ദീപികയെ കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമെന്ന് സംവിധായകന്‍ !
ബോളിവുഡ് ചിത്രം പദ്മാവതിയിലെ നായിക വേഷത്തിന് പ്രിയങ്ക ചോപ്ര 11 കോടിവാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലി. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ തുക പ്രതിഫലം വാങ്ങുന്ന നടിയാണ് പ്രിയങ്ക.
പ്രിയങ്ക പദ്മാവതിയിലെ അഭിനയത്തിന് ഇത്രയും വലിയ തുക വാങ്ങിയത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ മുസ്ലീം ഭരണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

രാംലീല, ബാജിറാവു മസ്താനി ചിത്രങ്ങള്‍ക്കു ശേഷം രണ്‍വീര്‍സിംഗും ഞ്ജയ് ലീല ബന്‍സാലിയും ദീപികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിശാല്‍ കൗഷികും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്. പ്രകാശ് കപാഡിയയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന പദ്മാവതി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ റിലീസ് ചെയ്യും.


Click it and Unblock the Notifications