മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നു! മലയാളത്തില്‍ അല്ല ഹിന്ദിയിലാണ്, ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്നു മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഫാസിലിന്റെ സംവിധാനത്തിലാണ് പിറന്നത്. സിനിമ സൂപ്പര്‍ ഹിറ്റായതോടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകള്‍ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തു. അങ്ങനെ മലയാളത്തില്‍ നിന്നും ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രമായി മണിച്ചിത്രത്താഴ് മാറി.
ഹിന്ദിയില്‍ അക്ഷയ് കുമാര്‍ നായകനായിട്ടെത്തിയ ചിത്രത്തിന് ഭൂല്‍ ഭുലയ്യ എന്നായിരുന്നു പേരിട്ടത്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രം പ്രിയദര്‍ശന്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഭൂല്‍ ഭുലയ്യ യ്ക്ക് രണ്ടാം ഭാഗം വരികയാണെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. അനീസ് ബിസ്മിയാണ് സംവിധാനം. ചിത്രത്തില്‍ നായകനായിട്ടെത്തുന്നത് കാര്‍ത്തിക് ആര്യന്‍ ആണ്.

2020 ജൂലൈ 31 ന് റിലീസ് ചെയ്യാന്‍ പാകത്തിനാണ് ഭൂല്‍ ഭുലയ്യ 2 ഒരുക്കുന്നത്. ചിത്രത്തില്‍ നിന്നും കാര്‍ത്തിക് ആര്യന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടല്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് എത്തിക്കുമെന്നാണ് കരുതുന്നത്. അതേ സമയം ഭൂല്‍ ഭുലയ്യയുമായി സാമ്യമുള്ള കഥയാണ് രണ്ടാം ഭാഗത്തിനും ആസ്പദമാവുന്നതെന്നാണ് സൂചന.
മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത് 1993 ല്‍ റിലീസിനെത്തിയ സിനിമയായിരുന്നു മണിച്ചിത്രത്താഴ്. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം സ്വാധീനിച്ചാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച ചിത്രം എല്ലാ കാലത്തെയും മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ശോഭനയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം വരെ ഇതിലൂടെ ലഭിച്ചിരുന്നു.


Click it and Unblock the Notifications











