ഭാഗ്യശ്രീയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്! നിന്‍റെ അമ്മയാണ് ബോളിവുഡിലെ ഏറ്റവും വലിയ മന്ദബുദ്ധി!

മേനേ പ്യാര്‍ കിയാ എന്ന ഒരൊറ്അറ ചിത്രത്തിലൂടെ തന്നെ ബോളിവുഡിന്റെ പ്രിയനായികയായി മാറിയിരുന്നു ഭാഗ്യശ്രീ. ആദ്യ സിനിമ വന്‍വിജയമായി മാറിയെങ്കിലും പിന്നീട് താരത്തെ പ്രേക്ഷകര്‍ കണ്ടിരുന്നില്ല. സിനിമയില്‍ നിന്നും മാറി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുകയായിരുന്നു താരം.

വിവാഹശേഷം അഭിനയരംഗത്തുനിന്നും പൂര്‍ണ്ണമായി മാറിനില്‍ക്കുകയായിരുന്നു താരം. മികച്ച അവസരങ്ങളായിരുന്നു ആ സമയത്ത് താരത്തെ തേടിയെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസില്‍ നിന്നും മാറി സാധാരണ കുടുംബിനിയായി കഴിയുകയായിരുന്നു താരം.

ഭര്‍ത്താവിനെയും മക്കളേയും വിട്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവാന്‍ ഭാഗ്യശ്രീ ഇഷ്ടപ്പെട്ടിരുന്നില്ല. അന്നത്തെ ആ തീരുമാനത്തില്‍ ബോളിവുഡിലെ സംവിധായകരും താരങ്ങളുമെല്ലാം താരത്തെ കുറ്റപ്പെടുത്തിയിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷവും യഷ് ചോപ്ര ഇതേക്കുറിച്ച് പറഞ്ഞ് ശാസിക്കാറുണ്ടെന്ന് താരം പറയുന്നു. പ്രണയിച്ച് വിവാഹിതയായതാണ് ഭാഗ്യശ്രീ. വളരെ നേരത്തെയുള്ള വിവാഹമായതിനാല്‍ പ്രിയതമനെ പിരിഞ്ഞുനില്‍ക്കുന്നതും താരത്തിന് ഇഷ്ടമായിരുന്നില്ല.

Bhagyashree

ആ തീരുമാനത്തെ മണ്ടന്‍ തീരുമാനമായാണ് യഷ് ചോപ്ര വിശേഷിപ്പിച്ചത്. ഭാഗ്യശ്രീയെ നായികയാക്കി സിനിമ ചെയ്യാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞുവെങ്കിലും അനുകൂലമായ തീരുമാനമായിരുന്നില്ല താരം നല്‍കിയത്. എവിടെ വെച്ച് സംസാരിക്കുകയാണെങ്കിലും ഇതേക്കുറിച്ചാണ് അദ്ദേഹം പറയാറുള്ളത്. മുന്‍പൊരിക്കല്‍ മകനായ അഭിമന്യുവിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയിരുന്നു.

ബോളിവുഡിലെ ഏറ്റവും മന്ദബുദ്ധിയായ താരമാണ് ഭാഗ്യശ്രീയെന്നായിരുന്നു അന്ന് അദ്ദേഹം മോനോട് പറഞ്ഞതെന്നും താരം പറയുന്നു. മേനേ പ്യാര്‍ കിയേക്ക് ശേഷം തന്നോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പറഞ്ഞുവെങ്കിലും താനത് നിരസിക്കുകയായിരുന്നു. മുന്‍നിര സംവിധായകരുടെ ബിഗ് ബജറ്റ് ചിത്രങ്ങളോട് വരെ ആ സമയത്ത് താന്‍ നോ പറഞ്ഞിരുന്നുവെന്നും ഭാഗ്യശ്രീ ഓര്‍ത്തെടുക്കുന്നു.

Bhagyashree

അമ്മയ്ക്ക് പിന്നാലെയായി മകനായ അഭിമന്യുവും സിനിമയില്‍ അരങ്ങേറിയിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഭാഗ്യശ്രീ. കങ്കണ റണാവത്തിനൊപ്പമുള്ള ചിത്രത്തിലൂടെയാണ് തിരിച്ചുവരവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X