വില്ലിലെ ഡാഡി മമ്മി വീണ്ടും ഹിറ്റാകുന്നു, ഭാഗ് ജോണിയിലൂടെ
2009 ല്‍ പുറത്തിറങ്ങിയ വില്ലിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ഡാഡി മമ്മി എന്ന് തുടങ്ങുന്ന ഗാനം വീണ്ടും ഹിറ്റാകുന്നു. ഭാഗ് ജോണി എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഈ ഗാനം വീണ്ടും എത്തുന്നത്.
വിജയ് നായകനായി എത്തുന്ന വില്ല് എന്ന ചിത്രത്തില്‍ മമ്ത മോഹന്‍ ദാസായിരുന്നു ഡാഡി മമ്മി വീട്ടില്‍ ഇല്ല എന്ന ഗാനം പാടിയത്. പ്രഭു ദേവയാണ് ചിത്രം സംവിധാനം ചെയ്തത്.

ശിവം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാഗ് ജോണി. വില്ലിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ദേവി ശ്രീ പ്രസാദ് തന്നെയാണ് ഹിന്ദി പതിപ്പിന് പിന്നിലും പ്രവര്‍ത്തിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദും എം എം മാനസി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബോളിവുഡിലെ യുവ താരനമിരകള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാഗ് ജോണി. കുനാല്‍ കേമു, സോയ മോറാനി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. സെപ്തംബര്‍ 25നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.


Click it and Unblock the Notifications











