സല്‍മാന്‍ ചിത്രത്തില്‍ നിന്നുളള പിന്മാറ്റം! പ്രിയങ്കയ്‌ക്കെതിരെ തുറന്നടിച്ച് നിര്‍മ്മാതാവ്‌!

By Midhun

ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പ്രിയങ്കാ ചോപ്ര. നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു പ്രിയങ്ക ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. ബോളിവുഡില്‍ നിന്നും ഒരിടവേളയെടുത്ത നടി ഹോളിവുഡിലായിരുന്നു അടുത്തിടെ തിളങ്ങിയിരുന്നത്. ബേവാച്ച് എന്ന ചിതത്തിലൂടെ തുടങ്ങിയ നടി ഹോളിവുഡ് സിനിമാ പ്രേമികളുടെയും ഇഷ്ടം നേടിയെടുത്തിരുന്നു.

അടുത്തിടെയായിരുന്നു നടി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നത്.സല്‍മാന്‍
ഖാനൊപ്പമുളള ഭാരത് എന്ന സിനിമയായിരുന്നു നടിയുടെതായി പ്രഖ്യാപിച്ചിരുന്നു പുതിയ ചിത്രം. എന്നാല്‍ ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനം നിമിഷം പ്രിയങ്ക പിന്‍മാറിയിരുന്നു. നടി പിന്‍മാറിയതിനുളള കാരണം ശ്രദ്ധേയമായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പിന്മാറ്റം സിനിമയുടെ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. പ്രിയങ്കയ്‌ക്കെതിരെ പരസ്യ പ്രസ്താവന നടത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

ഭാരത് എന്ന ചിത്രം

ഭാരത് എന്ന ചിത്രം

അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ഭാരത്. ഒരു ആക്ഷ്ന്‍ സിനിമയായി അണിച്ചൊരുക്കുന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. ബിഗ് ബഡ്ജരറ്റില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രിയങ്കാ ചോപ്രയെ ആയിരുന്നു ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചത്. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായി പ്രിയങ്ക പിന്‍മാറുകയായിരുന്നു. പിന്‍മാറ്റത്തിന് പ്രിയങ്ക പറഞ്ഞ കാരണവും ശ്രദ്ധേയമായിരുന്നു.

പ്രിയങ്കയുടെ പിന്‍മാറ്റം

പ്രിയങ്കയുടെ പിന്‍മാറ്റം

അണിയറപ്രവര്‍ത്തകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു സല്‍മാന്റെ ഭരതില്‍ നിന്നും നടി പിന്മാറിയിരുന്നത്. നിക്കിനു വേണ്ടിയാണ് പ്രിയങ്ക ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നിക്കുമായി സമയം ചെലവഴിക്കണമെന്ന് പ്രിയങ്ക പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.

നിക്ക് ജോഹ്നാസുമായുളള പ്രണയം

നിക്ക് ജോഹ്നാസുമായുളള പ്രണയം

നിക്ക് ജോഹ്നാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതേക്കുറിച്ച് നടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞതായുളള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതു കാരണമാണ് പ്രിയങ്ക പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

അലി അബ്ബാസ് സഫര്‍ പറഞ്ഞത്

അലി അബ്ബാസ് സഫര്‍ പറഞ്ഞത്

ഭാരത് സിനിമയില്‍ പ്രിയങ്ക ഇനി ഉണ്ടാവില്ലെന്നും അതിന് കാരണം പ്രത്യേകതകള്‍ നിറഞ്ഞതാണെന്നുമാണ് അലി അബ്ബാസ് സഫര്‍ പറഞ്ഞിരുന്നത്. "ഒടുവില്‍ പ്രിയങ്ക ആ തീരുമാനം പറഞ്ഞിരിക്കുകയാണ്. അവരുടെ തീരുമാനത്തില്‍ ഞങ്ങള്‍ക്കെല്ലാം അതിയായ സന്തോഷമുണ്ട്. പ്രിയങ്കയുടെ ജീവിതത്തില്‍ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. അലി അബ്ബാസ് ട്വിറ്ററില്‍ കുറച്ചത് ഇങ്ങനെ.

പ്രിയങ്കയ്‌ക്കെതിരെ നിര്‍മ്മാതാവ്

പ്രിയങ്കയ്‌ക്കെതിരെ നിര്‍മ്മാതാവ്

ഭാരതിന്റെ സംവിധായകന്‍ പ്രിയങ്കയെ അനുകൂലിച്ച് സംസാരിച്ചെങ്കിലും നടിയുടെ പിന്‍മാറ്റം നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരുന്നു. ഭാരതിന്റെ നിര്‍മ്മാതാവായ നിഖില്‍ നമിത് ആയിരുന്നു നടിയ്‌ക്കെതിരെ പരസ്യമായി പ്രസ്താവന നടത്തിയിരുന്നത്. "വിവാഹ നിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പിന്മാറുന്നതെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. രണ്ടു ദിവസം മുന്‍പായിരുന്നു അത്. ഒരു മുന്നറിയിപ്പും നല്‍കാതെ പെട്ടെന്ന് ചിത്രത്തില്‍ നിന്നും പിന്മാറിയത് ഒട്ടും ശരിയായില്ല. നിഖില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X