ബിഗ് ബോസിന്റെ പുതിയ സീസൺ ആരംഭിക്കുന്നു!! സൂപ്പർ താരം ചോദിച്ചത് റെക്കോഡ് പ്രതിഫലം
ഇന്ത്യൻ ടെലിവിഷൻ ലോകത്ത് വൻ ചലനം സൃഷ്ടിച്ച റിയാലിറ്റി ഷോയായിരുന്നു ബിഗ് ബോസ്. ഹിന്ദി, കന്നട, ബംഗാളി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നിങ്ങനെ ഇന്ത്യൻ ഭാഷകളിലും ബിഗ് ബോസ് റിയാലിറ്റി ഷോ നടന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു റിയാലിറ്റി ഷോയ്ക്ക് ലഭിച്ചിരുന്നത്. ആദ്യം ഹിന്ദിയിലായിരുന്നു ഷോ ആരംഭിച്ചത്. ഇതിന്റെ വിജയത്തിനു പിന്നാലെ മറ്റുള്ള ഭാഷയിലും റിയാലിറ്റി ഷോ ആരംഭിക്കുകയായിരുന്നു.

ബിഗ് ബോസിന്റെ 13ാം പതിപ്പ് ആരംഭിക്കുകയാണ്. മുൻ വർഷങ്ങളെ പോലെ സൽമാൻഖാൻ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്. ഇക്കുറി 403 കോടി രൂപയാണ് ഈ ഷോയ്ക്കായി താരം വാങ്ങുന്നത്രേ. ഓരേ എപ്പിസോഡിനും 31 കോടി രൂപ വീതമാണ് സൽമാൻ ചോദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കരാറിൽ താരം ഒപ്പ് വെച്ചിട്ടുണ്ടത്രേ. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബിഗ്ബോസിന്റെ 12ാം സീസന് റെക്കോഡ് റേറ്റിങ്ങായിരുന്നു ലഭിച്ചിരുന്നത്. കേരളത്തിൽ നിന്നും മികച്ച ഓഡിയൻസിനെ നേടാൻ ഈ സീസനു കഴിഞ്ഞിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് സൽമാന്റെ ബിഗ് ബോസിൽ അംഗമായിരുന്നു. ഇതാദ്യമായിട്ടാണ് കേരളത്തിൽ നിന്ന് ഹിന്ദി ബിഗ്ബോസിലേയ്ക്ക് ഒരാൾ എത്തുന്നത്. ഇക്കുറിയും ഷോ ആരംഭിക്കുമ്പോൾ നിരവധി ചോദ്യങ്ങൾ പ്രേക്ഷകർ ഉയർത്തുന്നുണ്ട്. ഇക്കുറിയും കേരളത്തിൽ നിന്ന് ആരാണ് എത്തുക എന്നതാണ്? 12ാം സീസണിൽ ടെലിവിഷന്‍ താരം ദീപിക കക്കാര്‍ ആയിരുന്നു ഷോയിലെ വിജയി. ശ്രീശാന്ത് ഫസ്റ്റ് റണ്ണറപ്പായിരുന്നു


Click it and Unblock the Notifications











