For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സല്‍മാന്‍ ഖാനെക്കാള്‍ മോശമാണ് കരണ്‍ ജോഹറെന്ന് ബിഗ് ബോസ് താരം, കാരണം ഇതാണ്

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനായി തിളങ്ങിനില്‍ക്കുന്ന ഫിലിംമേക്കറാണ് കരണ്‍ ജോഹര്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള കരണ്‍ റൊമാന്റിക്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി. ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം കരണ്‍ ജോഹര്‍ ചിത്രങ്ങളിലൂടെയാണ് മുന്‍നിരയിലേക്ക് ഉയര്‍ന്നത്. സൂപ്പര്‍താരങ്ങള്‍ക്ക് പുറമെ യുവതാരങ്ങളെ വെച്ചും സിനിമകള്‍ ചെയ്തിട്ടുണ്ട് സംവിധായകന്‍. സംവിധാനത്തിന് പുറമെ നിര്‍മ്മാണ രംഗത്തും സജീവമാണ് കരണ്‍. അടുത്തിടെയാണ് ബിഗ് ബോസ് ഒടിടി അവതാരകനായി കരണ്‍ ജോഹര്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.

  salmankhan-karanjohar

  ആഗസ്റ്റ് ഏട്ടിന് ആരംഭിച്ച പരിപാടിയില്‍ സല്‍മാന്‍ ഖാന് പകരമാണ് കരണ്‍ ജോഹര്‍ അവതാരകനായത്. പതിമൂന്ന് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി ഉള്‍പ്പെടെയുളളവര്‍ ബിഗ് ബോസ് ഒടിടിയില്‍ മല്‍സരിക്കുന്നുണ്ട്. ആറ് ആഴ്ചകള്‍ മാത്രമുളള ഷോ വൂട്ട് ആപ്പിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. അതേസമയം ഇതുവരെ നാല് മല്‍സരാര്‍ത്ഥികളാണ് ഷോയില്‍ നിന്നും പുറത്തായത്. നടി ഉര്‍ഫി ജാവേദ് ആദ്യം പുറത്തായപ്പോള്‍ തൊട്ടുപിന്നാലെ റിതിമ, കരണ്‍ തുടങ്ങിയവരും പുറത്തായി. എറ്റവുമൊടുവിലായി സീഷാന്‍ ഖാന്‍ ആണ് ബിഗ് ബോസ് ഒടിടിയില്‍ നിന്നും എവിക്ടായത്.

  സീഷാന്‍ ഖാന്റെ പുറത്താവലിന് പിന്നാലെ കരണ്‍ ജോഹറിനെതിരെ മുന്‍ ബിഗ് ബോസ് മല്‍സരാര്‍ത്ഥി സോഫിയ ഹയാത്ത് രംഗത്തെത്തിയിരുന്നു,. സംവിധായകനെതിരെ ബിഗ് ബോസ് ആരാധകര്‍ വിമര്‍ശനങ്ങളുമായി എത്തുന്ന സമയത്താണ് സോഫിയയുടെ പ്രതികരണവും വന്നത്. സീഷാന്‍ പുറത്തായ ദിവസം 'നിങ്ങളൊരു പെണ്‍കുട്ടിയാണ്, നിങ്ങളുടെ പരിധിക്കുളളില്‍ തുടരുക' എന്ന് കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സോഫിയ എത്തിയത്. സല്‍മാന്‍ ഖാനെക്കാളും മോശമാണ് കരണ്‍ ജോഹര്‍ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്.

  ഇവരെല്ലാം അക്രമവും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്നു. ഈ പരിപാടി യുകെയില്‍ ആയിരുന്നെങ്കില്‍ അക്രമാസക്തമായ പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതിനാല്‍ ഉടന്‍ പരിപാടി നിര്‍ത്തിപ്പിക്കും. ഉയര്‍ന്ന ടിആര്‍പി ലഭിക്കാന്‍ ആളുകളെ അപമാനിക്കുന്ന തരത്തിലുളള പഴയ രീതികള്‍ വരെ കരണ്‍ കളിക്കുകയാണ്. ഇത് ബിഗ് ബോസിന്റെ പഴയ ഫോര്‍മുലയാണ് എന്നും നടി പറഞ്ഞു. ഇന്ത്യ ആത്മീയതയുടെ നാടാണ്, ആരെയും ഉപദ്രവിക്കരുതെന്ന് ഒരു മതധര്‍മ്മം ഉളളിടത്ത് കരണും ബിഗ് ബോസും ഈ ധര്‍മ്മത്തിന് എതിരെയാണ്. അവര്‍ സമാധാനത്തിന്റെയും, സ്‌നേഹത്തിന്റെയും ദൈവഹിതത്തെ അപമാനിക്കുന്നു. അക്രമം, സ്വജനപക്ഷപാതം, മാനവികതയോടുള്ള അനാദരവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ആളുകളുടെ നിര്‍ഭാഗ്യം കണ്ട് അവര്‍ ചിരിക്കുന്നു.

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  ആളുകളെ ദേഷ്യം പിടിപ്പിക്കാനും അവരെ വേദനിപ്പിക്കാനും പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു ഷോയിലേക്ക് ഇനി ഞാന്‍ ഒരിക്കലും പോവില്ല എന്ന് സോഫിയ പറയുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ കാണുന്ന ഈ പരിപാടി ഒരു നെഗറ്റീവ് പ്രോഗ്രാമായി ഇവര്‍ ചിത്രീകരിക്കുന്നു. ഇന്ത്യയിലെ കുട്ടികള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?. ഈ ഷോയില്‍ നിന്ന് കുട്ടികളും ഇത്തരം പെരുമാറ്റം കണ്ട് പഠിക്കും. ബിഗ് ബോസ് ഈ രീതി തന്നെ തുടരുകയാണെങ്കില്‍ ആക്രമണാത്മകവും അക്രമാസക്തവുമായ ഇന്ത്യയിലെ വരുംതലമുറയുടെ ഉത്തരവാദിത്തം ദയവായി അവരെല്ലാം വഹിക്കുക, സോഫിയ പറഞ്ഞു.

  അതേസമയം 2013 ല്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് ഏഴാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സോഫിയ ഹയാത്ത്. സല്‍മാന്‍ ഖാന് എതിരെയും മുന്‍പ് വിമര്‍ശനങ്ങളുമായി സോഫിയ എത്തിയിട്ടുണ്ട്. ഗായിക, നടി, ടിവി താരം എന്നീ നിലകളില്‍ ശ്രദ്ധേയയാണ് സോഫിയ ഹയാത്ത്‌.

  SS Rajamouli refused to work with Salman Khan, here’s why? | FilmiBeat Malayalam

  വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാരോട് പറഞ്ഞത്. മനസുതുറന്ന് അലസാന്‍ഡ്ര ജോണ്‍സണ്‍

  Read more about: karan johar ott salman khan
  English summary
  bigg boss ex contestant sofia hayat says karan johar worse than salman khan, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X