ബിഗ് ബോസില്‍ പോയതോടെ കാമുകനുമായി; ശില്‍പ ഷെട്ടിയുടെ സഹോദരി ശാമിത ഷെട്ടിയുടെ പ്രണയകഥ പുറത്ത്
ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടിയുടെ സഹോദരിയും നടിയുമാണ് ശാമിത ഷെട്ടി. ശില്‍പയ്ക്ക് പിന്നാലെ വെള്ളിത്തിരയിലെത്തിയ ശാമിത നിറയെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ബിഗ് ബോസ് ഹിന്ദി 15-ാം സീസണിലെ മത്സരാര്‍ഥി കൂടിയായിരുന്നു നടി. ഗ്രാന്‍ഡ് ഫിനാലെയില്‍ അവസാനമെത്തിയ അഞ്ച് പേരില്‍ ഒരാള്‍ ശാമിത ആയിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും നടി പ്രണയത്തിലായതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കൊക്കെ കാരണം.
ശാമിതയുടെ സഹമത്സരാര്‍ത്ഥിയും നടനും മോഡലുമായ രാകേഷ് ബാപതുമായിട്ടാണ് നടി പ്രണയത്തിലായത്. ഇരുവരുടെയും ബന്ധം വലിയ വാര്‍ത്തകള്‍ക്ക് നല്‍കി പ്രാധാന്യം നല്‍കിയിരിക്കുകയാണ്. ഇതോടെ നടിയുടെ മുന്‍ പ്രണയങ്ങളെ കുറിച്ചുള്ള കഥകളും ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി തുടങ്ങി. പ്രമുഖ ക്രിക്കറ്റ് താരം മുതല്‍ ആദ്യ സിനിമയിലെ നായകന്‍ വരെ ഈ ലിസ്റ്റില്‍ ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിക്കറ്റ് താരം യുവരാജ് സിംഗും ശാമിതയും തമ്മില്‍ രഹസ്യമായി പ്രണയിച്ചിരുന്നു എന്നാണ് പറയുന്നത്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും തമ്മില്‍ പ്രണയങ്ങളും വിവാഹങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ട്. അതുപോലൊരു ബന്ധത്തിലേക്ക് പോവാതെ ഈ ബന്ധം ഗോസിപ്പു കോളങ്ങളില്‍ മാത്രമേ നിറഞ്ഞു നിന്നുള്ളൂ. ഈ വിഷയത്തില്‍ താരങ്ങള്‍ പ്രതികരിച്ചില്ലെങ്കിലും ഒരുകാലത്ത് പാപ്പരാസികള്‍ ആഘോഷമാക്കിയ റിലോഷനുകളില്‍ ഒന്നായിരുന്നു. നിലവില്‍ ഹെയ്‌സല്‍ കീച്ച് എന്ന ആളെ വിവാഹം കഴിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് യുവരാജ് സിങ്.

ഇന്ത്യയിലെ പ്രമുഖ നടനും നിര്‍മാതാവുമായ ഹര്‍മന്‍ ബജ്വയും ശാമിതയും തമ്മില്‍ റിലേഷന്‍ഷിപ്പ് ആയിരുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. 2012 ലാണ് ഇരുവരും പ്രണയിച്ചിരുന്നത് എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. പൊതു പരിപാടികളിലും പാര്‍ട്ടികളിലുമടക്കം ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. പിന്നീട് ഇരുവരും തമ്മില്‍ എന്തായി എന്നതിനെ കുറിച്ച് കൂടുതല്‍ വ്യക്തത ഒന്നുമില്ലായിരുന്നു.
Recommended Video
ഷമിത ഷെട്ടി പ്രണയിച്ച മറ്റൊരാള്‍ എന്ന രീതിയിലാണ് നടന്‍ അഫ്തബ് ശിവദാസനിയുടെ പേര് പ്രചരിച്ചത്. എന്നാല്‍ താരങ്ങളുടെ കൂടുതല്‍ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ ഒന്നും ഇല്ലായിരുന്നു. നടന്‍ ഉദയ് ചോപ്രയാണ് ലിസ്റ്റിലെ മറ്റൊരാള്‍. മൊഹബത്തെയിന്‍ എന്ന ഹിറ്റ് സിനിമയില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിച്ചിരുന്നു. ശാമിതയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ സിനിമ കൂടിയായിരുന്നു മൊഹബത്തെയിന്‍. സിനിമയിലെ പ്രണയം യഥാര്‍ത്ഥ ജീവിതത്തിലും ഒരു റിലേഷന്‍ഷിപ്പ് ആയി മാറി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് അധികനാള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു


Click it and Unblock the Notifications