ബിഗ് ബിയ്ക്ക് കുടവയര്‍
അമിതാഭ് ബച്ചന് കുടവയറുണ്ടോയെന്ന് ചോദിക്കല്ലേ. സിക്‌സ് പാക്കും എയ്റ്റ് പാക്കും അരങ്ങുതകര്‍ക്കുന്ന ബോളിവുഡിലേക്ക് കുടവയറുമായി ബിഗ് ബിയ്ക്ക് വന്നാലെന്താ കുഴപ്പം. ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ' പിക്കു' എന്ന ചിത്രത്തിലാണ് ബച്ചന്‍ കുടവയറുമായി എത്തുന്നത്.
ദീപിക പദുക്കോണും ബച്ചനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തില്‍ ദീപികയുടെ അച്ഛന്റെ വേഷമാണ് ബച്ചന്. കാക്കി ഷര്‍ട്ടും ചെക്ക് ജാക്കറ്റുമാണ് പിക്കുവിന്റെ ഫസ്റ്റ് ലുക്കിലെ ബച്ചന്റെ വേഷം.

അച്ഛനും മകളും തമ്മിലുളള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത്. മദ്രാസ് കഫെ, വിക്കി ഡോണര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഷൂജിത് സര്‍ക്കാര്‍. അടുത്തവര്‍ഷം ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.
amitabh bachchan deepika padukone bollywood film father daughter അമിതാഭ് ബച്ചന് ദീപിക പദുക്കോണ്‍ ബോളിവുഡ് സിനിമ അച്ഛന് മകള്‍


Click it and Unblock the Notifications