ബിഗ് ബി തന്നെയാണ് താരം
സോഷ്യല്‍ മീഡിയയിലും ബിഗ് ബി തന്നെയാണ് താരം എന്ന്ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു.
ഇതുവരെ ഫെയ്‌സ്ബുക്കില്‍ ഇരുപതുലക്ഷം ഫോളോവര്‍മാരാണു അമിതാഭ് ബച്ചനുള്ളത്. എഫ്.ബിക്കു പുറമേ, ട്വിറ്ററിലും ബ്ലോഗെഴുത്തുമൊക്കെയായി 72ാം വയസിലും സജീവമാണ് ബച്ചന്‍.

ആളുകളുമായി കൃത്യമായ ഇടവേളകളില്‍ ആശയവിനിമയത്തിനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്.
ആരാധകരുടെ എണ്ണം ഇരുപതുലക്ഷം കടന്നതോടെ നന്ദിയറിയിച്ചും ബച്ചന്‍ ബ്ലോഗെഴുതി. 13.7 ലക്ഷം ഫോളോവര്‍മാരാണു ബച്ചനു ട്വിറ്ററിലുള്ളത്.


Click it and Unblock the Notifications