»   » പത്താംവിവാഹ വാര്‍ഷിക ദിനത്തില്‍ അഭിഷേക് എെശ്വര്യയോട് പറഞ്ഞത് അറിയണോ ???

പത്താംവിവാഹ വാര്‍ഷിക ദിനത്തില്‍ അഭിഷേക് എെശ്വര്യയോട് പറഞ്ഞത് അറിയണോ ???

Posted By: Nihara
Subscribe to Filmibeat Malayalam

10 വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഏപ്രില്‍ 20 നാണ് ബച്ചന്‍ കുടുംബത്തിലേക്ക് മരുമകളായി ഐശ്വര്യാ റായ് എത്തിയത്. ലോകസുന്ദരിയും ബോളിവുഡിലെ താരറാണിയുമായ ആഷ് പാപ്പരാസികളുടെ ഫേവറിറ്റ് താരമാണ്. അതിനാല്‍ത്തന്നെ നിരവധി അപവാദങ്ങളാണ് ഇവരെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നത്. വിശുദ്ധ പ്രണയത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമല്ല മാതൃകാദമ്പതികള്‍ കൂടിയാണ് ഇവര്‍.

ആഷ് ഐശ്വര്യ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങളെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്കും ആകാംക്ഷയില്ലേ.. അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ...

ഐശ്വര്യ പ്രണയം തുറന്നു പറഞ്ഞ ദിനം

പ്രണയിനി ഇഷ്ടമാണെന്നറിയിച്ച ദിവസത്തെ ഓര്‍ത്തെടുത്ത് അഭിഷേക് ബച്ചന്‍. ആഷ് അഭിഷേക് ബന്ധത്തിന് പത്തുവയസ്സായെന്ന കാര്യം ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.10 വര്‍ഷം മുമ്പ് തണുത്തു വിറക്കുന്ന ന്യൂയോര്‍ക്കിലെ രാത്രിയിലാണ് ആഷ് അതു പറഞ്ഞത്അഭിഷേക് ഒാര്‍ത്തെടുക്കുന്നു.

ഐശ്വര്യ സമ്മതം മൂളിയ ദിവസം ഇന്നും ഒാര്‍ത്തിരിക്കുന്നു

പത്തുവര്‍ഷം മുമ്പ് തണുത്തുവിറക്കുന്ന ആ ന്യൂയോര്‍ക്ക് ബാല്‍ക്കണിയില്‍ വെച്ച് അവള്‍ സമ്മതം മൂളി എന്നാണ് അഭിഷേക് ട്വീറ്റ് ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് ഇത്തരമൊരു ട്വീറ്റ് അഭിഷേക് ചെയ്തിട്ടുള്ളത്.

ഗുരുവിലൂടെ ശക്തമായ പ്രണയം

കജ് രാരെ എന്ന പാട്ടില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. പിന്നീട് മണിരത്‌നത്തിന്റെ ഗുരുവിലും ഈ താരജോഡികള്‍ ഒന്നിച്ചതോടെ ഗോസിപ്പ് പ്രചരണം ശക്തമായി.

ഗുരുവിന്റെ ന്യൂയോര്‍ക്ക് സെറ്റില്‍ സംഭവിച്ചത്

ഗുരു സിനിമയുടെ ന്യൂയോര്‍ക്ക് ഷൂട്ടിനിടയിലാണ് ഐശ്വര്യ അഭിഷേകിനോട് ഇഷ്ടമാണെന്നു പറഞ്ഞത്. 2007 ഏപ്രില്‍ 20 നാണ് ഇരുവരും വിവാഹിതരായത്.

അപവാദങ്ങളോട് പ്രതികരിക്കാതെ പെര്‍ഫെക്റ്റ് കപ്പിള്‍സ്

ബോളിവുഡിലെ മികച്ച താരജോഡികളിലൊന്നായ ഐശ്വര്യയും അഭിഷേകും പിരിയുകയാണെന്നും ഐശ്വര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അപ്പോഴൊന്നും വിഷയത്തെക്കുറിച്ച് കാര്യമായ പ്രതികരണം ഇരുവരും നല്‍കിയിരുന്നില്ല. ഇവരുടെ മകളായ കുഞ്ഞു ആരാധ്യയും ഇപ്പോള്‍ ബോളിവുഡിലെ കുഞ്ഞുസെലിബ്രിറ്റിയാണ്.

ആരാധ്യയുടെ ജനനം

വിവാഹ കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച ഇരുവര്‍ക്കും ലഭിച്ച സൗഭാഗ്യമാണ് ഏക മകള്‍ ആരാധ്യ. താരകുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ ആരാധ്യയും സെലിബ്രിറ്റിയാണ്. എന്നാല്‍ ആള്‍ക്കൂട്ടവും മാധ്യമങ്ങളും ക്യാമറകളുമൊന്നും അത്ര താല്‍പര്യമില്ല ഈ കുഞ്ഞു മിടുക്കിക്ക്. അതിനാല്‍ത്തന്നെ അമ്മ ഐശ്വര്യ കുഞ്ഞു ആരാധ്യയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കാറുമുണ്ട്.

English summary
10 years ago, Bollywood saw the coming together of Abhishek Bachchan and Aishwarya Rai. In these 10 years, not only has the couple proved to us time and again that true love exists, but they've also given us major couple goals!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam