നടിയുടെ മുറിയിൽ അതിക്രമിച്ച് കയറി!! തോക്ക് ചൂണ്ടി യുവാവിന്റെ വിവാഹാഭ്യര്‍ഥന, പിന്നെയുണ്ടായത്..
നടിയുടെ മുറിയിൽ അതിക്രമിച്ച് കയറി തോക്കു ചൂണ്ടി വിവാഹാഭ്യർഥന നടത്തിയ യുവാവ് അറസ്റ്റിൽ. ഒന്നര മണിക്കൂർ നീണ്ടു നിന്ന നാടകീയ സംഭവങ്ങൾക്കൊടുവിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഒരു ഹോട്ടലിലാണ് നടകീയ സംഭവങ്ങൾ അരങ്ങേറിയത്. സിനിമ ഷൂട്ടിങ്ങിനായി എത്തിയ ഭോജ്പുരി നടി റിതു സിങ്ങിന് നേരെയായിരുന്നു യുവാവിന്റെ അതിക്രമം.

സംഭവം ഇങ്ങനെ: ഷൂട്ടിങ്ങ് കഴിഞ്ഞ് റൂമിലെത്തിയ നടിയെ പിന്തുടർന്ന് പങ്കജ് യാദവെന്ന് 25 കാരൻ എത്തുകയായിരുന്നു. മുറിയിൽ പിസ്റ്റലുമായി ഇയാൾ അതിക്രമിച്ചു കയറുകയും തന്നെ വിവാഹം കഴിക്കണമെന്ന് നടിയെ തോക്ക് ചൂണ്ടി ഇയാൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നടിയുൾപ്പെടെ സിനിമയിലെ അണിയറപ്രവർത്തകരെല്ലാം തന്നെ ഇതേ ഹോട്ടലിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. യുവാവിൽ നിന്ന് നടിയെ രക്ഷപ്പെടുത്താൻ അശോക് എന്ന ആൾ ശ്രമിച്ചെങ്കിലും ഇയാൾക്ക് നേരെ പങ്കജ് യാദവ് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
70 ദിവസം ഒളിവില്‍ കഴിഞ്ഞു!! പ്രതിസന്ധി നേരിട്ട ദിവസങ്ങളെ കുറിച്ച് നടന്‍ ബൈജു
സംഭവത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. എസ്പി നേരേയും ഈയാൾ നിറയൊഴിച്ചിരുന്നു. ഒന്നര മണിക്കൂർ നീണ്ട പോരാട്ടത്തിനെടുവിലാണ് ഇയാളെ പോലീസ് കീഴ്ടക്കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പങ്കജ് യാദവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











