അമ്മയാകാന്‍ ആഗ്രഹിച്ചെങ്കിലും വിവാഹത്തിനോട് നോ പറഞ്ഞു; ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെ പറ്റി ഏക്ത കപൂര്‍

ബോളിവുഡിലെ നിര്‍മാതാവും സംവിധായകുമായ ഏക്ത കപൂര്‍ തന്റെ നാല്‍പ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഏക്ത ശ്രദ്ധേയായവുന്നത്. ഏക്തയുടെ പല സീരിയലുകളും വിവാഹവും വിവാഹത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും കുടുംബ കലഹങ്ങളുമൊക്കെയാണ്. അങ്ങനെ വിവാഹത്തെ കുറിച്ചൊക്കെ പറഞ്ഞാലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് താരം. അതെന്ത് കൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നതും.

പലപ്പോഴും ഏക്തയുടെ പേരില്‍ ഗോസിപ്പുകള്‍ വരാറുണ്ട്. ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നതിന്റെ കാരണം എന്ന് പറഞ്ഞ് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും പ്രചരിക്കുന്നു എന്ന് മാത്രമേയുള്ളു. എങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുക മാത്രമാണ് ഏക്ത ചെയ്യാറുള്ളത്. ഇപ്പോള്‍ വാടകഗര്‍ഭപാത്രത്തിലൂടെ ജന്മം കൊടുത്ത കുഞ്ഞിനൊപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ് ഏക്ത.

ekta-kapoor-

അതേ സമയം ഏക്ത കപൂര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നൊരു സമയം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് മുന്‍പൊരു അഭിമുഖത്തില്‍ നടി സംസാരിച്ചിട്ടുണ്ട്. 'ചെറുപ്പത്തില്‍ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം ഏക്തയുടെ പിതാവും പ്രശസ്ത നടനുമായ ജിതേന്ദ്രയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ പിതാവാണ് തന്നോട് അവിവാഹിതയായി തുടരാന്‍ പറഞ്ഞേല്‍പ്പിച്ചത്.

സന്തോഷകരമായ ദാമ്പത്യ ജീവിതമാണോ, അതല്ലെങ്കില്‍ അടിച്ച് പൊളിയായൊരു ജീവിതമോ ഇതിലേതാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ് ജിതേന്ദ്ര മകളോട് ചോദിച്ചത്. അങ്ങനെ ജോലി എടുത്ത് സ്വന്തം ജീവിക്കാമെന്ന് ഏക്ത തീരുമാനിച്ചു. മാത്രമല്ല തന്റെ സുഹൃത്തുക്കളില്‍ പലരും വിവാഹം കഴിച്ച് അത് വേര്‍പ്പെടുത്തി കഴിയുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവരിപ്പോഴും അവിവാഹിതരെ പോലെ ജീവിക്കുന്നതിനെ പറ്റിയും ഏക്ത സൂചിപ്പിച്ചു.

ekta-kapoor-

വിവാഹം വേണ്ടെന്ന് തീരുമാനിച്ചിട്ടും ഒരു അമ്മയാകണമെന്ന് ആഗ്രഹിച്ച ഏക്ത വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം കൊടുത്ത് ഒരു അമ്മയായി. പിതാവ് ജിതേന്ദ്രയുടെ യഥാര്‍ഥ പേരായ രവി കപൂര്‍ എന്ന പേരാണ് അവള്‍ മകനിട്ട പേര്. അതേ സമയം ഏക്ത മാത്രമല്ല അവരുടെ സഹോദരനും നടനുമായ തുഷാര്‍ കപൂറും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

സഹോദരിയെ പോലെ തന്നെ തുഷാറും വാടകഗര്‍ഭപാത്രത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കിയിരുന്നു. രണ്ട് താരസഹോദരങ്ങളും അവിവാഹിതരായ മാതാപിതാക്കളാകാന്‍ ഇഷ്ടപ്പെടുന്നു, അവരുടെ അവസ്ഥയില്‍ സംതൃപ്തരുമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X