'അയാള്‍ എന്റെ പാവാടയുടെ ഉള്ളിലേക്ക് കൈ കടത്തി', ഹൃത്വിക് റോഷന്റെ അങ്കിള്‍ രാജേഷ് റോഷനെ കുറിച്ച് ഗായിക

സിനിമയ്ക്കുള്ളിലും പുറത്തും നേരിടേണ്ടി വരുന്ന ലൈംഗിക ഉപദ്രവങ്ങളെപ്പറ്റി നടിമാര്‍ അടക്കം പലരും വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകനും നടന്‍ ഹൃതിക് റോഷന്റെ അങ്കിളുമായ രാജേഷ് റോഷന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുകയാണ് ഗായിക ലഗ്നജിത ചക്രബര്‍ത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. യാതൊരു കൂസലുമില്ലാതെ അദ്ദേഹം ചെയ്ത കാര്യങ്ങളെ പറ്റിയും അന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെപ്പറ്റിയുമാണ് സ്‌ട്രെയിറ്റ് അപ്പ് വിത്ത് ശ്രീ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോള്‍ ലഗ്‌നജിത വെളിപ്പെടുത്തിയത്.

lagnajitha

ഗായികയായ തനിക്ക് അവസരമുണ്ടെന്ന് പറഞ്ഞാണ് രാജേഷ് റോഷനുമായി സംസാരിച്ചത്. ഞങ്ങള്‍ ഒരു പരസ്യം ചെയ്യുന്നതിന്റെ ചര്‍ച്ചയിലായിരുന്നു. ഞാന്‍ മുംബൈയില്‍ താമസിക്കുകയായിരുന്നു അപ്പോള്‍. സാന്താക്രൂസിലെ വസതിയില്‍ അദ്ദേഹത്തെ കാണാന്‍ ചെല്ലാന്‍ പറഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിരുന്നു. അതൊരു ആഡംബര സ്ഥലമായിരുന്നു. വീട്ടിലെത്തിയ എന്നെ വളരെ നന്നായി പരിപാലിക്കുകയും നല്ല രീതിയില്‍ സ്വീകരിക്കുകയും ചെയ്തു.

എല്ലാത്തരം സൗകര്യങ്ങളും ഉപകരണങ്ങളുമുള്ള അദ്ദേഹത്തിന്റെ സംഗീത മുറിയില്‍ ഞങ്ങള്‍ ഇരുന്നു. അപ്പുറത്ത് ഇരുന്ന അദ്ദേഹം എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാന്‍ കുറെ പരസ്യ ജിംഗിളുകള്‍ പാടിയിരുന്നു. എന്റെ ചില വര്‍ക്കുകള്‍ കാണിക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അത് കാണിക്കുന്നതിന് വേണ്ടി മേശപ്പുറത്ത് ഒരു ഐപാഡ് ഉണ്ടായിരുന്നത് എടുത്ത് അതില്‍ നിന്നും ബ്രൗസ് ചെയ്യുമ്പോള്‍ അദ്ദേഹം എന്റെ അടുത്ത് നിന്ന് അല്‍പ്പം മാറുന്നത് ഞാന്‍ കണ്ടു.

അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞാന്‍ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു. പക്ഷേ ഉടനടി പ്രതികരിച്ചില്ല. ഞാന്‍ ഒട്ടും പരിഭ്രമിക്കുന്നില്ലെന്നും പ്രതികരിക്കില്ലെന്നും തോന്നിയതോടെ അയാള്‍ എന്റെ പാവാടയുടെ ഉള്ളിലേക്ക് കൈ കടത്തി. ഇതോടെ ഞാന്‍ ചാടി എഴുന്നേല്‍ക്കുകയും അയാളോട് അധികമൊന്നും പറയാതെ പുറത്തേക്കിറങ്ങി പോവുകയും ചെയ്തു.

lagnajitha

ബോളിവുഡിലും അഭിനയ മേഖലയിലും മാത്രമല്ല, സംഗീത മേഖലയിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്നാണ് ഗായിക പറയുന്നത്. രാജേഷ് റോഷന്‍ അത്തരം ആളുകളില്‍ ഒന്ന് മാത്രമാണെന്നും മറ്റ് അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ നിന്നും സമാനമായ അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ലഗ്‌നജിത പറയുന്നു.

അവരുടെയൊക്കെ പേര് പറയാന്‍ ഞാനിപ്പോള്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ പറഞ്ഞാല്‍ അത് വലിയ രോഷത്തിന് കാരണമാകുമെന്നും അവരുടെ ജീവിതം ദുഷ്‌കരമാക്കുമെന്നും ഗായിക പറയുന്നു.

ബംഗാളി പിന്നണി ഗായികയായിട്ടാണ് ലഗ്‌നാജിത ശ്രദ്ധിക്കപ്പെടുന്നത്. കൂടാതെ നിരവധി പരസ്യ ജിംഗിളുകള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. ഇതിന് പുറമെ, ചോട്ടുഷ്‌കോണ്‍ എന്ന ചിത്രത്തിലെ 'ബസന്തോ ഈഷെ ഗെച്ചെ' എന്ന ജനപ്രിയ ഗാനത്തിലൂടെയാണ് താരം ആരാധകര്‍ക്കിടയില്‍ തരംഗമാവുന്നത്.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X