For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാര്‍ത്തിക് ആര്യനും അനന്യ പാണ്ഡെയെ ബ്രേക്കപ്പ് ആയോ? മകളുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് താരമാതാവ്

  |

  ബോളിവുഡിലെ പ്രമുഖരുടെ ഗോസിപ്പിനും തുറന്നുപ്പറച്ചിലുകള്‍ക്കും വേദിയൊരുക്കുന്നതാണ് ടോക്ക് ഷോ ആയ കോഫി വിത്ത് കരണ്‍. പലപ്പോഴും പരിപാടിയുടെ അവതരണ ശൈലി പല പ്രമുഖരേയും ചൊടിപ്പിച്ചിട്ടുളളതാണ്. താരങ്ങളടെ വ്യക്തിപരമായ കാര്യങ്ങളിലുളള പരിപാടിയുടെ കടന്ന് കയറ്റത്തെ ഒരുപാട് പ്രമുഖര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

  അത്തരത്തില്‍ ഒരു സംഭവബഹലുമായ എപ്പിസോഡായിരുന്നു കഴിഞ്ഞത്. കോഫി വിത്ത് കരണിന്റെ ഏഴാം സീസണിന്റെ കഴിഞ്ഞ എപ്പിസോഡില്‍ അതിഥികളായി എത്തിയത് താര പത്നിമാരായ ഗൗരി ഖാന്‍, ഭാവന പാണ്ഡെ, മഹിമ കപൂര്‍ എന്നിവരാണ്. നിരവധി സെഷനുകളില്‍ നടക്കുന്ന പരിപാടിയുടെ റാപ്പിഡ് റൗണ്ട് സെഷനില്‍ അവതാരകനായ കരണ്‍ ചോദിച്ച വാക്കുകള്‍ നടി അനന്യ പാണ്ഡെയുടെ മാതാവായ ഭാവന പാണ്ഡെയെ ചൊടിപ്പിച്ചു.

  നടിയും മകളുമായ അനന്യ പാണ്ഡെ നടന്‍ കാര്‍ത്തിക് ആര്യനുമായി പതി-പത്നി ഔര്‍ വോ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ബ്രേക്കപ്പായി എന്ന കിംവദന്തി ഉണ്ടായിരുന്നതായി കരണ്‍ ചോദിച്ചു. എന്നാല്‍ ഭാവന പാണ്ഡെ തന്ത്രപരമായ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി നല്ല ഉത്തരം നല്‍കുകയായിരുന്നു.

  ananya-panday

  അതേ സമയം അനന്യ ആരുടെ കൂടെയാണ് ഏറ്റവും മികച്ച ജോടിയെന്ന് ചോദ്യമായിരുന്നു അടുത്തത്. അതിനായി കാര്‍ത്തിക് ആര്യന്‍, ടൈഗര്‍ ഷറോഫ്, ഇഷാന്‍ കട്ടര്‍, സിദ്ധാന്‍ത് ചതുര്‍വേദി എന്നിവരുടെ പേരാണ് ഓപ്പഷന്‍സ് ലിസ്റ്റില്‍ കൊടുത്തിട്ടുണ്ടായിരുന്നത്.

  അവള്‍ എപ്പോഴും മികച്ചതാകുന്നത് കാര്‍ത്തിക്കിനൊപ്പമാണ്. അഭിനയത്തില്‍ ഇശാനും, ഡാന്‍സില്‍ ടൈഗര്‍ ഷറോഫാണ് അവള്‍ക്ക് നല്ല കൂട്ട് എന്ന് ഭാവന പാണ്ഡെ പറഞ്ഞു.

  ഇത് ചവറുത്തരമാണ് നിങ്ങള്‍ പറയുന്നത്, ഈ വാക്കുകള്‍ ഞാനൊരിക്കലും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് കരണ്‍ പറഞ്ഞു.

  ഒടുവില്‍ ഭാവന സമ്മതിച്ചു, അവള്‍ ഏറ്റവും മികച്ചത് കാര്‍ത്തിക് ആര്യനൊപ്പമാണെന്ന്.

  ബോളിവുഡിലെ ഒരുപാട് നടിമാരുടെ ഇഷ്ട താരമാണ് നടന്‍ കാര്‍ത്തിക് ആര്യന്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടിയായ അനന്യ പാണ്ഡെ തനിക്ക് കാര്‍ത്തിക് ആര്യനെ ഇഷ്ടമാണെന്ന് പറഞ്ഞത്.2019-ല്‍ നടി തന്റെ ആദ്യ ചിത്രമായ 'സ്റ്റുഡന്റ ഓഫാ ദി ഈയറിന്റെ' പ്രമോഷനുമായി ബന്ധപ്പെട്ട് കരണ്‍ ജോഹറിന്റെ ടോക്ക് ഷോയിലെത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  അതിന് നടി ഉത്തരം നല്‍കിയത് ഇങ്ങനെയായിരുന്നു.' ഒരുപക്ഷേ ഇത് തന്റെ പ്രായത്തില്‍ എല്ലാവര്‍ക്കുമുണ്ടാകുന്ന ഫീലിംങ്ങ് ആകാമെന്ന് '.

  നേരത്തെ ഇംത്യാസ് അലിയുടെ ലവ് ആജ് കല്‍ 2ന്റെ പ്രമോഷനിടെ നടി സാറാ അലിഖാന്‍ കാര്‍ത്തിക്കിനെക്കുറിച്ച് സമാന അഭിപ്രായമാണ് പറഞ്ഞത്. തനിക്ക് നടനുമായി ഡേറ്റിങ്ങിന് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും സാറ പറഞ്ഞു.

  അതേ വര്‍ഷം തന്നെ നടനൊപ്പം മുദസ്സര്‍ അസീസിന്റെ പതി-പത്നി ചിത്രത്തില്‍ അഭിനയിച്ചു. പിന്നീടാണ് ഇരുവരും തമ്മില്‍ പ്രണയമാണെന്ന് കിംവദന്തികള്‍ ബോളിവൂഡില്‍ പടര്‍ന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡയിലും വാര്‍ത്ത പരന്നു.

  എന്നാല്‍ പിന്നീട് നടി ഇഷാന്‍ കട്ടറുമായി പ്രണയത്തിലാണെന്നാണ് പറഞ്ഞു കേട്ടത്. രണ്ടു പേരും 2020-ലെ ന്യൂയര്‍ ആഘോഷിച്ചത് മാലിദ്വീപിലായിരുന്നു. അതിന്റെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതും വളരെ പ്രേക്ഷക ശ്രദ്ധ നേടി. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

  ആഴ്ച്ചകള്‍ക്കു മുന്നെ കരണ്‍ ജോഹറിന്റെ ടോക്ക് ഷോയില്‍ ഇശാന്‍ കട്ടര്‍ എത്തിയപ്പോള്‍ അനന്യയമായുളള നിങ്ങള്‍ ബ്രേക്കപ്പായോ എന്ന് കരണ്‍ ചോദിച്ചു.

  നടി അനന്യയോട് താന്‍ ഇതേ ചോദിച്ചപ്പോള്‍ തനിക്ക് കിട്ടിയ ഉത്തരം അതേ എന്നായിന്നുവെന്ന് കരണ്‍ പറഞ്ഞു. അതിനെ എതിര്‍ക്കും വിധത്തില്‍ നടന്‍ ഇശാനും പറഞ്ഞു എല്ലാ പ്രണയവും പ്രണയമാണെന്ന്.

  Read more about: Kartik Aaryan
  English summary
  rrr
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X