»   » ഭൂത് റിട്ടേണ്‍സ്: അരങ്ങേറുന്നത് പതിവ് നാടകം

ഭൂത് റിട്ടേണ്‍സ്: അരങ്ങേറുന്നത് പതിവ് നാടകം

Posted By:
Subscribe to Filmibeat Malayalam
Alayna Sharma in Bhoot Returns
രാംഗോപാല്‍ വര്‍മ്മ ചിത്രം തിയറ്ററുകളിലെത്തുന്നത് എന്തെങ്കിലും വിവാദത്തിന്റെ അകമ്പടിയോടെയാണ്. ഇത്തവണയും രാമുവും സംഘവും പതിവ് തെറ്റിയ്ക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ 12ന് തിയറ്ററുകളിലെത്തുന്ന ഭൂത് റിട്ടേണ്‍സിന്റെ സംവിധായകനെതിരെ പരാതിയുമായി ചിത്രത്തിലെ ബാലതാരമായ അലായന ശര്‍മ്മയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് കളമൊരുങ്ങിയത്.

2003ലെ ഹിറ്റായ ഭൂത് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഭൂത് റിട്ടേണ്‍സില്‍ അഭിനയിച്ചതിന് ശേഷം കുട്ടി മാനസിക അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ഭൂത് റിട്ടേണ്‍സില്‍ പ്രേതബാധയുള്ള നിമ്മി എന്ന കുട്ടിയുടെ വേഷത്തിലാണ് അലായന അഭിനയിച്ചിരിക്കുന്നത്.

ഭൂത് റിട്ടേണ്‍സിന്റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം മുംബയില്‍ നടന്നിരുന്നു. പ്രദര്‍ശനം കാണാന്‍ അലായനയും മാതാപിതാക്കള്‍ക്ക് ഒപ്പം എത്തിയിരുന്നു. ഇതിന് ശേഷമാണ് പതിവ് കലാപരിപാടി അരങ്ങേറിയത്.

സിനിമ കണ്ടതിന് ശേഷം വീട്ടിലെത്തിയ അലായന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇതിന്റെ പേരില്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി നല്‍കുമെന്നും അവര്‍ പറയുന്നു. എന്നാലിതെല്ലാം സിനിമ തിയറ്ററിലെത്തും മുമ്പുള്ള അണിയറക്കാരുടെ ചെപ്പടിവിദ്യയാണെന്നാണ് ബി ടൗണിലെ അടക്കംപറച്ചില്‍.

Newlayer...
English summary
Alayna Sharma, who plays the possessed child in Bhoot Returns, is so terrified of her own performance in the film that her mother believes she would be affected forever
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam