സിനിമ-സീരിയൽ താരം അനുപമ പഥക് മരിച്ച നിലയിൽ, താരത്തിന്റെ അവസാന വാക്കുകൾ വേദനയാകുന്നു
മഹാമാരിയുടെ കാലത്ത് പ്രേക്ഷകരെ ഞെട്ടിക്കുന്നതാണ് താരങ്ങളുടെ അപ്രതീക്ഷിത വിയോഗം. സുശാന്ത് സിങ് രജ്പുത്ത്, സമീർ ശർമ എന്നിവരുടെ വിയോഗത്തിന്റെ നടുക്കം തീരും മുൻപെ മറ്റൊരു വേർപാട് കൂടി പ്രേക്ഷകരെ തേടി എത്തിയിരിക്കുകയാണ്. നടി അനുപമ പഥകിന്റെ മരിച്ച നിലയിൽ കണ്ടെത്തി. താരത്തിന്റെ മുംബൈയിലെ വസതിയിൽ നിന്ന് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മുംബെെയിലെ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ പണം നിക്ഷേപിച്ചിരുന്നുവെന്നും എന്നാൽ പറഞ്ഞ സമയത്ത് അവരത് തിരിച്ചു നൽകിയില്ലെന്നു കത്തിൽ പറയുന്നു.

മരിക്കുന്നതിന് തൊട്ട് തലേദിവസം നടി ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു. മരണത്തെ കുറിച്ചാണ് നടി ലൈവിൽ സംസാരിച്ചത്. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും ആത്മഹത്യാ പ്രവണതയെക്കുറിച്ചും ആരോടെങ്കിലും നിങ്ങൾ പറയുകയാണെങ്കിൽ, ആ വ്യക്തി, അവൻ അല്ലെങ്കിൽ അവൾ എത്ര നല്ല സുഹൃത്താണെങ്കിലും, നിങ്ങളുടെ പ്രശ്‌നങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്താൻ ഉടനടി ആവശ്യപ്പെടും. അതിന് കാരണം നിങ്ങളുടെ മരണശേഷം അവർക്ക് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ്.
Recommended Video
മരിച്ചതിന് ശേഷം ആളുകൾ നിങ്ങള കളിയാക്കുകയും മറ്റുളളവരുടെ മുന്നിൽ മോശക്കാരിയാക്കി ചിത്രീകരിക്കുകയും ചെയ്യും.അതിനാൽ ഒരിക്കലും നിങ്ങളുടെ പ്രശ്നങ്ങൾ ആരുമായും പങ്കിടരുത്, ആരെയും നിങ്ങളുടെ സുഹൃത്തായി കണക്കാക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്- നടി ലൈവിൽ പറഞ്ഞു. ഇത് വലിയ ചർച്ച വഷയമായിരുന്നു. ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് അനുപമ. ഭോജ്പുരി സിനിമകളിൽ സജീവമാണ് താരം ബീഹാറുകാരിയായ താരം പിന്നീട് മുംബൈയിലേയ്ക്ക് സ്ഥിര താമസമാക്കുകയായിരുന്നു . അനുപമയുടെ വിയോഗം ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.


Click it and Unblock the Notifications