ഇന്നും നിന്നെയോര്‍ത്താണ് ഞാന്‍ ഉണര്‍ന്നെണീക്കുന്നത്!! സുശാന്തിനെക്കുറിച്ച് വികാരധീനയായി ഭൂമിക ചൗള
സുശാന്ത് സിംഗ് രജ്പുത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമകളില്‍ ഒന്നാണ് എംഎസ് ധോണി ബയോപിക്ക്. ചിത്രത്തില്‍ ധോണിയായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരുന്നത്. മഹിയുടെ വിവിധ ജീവിത കാലഘട്ടങ്ങളെ വളരെയധികം തന്മയത്വത്തോടെയാണ് നടന്‍ അവതരിപ്പിച്ചിരുന്നത്. ഏറെ നാളത്തെ കഠിന പ്രയത്‌നത്തിനൊടുവിലാണ് ധോണിയായി സുശാന്ത് അഭിനയിച്ചത്. നടന്റെ തയ്യാറെടുപ്പുകളുടെയും ശ്രമങ്ങളുടെയുമെല്ലം ഫലം സ്‌ക്രീനില്‍ പ്രേക്ഷകര്‍ കണ്ടിരുന്നു.
ധോണി ബയോപിക്കിന് പിന്നാലെ ക്രിക്കറ്റ് ആരാധകരുടെയും ഇഷ്ടതാരമായി മാറിയിരുന്നു സുശാന്ത്. ചിത്രത്തില്‍ സുശാന്തിന്റെ സഹോദരിയായി അഭിനയിച്ചത് നടി ഭൂമികാ ചൗളയായിരുന്നു. മോഹന്‍ലാല്‍ ചിത്രം ഭ്രമരത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ താരമാണ് ഭൂമികാ ചൗള. ധോണിയുടെ സഹോദരി ജയന്തി ഗുപ്തയായിട്ടാണ് ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നത്. ചേച്ചിയും അനിയനുമായുളള ഇവരുടെയും കെമിസ്ട്രി സ്‌ക്രീനില്‍ നന്നായി വന്നിരുന്നു.

അതേസമയം സുശാന്ത് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ ഭൂമിക ചൗളയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വികാരനിര്‍ഭരമായിരുന്നു. സുശാന്തിന്റെ വിടവാങ്ങല്‍ നല്‍കിയ ആഘാതത്തില്‍ നിന്നും ഇനിയും മോചിതയായിട്ടില്ല നടി. സുശാന്തിനെക്കുറിച്ചുളള ഓര്‍മ്മകള്‍ ഭൂമിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. സുശാന്ത് വിടപറഞ്ഞ് 20 ദിവസം പിന്നിടുമ്പോഴും താന്‍ ഇന്നും ഉണര്‍ന്നെണീക്കുന്നത് സുശാന്തിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണെന്ന് നടി തന്റെ പോസ്റ്റില്‍ പറയുന്നത്.

ഏകദേശം 20 ദിവസമായി ഇന്നും ഞാന്‍ നിന്നെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഉണര്‍ന്നെണീക്കുന്നത്. എന്തുക്കൊണ്ടാണ് ഇങ്ങനെയെന്നാണ് ആശ്ചര്യപ്പെടുന്നത്. ഒരു കഥാപാത്രമായി മാത്രം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടെങ്കിലും ഇപ്പോഴും എന്തൊക്കെയോ നമ്മളെ ബന്ധിപ്പിക്കുന്നു. അത് വിഷാദമായിരുന്നോ വ്യക്തിപരമായിരുന്നോ എങ്കില്‍ നീ സംസാരിക്കണമായിരുന്നു. അതോ ജോലിസംബന്ധമായ കാര്യമോ?.

നീ ഇതിനോടകം തന്നെ അത്തരം നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അതെ ഇവിടെ അതിജീവിക്കുന്നത് എളുപ്പമല്ലെന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ അകത്തുളളവരെയോ പുറത്തുളളവരെയോകുറിച്ചല്ല സംസാരിക്കുന്നത്. ഇത് എന്താണോ അത് മാത്രമാണ്. അതെ അന്‍പതില്‍ അധികം ചിത്രങ്ങള്‍ ചെയ്ത ശേഷവും എനിക്ക് ഒരാളുമായി ബന്ധപ്പെടുത്തേണ്ടി വരിക എന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോഴും ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ നന്ദിയുളളവളാണ്.

ഒരുപക്ഷേ ഈ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കാം എന്ന് ഞാന്‍ തിരഞ്ഞെടുത്തതായിരിക്കാം. നല്ലത് ചിന്തിക്കാനും വിശ്വസിക്കാനും എന്നെത്തന്നെ നിരന്തരം പ്രേരിപ്പിക്കുന്നു. സിനിമാ മേഖലയ്ക്ക് ഉളളില്‍ നിന്നുളളവരെ നിങ്ങള്‍ക്ക് വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യേണ്ട സമയം വന്നേക്കാം. പലരും അനുകമ്പയുളളവരും സാധുക്കളുമാണ്. എന്നാല്‍ മറ്റ് ചിലര്‍ നിങ്ങളെ അംഗീകരിക്കാന്‍ മടിക്കുകയും നിഷ്‌കരുണം തളളിക്കളയുകയും ചെയ്‌തേക്കാം.

ലോകം അത്തരത്തില്‍ എല്ലാവര്‍ക്കുമായി നിര്‍മ്മിച്ചതാണ്. മിക്കവരും നിങ്ങളെ എല്ലായ്‌പ്പോഴും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ അപൂര്‍വ്വം ചിലരെ അവര്‍ക്ക് നിങ്ങളെ ആവശ്യമുളളപ്പോള്‍ നിങ്ങളുടെ അടുക്കല്‍ വരൂ. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങള്‍ ഒരു കോള്‍ ചെയ്താല്‍, നമുക്ക് നോക്കാം എന്നായിരിക്കും അവരുടെ മറുപടി, അല്ലെങ്കില്‍ ചിരിച്ച് തള്ളും.

അതെ എന്നിട്ടും ഇന്നും എല്ലാത്തിനും ഞാന്‍ ദൈവത്തിനോട് നന്ദി പറയുന്നു. അത് സാരമില്ല. എന്ന് പറയന്നതിനെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു. ഒരുപക്ഷേ ഒരാള്‍ ഒരു വേഷത്തിന് അനുയോജ്യമാകണമെന്നില്ല. അത് സാരമില്ല. പോസിറ്റിവ് ആയി ചിന്തിക്കൂ. അവസാനമായി ജോലി സംബന്ധമായുളള നിരാശയേക്കാളും അല്ലെങ്കില്‍ പല കാരണം കണ്ടും ഉണ്ടായ വിഷാദ രോഗത്തേക്കാളും കൂടുതലായി നിങ്ങള്‍ക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് എന്താണെന്ന് ഞങ്ങള്‍ അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതുവരെ ഗുഡ്‌ബൈ. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കും. നിങ്ങള്‍ എവിടെ പോയിരുന്നാലും നിങ്ങളുടെ കുടുംബത്തിനായും പ്രാര്‍ത്ഥിക്കുന്നു ഭൂമിക ചൗള കുറിച്ചു.


Click it and Unblock the Notifications