ഭര്‍ത്താവിനെ ആരാധകര്‍ കളിയാക്കുമായിരുന്നു; എങ്കിലും ഞാന്‍ മാത്രം അദ്ദേഹത്തെ സ്‌നേഹിച്ചെന്ന് നടി ഭാഗ്യശ്രീ
വിവാഹത്തോടെ പല നടിമാരും സിനിമാ ജീവിതം അവസാനിപ്പിക്കുന്നത് ആരാധകരെ നിരാശപ്പെടുത്താറുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി തിളങ്ങി നില്‍ക്കുമ്പോഴായിരിക്കും കൂടുതല്‍ പേരും വിവാഹിതരാവുന്നത്. അതില്‍ പല നടിമാരും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരാറുണ്ടെങ്കിലും നായിക വേഷത്തിലായിരിക്കില്ല. ആ കാലങ്ങളിലെല്ലാം പഴി കേള്‍ക്കുന്നത് അവരുടെ ഭര്‍ത്താക്കന്മാരാണ്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടി ഭാഗ്യശ്രീ.
തന്റെ ഭര്‍ത്താവ് ഹിമാലയ ദസ്സാനിയെ ആരാധകര്‍ അപമാനിച്ചതിനെ കുറിച്ച് നടി ഭാഗ്യശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യങ്ങള്‍ പുറംലോകത്തെ അറിയിച്ചത്. എന്നെ ബോളിവുഡില്‍ നിന്നും മാറ്റി നിര്‍ത്തിയത് അദ്ദേഹമാണെന്ന് പറഞ്ഞ് അസ്വസ്ഥരായ ആരാധകര്‍ ശപിച്ചിട്ടുണ്ടാവുമെന്നും ഭാഗ്യശ്രീ പറയുന്നു.

എല്ലാവരും അദ്ദേഹത്തെ കളിയാക്കി. എനിക്ക് തോന്നുന്നു ആ സമയത്ത് ഞാന്‍ മാത്രമായിരിക്കും അദ്ദേഹത്തെ സ്‌നേഹിച്ച ഏക വ്യക്തി. ഞങ്ങള്‍ രണ്ട് പേരും പരസ്പരം സ്‌നേഹിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അസൂയപ്പെടാമെന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. അതിന് കാമുകിയോ ഭാര്യയോ ഒന്നും ആവണമെന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഭര്‍ത്താവായ ഹിമാലയെ തനിക്ക് അറിമായിരുന്നു. ക്ലാസിലെ ഏറ്റവും കുരുത്തക്കേട് നിറഞ്ഞ കുട്ടിയായിരുന്നു അദ്ദേഹം.
ഭര്‍ത്താവിനെ കുറിച്ച് മാത്രമല്ല സൂപ്പര്‍ഹിറ്റ് ചിത്രം മെനേ പ്യാര്‍ കിയ എന്ന ചിത്രത്തിലഭിനയിക്കാനുള്ള അവസരം ഏഴ് തവണ നിരസിക്കുകയും എട്ടാമത്തെ തവണയാണ് ഓക്കെ പറഞ്ഞതെന്നും ഭാഗ്യശ്രീ ഓര്‍മ്മിക്കുന്നു. എനിക്ക് സിനിമയില്‍ അഭിനയിക്കേണ്ടെന്ന് സൂരജ് ഭരജാത്യയോട് പറഞ്ഞിരുന്നു. എനിക്ക് വേണ്ടി ഒരുക്കിയ വേഷം മനോഹരമാണെന്ന് അറിയാമായിരുന്നു.


Click it and Unblock the Notifications











