൂ
നടി സോനം കപൂറിന്റെ വിവാഹം ബോളിവുഡിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. ബോളിവുഡിലെ പ്രിയ താരങ്ങളെല്ലാം ആ വിവാഹ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ബോളിവുഡിൽ ഇത്രയധികം ഗംഭീരം വിവാഹം ആഘോഷം ഇതുവരെ ഉണ്ടായിട്ടില്ലത്രേ. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ടുമ്പോൾ ഒന്നിനു പിറകെ ഒന്നായി കപൂർ ആഹൂജ കുടുംബത്തിനെതിരെ വിവാദങ്ങൾ തലപൊക്കുകയാണ്.
ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡിലും വൈറലാകുന്നത് സോനത്തിന്റെ പേരു മാറ്റവിനെ കുറിച്ചാണ്. ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനു ശേഷം സോനത്തിന്റെ പേര് മാറ്റിയതാണ് പ്രശ്നങ്ങൾ ഉടലെടുക്കാൻ കാരണമായത്. സോനം തന്നെയാണ് വിവാഹ ശേഷം തന്റെ പേര് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത്. ഇത് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുകയാണ്.

സോനം കപൂർ അഹൂജ
വിവാഹ ശേഷം തന്റെ സേഷ്യൽ മീഡിയ അക്കൗണ്ടുകളിലും മറ്റും താരം തന്റെ പേര് സോനം കപൂർ അഹൂജ എന്ന് ആക്കി മാറ്റിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സോനം കെ അഹൂജയെന്നാണ്. ഇതാണ് വിവാദത്തിന് തുടക്കുമായത്. സാധരണ ഗതിയിൽ വിവാഹ ശേഷം ഭർത്താവിന്റെ പേരിന്റെ സർ നൈയിമാണ് ഭര്യയുടെ പേരിനോടൊപ്പം ചേർക്കുന്നത്. എന്നാൽ ബാക്കി വിവാഹിതരായ താരങ്ങൾക്കൊന്നും ഈ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ സോനത്തിനെതിരെ മാത്രമാണ് ഇത്തരത്തിലുളള ആരോപണം ഉയർന്നത്. അതു വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ.

കറകളഞ്ഞ ഫെമിനിസ്റ്റ്
സോനം കപൂറിന്റെ പേര് മാറ്റത്തിനെതിരെ എഴുത്തുകാരി തസ്ലീമ നാസ്രീൻ രംഗത്തെത്തിയിരുന്നു. സോനത്തിന്റെ പേര് മാറ്റത്തിനെതിരെ ഇവർ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കറകളഞ്ഞ ഒരു ഫെമിനിസ്റ്റാണ് സോനം കപൂർ. ആയതിനാൽ ഭർത്താവിന്റെ പേര് ഒരിക്കലും പേരിനോടൊപ്പം ചേർക്കാൻ പാടില്ലായിരുന്നു. തൂടാതെ എന്തു കൊണ്ട് അനന്ദ് അഹൂജ തന്റെ പേരിനോടൊപ്പം കപൂർ എന്ന് ചേർത്തില്ലെന്നും തസ്ലീമ ചോദിക്കുന്നുണ്ട്. തസ്ലീമയുടെ ആരോപണങ്ങ്ൽ മറ്റു ചിലരും ഏറ്റുപിടിച്ചതോടെ സംഭവം കുറച്ചു കൂടി വൈറലായി.

എന്താണ് ഫെമിനിസം
സംഭവം വിവാദമായപ്പോൾ മറുപടിയുമായി സോനം കപൂർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. താനും ആനന്ദും നീണ്ട കാലത്തെ പ്രണത്തിനു ശേഷമാണ് വിവാഹിതരായത്. അതിനാൽ തന്നെ ഈ വിഷയത്തിൽ തീരുമനമെടുക്കാൻ ഞങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് കാലത്തെ സമയം വേണ്ടി വന്നു. ഫെമിനിസത്തിന്റെ പേരിലാണ് താരത്തിനെതിരെ അക്രമം അഴിച്ചുവിടുന്നത്. അതിനു സോനം ഉഗ്രൻ മറുപടി നൽകിയിട്ടുണ്ട്. എന്താണ് ഫെമിനിസം എന്ന് അറിയാത്തവർ പോയി ഇന്റനെറ്റിൽ പോയി അതിന്റെ വിശദീകരണം കണ്ടുപിടിക്കട്ടെ. എന്നും താരം പറഞ്ഞു. കൂടാതെ തന്റെ ഭർത്താവ് ആനന്ദ് തന്റെ പേര് മാറ്റിയോ ഇല്ലയൊന്ന് നിങ്ങൾക്കെങ്ങനെ അറിയമെന്നും അരോപകരോട് താരം ചോദിക്കുന്നുണ്ട്.

വിവാഹം വിവാദത്തിൽ
സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹം വിവാദത്തിലെത്തി നിൽക്കുകയാണ്. ഇവരുടെ വിവാഹത്തിനെതിരെ ഒരു കൂട്ടം സിഖ് വിശ്വാസികൾ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ ചടങ്ങുകൾ മത വികാരം വ്രണപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. ഇതിനെതിരെ പുരാതി നൽകിയിട്ടുണ്ട്. വിവാഹത്തിന് നേതൃത്വം നൽകിയ എസ്.ജി.പി.സി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് ഇവർ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തലപ്പാവിന്റെ പതക്കം
സിഖ് മാതാചാരപ്രകാരം വിവഹിതരാകുമ്പോൾ സിഖ് മതാചാരപ്രകാരം വിവാഹം നടക്കുമ്പോൾ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നിൽവെച്ച് തലപ്പാവിലെ പതക്കം അഴിച്ചുമാറ്റണമെന്നാണ് അചാരം. എന്നാൽ സേനത്തിന്റ വിവാഹത്തിൽ എസ്ജിപി( ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി) അംഗങ്ങൾ അടക്കം ആരും തന്നെ ഇത് അഴിച്ചു മാറ്റിയിരുന്നില്ല. ഇതാണ് വിവാദത്തിന് കാരണമായത്. അതേസമയം സോനത്തിനും ഭർത്താവ് ആനന്ദ് ആഹൂജയ്ക്കും കുടുംബാംഗങ്ങൾക്കെതിരേയും പരാതി നൽകിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.


Click it and Unblock the Notifications