ഭുവനേശ്വരിയെ കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല!! ബിഗ്ബോസ് ഹൗസിൽ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്...

ഏറ്റവും കൂടുതൽ പോപ്പുലറായത് സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ്ബോസായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും പോപ്പുലറുമായ റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഇന്റർനാഷണൽ ഷോയായ ബിഗ് ബ്രദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിഗ് ബോസ് ഷോ ആരംഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി എന്നീ ഭാഷകളിലും ബിഗ്ബോസ് റിയാലിറ്റി ഷോ നടക്കുന്നുണ്ട്. സൂപ്പർ താരങ്ങളാണ് ഷോയുടെ അവതാരകരായി എത്തുന്നത്. മലയാളത്തിൽ മോഹൻലാലായിരുന്നു ബിഗ്ബോസിന്റെ ആദ്യ സീസൺ അവതരിപ്പിച്ചത്. സാബു ആയിരുന്നു ആ സീസണിലെ വിജയ്. സെപ്റ്റബർ 30 ന് ഷോ അവസാനിക്കുകയും ചെയ്തിരുന്നു.

ഏറ്റവും കൂടുതൽ പോപ്പുലറായത് സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ്ബോസായിരുന്നു. ഹിന്ദിയിൽ ഷോ വൻ വിജയമാണ്. ഇപ്പോൾ 12 ഭാഗം വാൻ വിജയകരമായി നീങ്ങുകയാണ്. ഹിന്ദി ബിഗ്ബോസ് ഷോയുമായി മലയാളികൾക്ക് ഒരു അടുത്ത ബന്ധമുണ്ട് മുൻ ക്രിക്കറ്റ് താരവും മലയാളികളുടെ പ്രിയപ്പെട്ട ശ്രീശാന്ത് ബിബിയുടെ 12ാം സീസണിന്റെ ഭാഗമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രീശാന്തിന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോ വൈറലാകുകയായണ്.

ബിബിയിലെ പോപ്പുലർ താരം

ബിബിയിലെ പോപ്പുലർ താരം

ബോളിവുഡ് താരങ്ങളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുമാണ് ബിഗ്ബോസിന്റെ 12ാം സീസണിൽ അണിനിരക്കുന്നത്. ശ്രീശാന്താണ് ഷോയിലെ ഏക മലയാളി സാന്നിധ്യം. ചെറിയ കാര്യങ്ങളിൽ തന്നെ ശ്രീശാന്ത് വളരെ പെട്ടെന്ന് പ്രകോപിതാകും. വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്ന ആളായതു കൊണ്ട് ബിഗ്ബാസിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

 ശ്രീശാന്തിന്റെ കരയുന്ന ദൃശ്യങ്ങൾ

ശ്രീശാന്തിന്റെ കരയുന്ന ദൃശ്യങ്ങൾ

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ബിഗ്ബോസ് ഹൗസിനുളളി നിന്ന് ശ്രീശാന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ്. ഭാര്യ ഭുവനേശ്വരി കുമാരിയുടെ വീഡിയോ സന്ദേശം കണ്ടതിനു പിന്നാലെയായിരുന്നു താരം ഇമോഷണലായത്. ഏറെ ദിവസങ്ങൾക്ക് ശേഷം കുടുംബത്തെ സ്ക്രീനിൽ കണ്ടപ്പോൾ ശ്രീയ്ക്ക് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. കുട്ടികളെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് ഷോയിൽ ഉടനീളം ശ്രീ പറയാറുണ്ട്.

കുടുംബാംഗങ്ങളുമായി വഴക്ക്

കുടുംബാംഗങ്ങളുമായി വഴക്ക്

ഷോ ആരംഭിച്ച് ദിവസങ്ങൾക്കുളളിൽ തന്നെ ശ്രീശാന്ത് വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ബിഗ്ബോസ് നൽകിയ ടാസ്ക്ക് ചെയ്യാൻ കഴിയില്ലെന്ന് ആരോപിച്ച് ഷോയിൽ നിന്ന് ഇറങ്ങി പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് മറ്റുള്ള മത്സരാർഥികളിൽ അമർഷം സൃഷ്ടിച്ചിരുന്നു. ഷോ തുടങ്ങി ആദ്യ നാളുകളിലായിരുന്നു ശ്രീയുടെ ഭാഗത്ത് നിന്ന് ഈ പെരുമാറ്റം ഉണ്ടായതെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

 തല്ലുമെന്ന് ഭീഷണി

തല്ലുമെന്ന് ഭീഷണി

സഹമത്സരാർഥികളായ സബ ഖാൻ, സോമി ഖാമനുമായുള്ള ശ്രീശാന്തിന്റെ തർക്കം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ശ്രീ അവരെ തല്ലുമെന്ന് പറഞ്ഞതായിരുന്നു ഏറെ വിവാദമായത്. ലക്ഷ്വറി ടാസ്ക്കിനിടെയായിരുന്നു ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടായത്. ശാരീരികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടതിനാല്‍ ശ്രീശാന്ത് ടാസ്‌കില്‍ പങ്കെടുത്തിരുന്നില്ല. എന്നാൽ ശ്രീയ്ക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയിൽ കഴിയുമെങ്കിൽ തല്ലു എന്ന പറഞ്ഞ് സബ രംഗത്തെത്തിയിരുന്നു. ഇത് അന്ന് രംഗം കൂടുതൽ വഷളാക്കുകയായിരുന്നു.

നോഹയ്ക്ക് വേണ്ടി പ്രതികരിച്ചു

നോഹയ്ക്ക് വേണ്ടി പ്രതികരിച്ചു

മറ്റൊരു സ‌ഹതാരമായ നേഹയോടുള്ള ഖാൻ സഹോദരിമാരുടെ പെരുമാറ്റമായിരുന്നു ശ്രീയെ പ്രകോപിപ്പിച്ചത്.നേഹയുടെ അവസ്ഥ കണ്ട് ശ്രീ കരയുകയും ചെയ്തിരുന്നു. എന്നാൽ ശ്രീശാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഖാൻ സഹോദരിമാർ രംഗത്തെത്തിയെങ്കിലും ശ്രീശാന്ത് അതിനു തയ്യാറായിരുന്നില്ല.

 മികച്ച പിന്തുണ

മികച്ച പിന്തുണ

സൽമാൻ ഷോയിൽ കേരളത്തിൽ നിന്ന് എത്തുന്ന ഒരേയൊരു താരമാണ് ശ്രീശാന്ത്. അതിനാൽ തന്നെ കേരളത്തിൽ നിന്ന് മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. തുടക്കം മുതലെ വിവാദങ്ങളുടെ കളിത്തോഴനാണെങ്കിലും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് ലഭിക്കുന്നത്. ക്രിക്കറ്റിൽ വാതുവയ്പ്പു കോസിൽ ആരോപണ വിധേയനായി ജയിൽ കഴിഞ്ഞിരുന്നപ്പോഴും ശ്രീയ്ക്ക് മികച്ച പിന്തുണയാണ് മലയാളികളുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നത്. പിന്നീട് കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ മലയാളികൾ ശ്രീയെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X