'കാത്തിരുന്ന കൺമണി എത്തി, പിറന്നത് ആൺകുഞ്ഞ്'; സന്തോഷം പങ്കിട്ട് സനാ ഖാനും ഭർത്താവ് അനസും!

താര പ്രഭയുടെ വെള്ളിവെളിച്ചത്തിൽ നിന്നും ആത്മീയ പാതയിലേക്ക് തിരിഞ്ഞ ബോളിവുഡ് നടിയാണ് സനാ ഖാൻ. ബോളിവുഡ് ചിത്രങ്ങളിലൂടെയും തമിഴ് സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണെങ്കിവും സനാ ഖാനെ ഓർത്തിരിക്കുന്നത് സിൽക്ക് സ്‍മിതയുടെ ജീവിതകഥ പറഞ്ഞ മലയാളം സിനിമ ക്ലൈമാക്‌സിലെ നായിക കഥാപാത്രത്തിലൂടെയാണ്.

എന്നാൽ 2020 ലാണ് ആത്മീയതയുടെ പാതയിലേക്ക് താൻ തിരിയുകയാണെന്നും സൃഷ്‍ടാവിനെ പിന്തുടരാനും മനുഷ്യത്തെ സേവിക്കാനാണ് തൻ്റെ ഉദ്ദേശ്യമെന്നും ജീവിതത്തിലെ നിർണായക ഘട്ടത്തിലാണ് താനെന്നും സനാ ഖാൻ അറിയിക്കുന്നത്.

പിന്നീട് സിനിമാ ലോകത്ത് നിന്നും അകന്ന താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വീഡിയോയിലൂടെയും പോസ്റ്റുകളിലൂടെയുമാണ് ആരാധകരുമായി സംവദിക്കുന്നത്. ഇപ്പോഴിതാ താരം തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്.

ആദ്യ കുഞ്ഞിന്റെ വരവോടെ അമ്മയായ സന ഖാൻ ഏഴാം സ്വർഗത്തിലാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സന താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്. പിന്നീട് ​ഗർഭകാല വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

Sana Khan

ഇന്ന് ഉച്ചയോടെയാണ് താൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന വിവരം സനാ ഖാൻ പുറംലോകത്തെ അറിയിച്ചത്. നവജാത ശിശുവിന്റെ ഇളം കൈകൾ ഉൾപ്പെടുത്തി ദൈവീകമായ ചില വാക്കുകൾ കൂടി എഴുതി ചേർത്ത വീഡിയോയിലൂടെയാണ് മകന്റെ വരവ് സന അറിയിച്ചത്. കുറിപ്പിലൂടെ താരം ദൈവത്തിന് നന്ദി പറയുകയും ഒരു ആൺകുഞ്ഞിനെ ലഭിച്ചതിന്റെ സന്തോഷത്തെ കുറിച്ച് വാചാലയാവുകയും ചെയ്തു.

ബാബ സിദ്ദിഖിന്റെ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ആദ്യമായി നിറവയറിൽ ആരാധകർ താരത്തെ കണ്ടത്. അഭിനയലോകം വിട്ടശേഷം സന ക്യാമറയ്ക്ക് മുമ്പിൽ എത്താറുള്ളത് ഭർത്താവ് അനസിനൊപ്പം മാത്രമാണ്.

​ഗർഭകാലത്ത് സനയുടെ ഭർത്താവിന്റെ ചില വീഡിയോകൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. നിറവയറിലുള്ള സനയേയും വലിച്ചുകൊണ്ട് ഭർത്താവ് അനസ് ഓടുന്ന വീഡിയോ വൈറലായതോടെയാണ് ചർച്ചകളും ആരംഭിച്ചത്. വീഡിയോ വൈറലായപ്പോൾ‌ സനയുടെ ഭർത്താവിന് എതിരെ താരത്തിന്റെ രം​ഗത്തെത്തി. ഉടൻ തന്നെ സന എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വിശദമാക്കുകയും ചെയ്തു.

'പതിവിലും കൂടുതൽ നേരം നിന്നതിനാലാകും എനിക്ക് വിയർക്കുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്‌തു. എൻ്റെ അവസ്ഥ അറിഞ്ഞ ഭർത്താവ് വെള്ളം കുടിക്കുന്നിതിനും ശുദ്ധ വായു ശ്വസിക്കുന്നതിനും അകത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചു. അതോടെ ഫോട്ടോഗ്രാഫർമാരുടെ അടുത്തുനിന്ന് ഭർത്താവ് എന്നെ കൊണ്ടുപോകുകയായിരുന്നു.'

Sana Khan

'വേഗത്തിൽ നടക്കാൻ ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. അതിഥികളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് ശല്ല്യമാകാതെ എന്നെ കൊണ്ടുപോകാൻ പറഞ്ഞതും ഞാനാണ്. വീഡിയോ കണ്ടതിനുശേഷമുള്ള നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദിയും സ്നേഹവും അറിയിക്കുന്നു. ദയവായി മറ്റൊരു തരത്തിൽ കാണരുത്.... എൻ്റെ അഭ്യർഥനയാണ്', എന്നാണ് താരം അന്ന് വിശദീകരണം നൽകിയത്.

2020 നവംബറിലാണ് ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ സനാ ഖാൻ വിവാഹം ചെയ്തത്. ആത്മീയതയിലേക്ക് മാറുന്നതിൻ്റെ ഭാഗമായി തൻ്റെ നൃത്ത വീഡിയോകളും സിനിമ ഫോട്ടോകളും സനാ ഖാൻ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും നീക്കം ചെയ്‍തിരുന്നു.

സിനിമയിൽ സജീവമായിരുന്ന കാലത്ത് നിരവധി പ്രണയങ്ങൾ‌ സനയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നു. നൃത്ത സംവിധായകനായ മെൽവിൻ ലൂയിസുമായുള്ള പ്രണയം സനാ ഖാൻ പരസ്യമാക്കിയിരുന്നു. എന്നാൽ മെൽവിൻ തന്നെ ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പിന്നീട് സനാ ഖാൻ ആ ബന്ധത്തിൽ നിന്ന് പിന്തിരിഞ്ഞു.

മെൽവിന് മറ്റ് സ്‍ത്രീകളുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് താൻ കേട്ടിരുന്നുവെന്നും അയാൾ അത് നിഷേധിച്ചതിനാൽ വിശ്വസിച്ചിരുന്നില്ലെന്നും സന പറഞ്ഞിരുന്നു. ഈ ബന്ധം വേർപെട്ടതിനുശേഷമാണ് താരം ആത്മീയതയുടെ പാതയിലേക്ക് മാറുകയാണ് എന്ന് വ്യക്തമാക്കിയത്. ആദ്യത്തെ കൺമണിയെ വരവേറ്റ സനയ്ക്കും ഭർത്താവിനും നിരവധി ആരാധകർ ആശംസകൾ നേർന്നു.

More from Filmibeat

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X