എന്റെ വിവാഹത്തിന് മാതാപിതാക്കള്‍ പോലും വന്നില്ല; ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചതിനെ കുറിച്ച് നടി ഭാഗ്യശ്രീ

ഹിന്ദി സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് ഭാഗ്യശ്രീ. ഡിഐഡി സൂപ്പര്‍ മോം എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ നടിയും എത്തിയിരുന്നു. ഇതിനിടെ വിവാഹത്തെ കുറിച്ചുള്ള പ്രത്യേകമായ എപ്പിസോഡില്‍ തന്റെ വിവാഹം നടന്നതിനെ പറ്റിയും അതില്‍ മാതാപിതാക്കള്‍ പങ്കെടുക്കാത്തതിനെ പറ്റിയുമാണ് ഭാഗ്യശ്രീ സംസാരിച്ചത്.

തന്റെ ഭര്‍ത്താവിനൊപ്പം ഹണിമൂണിന് പോകാന്‍ പറ്റാത്തതിനെ കുറിച്ചാണ് റിദ്ധി തിവാരി എന്ന മത്സരാര്‍ഥി സംസാരിച്ചത്. ഹണിമൂണിന് പോകാനോ മഞ്ഞില്‍ കളിക്കാനും അവിടുന്ന് ഫോട്ടോ എടുക്കുന്നതിനെ കുറിച്ചുമൊക്കെയുള്ള സ്വപ്‌നങ്ങളാണ് റിദ്ധി പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് വിധികര്‍ത്താക്കളും അവരുടെ വിവാഹദിവസത്തെ സംഭവങ്ങളെ കുറിച്ച് ഓര്‍മ്മിച്ചത്.

 bhagyasree

എന്നാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തില്‍ തന്റെ കുടുംബത്തില്‍ നിന്നും ആരും പങ്കെടുത്തിട്ടില്ലെന്നാണ് ഭാഗ്യശ്രീ പറയുന്നത്.

'എന്റെ വിവാഹത്തിന് കുടുംബത്തില്‍ നിന്നും ആരും വന്നില്ല. എന്റെ മാതാപിതാക്കള്‍ എങ്കിലും വരുമെന്ന് ഞാന്‍ കരുതി. പക്ഷേ അവരും വന്നില്ല. എങ്കിലും ഞങ്ങള്‍ മുന്നോട്ട് തന്നെ പോയി. ഒരു ക്ഷേത്രത്തില്‍ പോയി വിവാഹം കഴിച്ചു.

അതിന് ശേഷം മഹാരാഷ്ട്രയിലെ പാല്‍ഗോണിലേക്ക് പെട്ടെന്ന് മധുവിധുവിനായി പോയി. ഞങ്ങളുടെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി ഞങ്ങള്‍ വീണ്ടും പാല്‍ഗോണിലേക്കും തിരിച്ചും പോയതായിട്ടും ഭാഗ്യശ്രീ പറയുന്നു. അന്നുണ്ടായ ഓര്‍മ്മകളൊക്കെ പിന്നീടും ഉണ്ടാക്കാന്‍ സാധിച്ചതായിട്ടും ഭാഗ്യശ്രീ വ്യക്തമാക്കി.

 bhagyasree

എന്റെ വിവാഹത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഈ സംഭവം ഓര്‍മ്മിപ്പിച്ചുവെന്നാണ് റെമോ ഡിസൂസ പറയുന്നത്. 'വാസ്തവത്തില്‍ ഞാന്‍ ഭാര്യ ലിസെല്ലെയ മൂന്ന് തവണ വിവാഹം കഴിച്ചു. അത് ഓരോന്നും ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നതായി ലിസെല്ലെയും പറഞ്ഞു. പലര്‍ക്കും അറിയില്ല.

പക്ഷേ മൂന്ന് വര്‍ഷം മുന്‍പ് ഞങ്ങളുടെ ഇരുപതാം വിവാഹ വാര്‍ഷികത്തില്‍ ഞങ്ങള്‍ മൂന്നാമതും പുനര്‍വിവാഹം കഴിച്ചു. അത് വളരെ സവിശേഷമായ ഒരു ദിവസമായിരുന്നെന്നും അവള്‍ എനിക്ക് എല്ലാം അര്‍ഥമാക്കി തന്നുവെന്നും റെമോ ഡിസൂസ കൂട്ടിച്ചേര്‍ത്തു.

കാശ്മീര്‍ പോലൊരു മനോഹരമായ സ്ഥലത്ത് നിന്നുള്ള ഒരാളെ വിവാഹം കഴിക്കുന്നത് ഭാഗ്യമായി കരുതുന്നതായി ഊര്‍മിള ഒരു മത്സരാര്‍ഥിയെ പ്രശംസിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X