അമ്മയെ അങ്ങനെ കാണാൻ ഇഷ്ടമല്ലായിരുന്നു, ആ ചിത്രം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല, വെളിപ്പെടുത്തി അവന്തിക

ഒരുകാലത്ത് ഇന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒരു പേരായിരുന്നു ഭാഗ്യശ്രീയുടേത്. 1989 ൽ പുറത്ത് വന്ന സൽമാൻഖാന്റെ മെയ്നെ പ്യാർ കിയ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മെയ്നെ പ്യാർ കിയയിലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിരുന്നു. ഹിന്ദി കൂടാതെ
കന്നട, മറാത്തി, തെലുങ്ക്, ഭോജ്പൂരി, തമിഴ് എന്നീ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് . പ്രഭാസ് ചിത്രമായ രാധേശ്യാമിൽ ഒരു പ്രധാന വേഷത്തിൽ ഭാഗ്യശ്രീ എത്തുന്നുണ്ട്. തലൈവിയിലും അഭിനയിച്ചിരുന്നു. ജയലളിതയുടെ അമ്മ വേഷമായിരുന്നു അവതരിപ്പിച്ചത്.

ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറൽ ആകുന്നത് ഭാഗ്യശ്രീയുടെ ആദ്യത്തെ ചിത്രമായ മെയ്നെ പ്യാർ കിയയെ കുറിച്ച് മകൾ അവന്തിക പറഞ്ഞ വാക്കുകളാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയെ അത്തരത്തിൽ തനിക്ക് കാണാൻ സാധിക്കുമായിരുന്നില്ലെന്നാണ് താരപുത്രി അഭിമുഖത്തിൽ പറഞ്ഞത്. ചിത്രം പുറത്ത് ഇറങ്ങി വർഷങ്ങൾക്ക് ശേഷം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഭാഗ്യശ്രീയും സൽമാൻ ഖാനും മെയ്നെ പ്യാർ കിയയുമൊക്കെ ചർച്ച വിഷയമാണ്.

ഭാഗ്യശ്രീ

അമ്മ ഭാഗ്യ ശ്രീയുടെ ചിത്രം ആദ്യം കണ്ടപ്പോൾ തോന്നിയതിനെ കുറിച്ചാണ് അവന്തിക അഭിമുഖത്തിൽ പറയുന്നത്. '' താൻ തീരെ ചെറുതായിരിക്കുന്ന സമയത്തായിരുന്നു ആദ്യം ഈ സിനിമ കണ്ടത്. ആദ്യ മായി ഈ ചിത്രം കണ്ടപ്പോൾ തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. കാരണം അമ്മ സങ്കടപ്പെടുന്നത് കാണാൻ ഇഷ്ടമായിരുന്നില്ല. സിനിമയിൽ അത്തരത്തിലുള്ള രംഗങ്ങൾ എത്തുമ്പോൾ താൻ മുറിയിൽ നിന്ന് എഴുന്നേറ്റ് പോകുമായിരുന്നു എന്നാണ് അവന്തിക പറയുന്നത്.

അമ്മയ്ക്ക്  നൽകുന്ന സ്നേഹം

എന്നാൽ പിന്നീടാണ് ഈ ചിത്രത്തിനും അമ്മയ്ക്ക് പ്രേക്ഷകർ നൽകുന്ന സ്നേഹത്തിനെ കുറിച്ചും മനസിലായതെന്നാണ് അവന്തിക പറയുന്നത് . സിനിമ പുറത്ത് ഇറങ്ങി 30 വർഷങ്ങൾക്ക് ശേഷവും അമ്മയെ ജനങ്ങൾ തിരിച്ചറിയുകയും ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ് പ്രശംസിക്കാറുണ്ടെന്നും താരപുത്രി പറയുന്നു. കൂടാതെ ഇതൊരു ഓർമപ്പെടുത്തലാണെന്നും അവന്തിക കൂട്ടിച്ചേർത്തു. നമ്മൾ മികച്ചത് കൊടുത്താൽ അത് എത്ര വർഷം കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ സ്നേഹമായി ഉണ്ടാവുമെന്നും താരം വ്യക്തമാക്കി.

ബിഗ് ബോസിൽ എത്തി

ഇക്കഴിഞ്ഞ ബോസ് സീസൺ 15 ൽ അതിഥിയായി ഭാഗ്യശ്രീ എത്തിയിരുന്നു. 'മെയ്നെ പ്യാർ കിയ'യിലെ രംഗങ്ങൾ സൽമാനും നടിയും ചേർന്ന് റിക്രിയേറ്റ് ചെയ്തിരുന്നു. താരങ്ങളുടെ വീഡിയോ വൈറൽ ആയിരുന്നു. മികച്ച അഭിപ്രായമായിരുന്നു സൽമാൻ -ഭാഗ്യശ്രീ ജോഡികൾക്ക് ലഭിച്ചത്. അവന്തികയും സിനിമയിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. അമ്മ ലവ് സ്റ്റോറിയിലൂടെയായിരുന്നു തുടക്കമെങ്കിൽ മകൾ ത്രില്ലർ ചിത്രത്തിലൂടെയാണ് ചുവട് വയ്ക്കുന്നത്. അവന്തികയുടെ സഹോദരനും സിനിമയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

Recommended Video

വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
 വീട്ടുകാരുടെ പിന്തുണ

അമ്മയും അച്ഛനും സിനിമ ജീവിതത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'മറ്റ് ജോലിയിൽ നിന്ന് ഏറെ വ്യത്യാസമാണ് സിനിമ മേഖല. തുടക്കത്തിൽ തന്റെ കാര്യത്തിൽ വീട്ടുകാർക്ക് ആശങ്കയുണ്ടായിരുന്നു. കാരണം താൻ വളരെ സെൻസിറ്റീവായിട്ടുള്ള ആളാണ്. സിനിമയിൽ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വരും. മറ്റ് ജോലികളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള അനുഭവങ്ങളിലൂടെ കടന്നു പോകണം. എന്നാൽ ആവേശഭരിതയായ എന്നെ ആയിരുന്നു വീട്ടുകാർ കണ്ടത്. ഒരു തിരിക്കഥ വായിക്കുമ്പോഴോ ഓഡിഷന് പോകുമ്പോഴേ സിനിമയോടുളള താൽപര്യം എത്രമാത്രമാണെന്ന് വീട്ടുകാർ കണ്ടു. ഇതോടെ സിനിമയോടുള്ള തന്റെ ഇഷ്ടം കുടുംബാംഗങ്ങൾക്കും മനസ്സിലാക്കുകയായിരുന്നു. തുടർന്ന് പിന്തുണക്കുകയായിരുന്നു എന്നും അവന്തിക പറയുന്നു. നിങ്ങൾ ഇത് ഇഷ്ടപ്പെടുന്നു, ഇത് വേണം എന്നുണ്ടെങ്കിൽ കഠിനാധ്വാനം ചെയ്യുകയാണ് ഏറ്റവും നല്ലെതെന്നും താരം'' കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X