For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞിനെ ഒറ്റയ്ക്കാക്കി ഓടാൻ മാത്രം എന്ത് ധൃതിയാണ്'; പ്രസവശേഷം നേരിട്ട പരിഹാസത്തെ കുറിച്ച് ഭാരതി സിങ്!

  |

  കോമഡി ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ഹിന്ദി ടെലിവിഷൻ താരമാണ് ഭാരതി സിങ്. ജാലക് ദിഖ്‌ല ജാ, നാച്ച് ബലിയേ, ഫിയർ ഫാക്ടർ: ഖത്രോൺ കെ ഖിലാഡി എന്നീ റിയാലിറ്റി ഷോകളാണ് ഭാരതി സിങിനെ പ്രശസ്തയാക്കിയത്. കളേഴ്‌സ് ടിവിയ്‌ക്കായി ഭാരതിയുടെ ഭർത്താവ് ഹാർഷ് ലിംബാച്ചിയ സംഘടിപ്പിച്ച ഖത്ര ഖത്ര ഖത്ര എന്ന ഷോയിലും താരം സ്ഥിര സാന്നിധ്യമായിരുന്നു. അടുത്തിടെയാണ് ഭാരതി സിങിന് കു‍ഞ്ഞിന് പിറന്നത്.

  Bharti Singh, Bharti Singh baby, Bharti Singh comedy, Bharti Singh husband, Bharti Singh news, Bharti Singh photos, ഭാരതി സിംഗ്, ഭാരതി സിംഗ് ബേബി, ഭാരതി സിംഗ് കോമഡി, ഭാരതി സിംഗ് ഭർത്താവ്, ഭാരതി സിംഗ് വാർത്തകൾ, ഭാരതി സിംഗ് ഫോട്ടോകൾ

  പ്രസവം കഴിഞ്ഞ് പതിവായി സ്ത്രീകൾ എടുക്കാറുള്ള വിശ്രമം പോലും വേണ്ടെന്ന് വെച്ച് ഭാരതി സിങ് വീണ്ടും ഷൂട്ടിങിനെത്തി. ജോലിയുടെ ഭാരതിയുടെ ആത്മാർഥത കണ്ട് ചിലർ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഭാരതിയെ പരിഹസിച്ചു. നവജാത ശിശുവിനെ ഒറ്റയ്ക്കാക്കി എങ്ങോട്ടാണ് പായുന്നത് എന്നാണ് പലരും പരിഹാസ കമന്റുകളിലൂടെ ചോദിച്ചത്. മകൻ പിറന്ന് 12 ദിവസങ്ങൾക്ക് ശേഷം ഷൂട്ടിങ്ങിനെത്തിയിരുന്നു ഭാരതി സിങ്.

  'ധനുഷ് പോയതോടെ നല്ലകാലമായോയെന്ന് ആരാധകർ'; ബോളിവുഡിൽ നിന്നടക്കം ഐശ്വര്യയ്ക്ക് അവസരങ്ങളുടെ പെരുമഴ!

  'കുഞ്ഞുണ്ടായി എന്ന് കരുതി ദീർഘനാൾ വിശ്രമിക്കാനാവില്ല. ഏറ്റെടുത്ത ചുമതലകൾ പൂർത്തിയാക്കേണ്ടത് കടമയാണ്. നിങ്ങളുടെ സ്നേഹമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. ചിലർ ശക്തയാണ് നിങ്ങളെന്ന് അഭിനന്ദിക്കാറുണ്ട്. പക്ഷേ കുഞ്ഞിനെ ഉപേക്ഷിച്ച് എന്തിന് ഇത്രവേഗം വന്നുവെന്ന് വിമർശിക്കുന്നവരുണ്ട്. സമൂഹത്തിൽ ആ‌ളുകൾ പല തരത്തിലു‌ള്ള അഭിപ്രായം പറയും. അതിൽ പോസിറ്റീവായതിന് മാത്രം ശ്രദ്ധ കൊടുക്കണം. പ്രസവം കഴിഞ്ഞ് ഒരുപാട് നാൾ വിശ്രമിക്കാൻ സമയമെടുത്തേക്കാം എന്ന് കരുതാൻ മാലാഖമാരല്ല ഞങ്ങൾ. ഒരുപാട് സ്ത്രീകൾ ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ജോലിക്കായി ഇറങ്ങുന്നുണ്ട്' ഭാരതി സിങ് പറഞ്ഞു.

  Bharti Singh, Bharti Singh baby, Bharti Singh comedy, Bharti Singh husband, Bharti Singh news, Bharti Singh photos, ഭാരതി സിംഗ്, ഭാരതി സിംഗ് ബേബി, ഭാരതി സിംഗ് കോമഡി, ഭാരതി സിംഗ് ഭർത്താവ്, ഭാരതി സിംഗ് വാർത്തകൾ, ഭാരതി സിംഗ് ഫോട്ടോകൾ

  വിശേഷങ്ങൾ തിരക്കാനെത്തിയ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രസവശേഷം നേരിട്ട വിമർശനങ്ങളെ കുറിച്ച് ഭാരതി സിങ് തുറന്ന് പറഞ്ഞത്. പ്രോ​ഗ്രാം പ്രൊഡ്യൂസറും തിരക്കഥാ കൃത്തുമായ ഹർഷ് ലിംബാച്ചിയയുമായി ഭാരതി സിങിന്റെ വിവാഹം നടന്നത് 2017ൽ ആണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിലും ഭാരതി സിങ് ഇടം പിടിച്ചിട്ടുണ്ട്. പഞ്ചാബിലാണ് ഭാരതി സിങ് ജനിച്ച് വളർന്നത്. രണ്ട് വയസ് മാത്രം പ്രായമുള്ള ഭാരതി സിങിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. സ്റ്റാൻഡ് അപ്പ് കോമഡി ചെയ്യാനുള്ള കഴിവാണ് ഭാരതി സിങിനെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തുന്നത്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  '‌ഒരുമയെന്നാൽ ഇതാണ്... സുഹാനയുടെ മനസറിയുന്നവർ'; വൈറലായി ബഷീറിന്റേയും മഷൂറയുടേയും പുതിയ വീഡിയോ!

  Read more about: bollywood
  English summary
  Bharti Singh Reveals How People Reacted When She Resumed Her Work 12 Days After Delivery
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X