ബിഗ്‌ബോസിൽ മൊട്ടിട്ട പ്രണയം ഒടുവിൽ തകർന്നു; ഷിമിത ഷെട്ടിയും രാകേഷും ബാപട്ടും പിരിയാനുണ്ടായ കാരണം..
ബിഗ്‌ബോസ് ഒടിടി ഹിന്ദി പതിപ്പ് ഫൈനലിൽ എത്തിയ മത്സരാർഥിയാണ് നടിയും ശില്‍പ ഷെട്ടിയുടെ സഹോദരിയുമായ ഷമിത ഷെട്ടി. ഫൈനൽ വരെ ഷമിത എത്തിയെങ്കിലും വിജയ കിരീടം മറ്റൊരു മത്സരാർഥിയാണ് അണിഞ്ഞത്. ഷോയിൽ വച്ച് താരം അഭിനയതാവും മോഡലും ആയ രാകേഷ് ബാപട്ടുമായി പ്രണയത്തിലായി. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വേർപിരിയുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ബോളിവുഡിൽ സംസാരവിഷയം ആവുന്നത്.

ബോളിവുഡിൽ മാത്രമല്ല ഇരുവരുടെയും ആരാധകരിലും ഈ വാർത്ത വലിയൊരു ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. ഷോയുടെ സമയത്ത് ഇരുവർക്കും നിറയെ ആരാധകരാണ് ഉണ്ടായിരുന്നത്. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതികളായി അവർ മാറി.
ഷോയ്ക്ക് ശേഷവും ഇരുവരും തമ്മിൽ വളരെ നല്ലരീതിയിലുള്ള ബന്ധമാണ് പുലർത്തിയിരുന്നത്. ഇരുവരും ഒന്നിച്ച പുറത്ത് പോവുകയും കുടുംബങ്ങൾ തമ്മിൽ ഒന്നിച്ച് സമയം ചിലവഴിക്കുകയുമെല്ലാം ചെയ്തു. എന്നാൽ ഇപ്പോൾ ഇരുവരും തങ്ങളുടെ ബന്ധത്തിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയായിട്ടില്ല.
അടുത്തിടെ ഇരുവരും ഒന്നിച്ച് ഒരു മ്യുസിക് വീഡിയോ ചെയ്തിരിക്കുന്നു ഇത് ഉടൻ പുറത്തിറങ്ങുമെന്നും. രാകേഷ് ബാപട്ടും ഷിമിതാ ഷെട്ടിയും പിരിഞ്ഞുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുകളായി തന്നെ തുടരുമെന്നും ഇരുവരെയും അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്നാൽ രാകേഷ് അടുത്തിടെ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. ഇത് ഷിമിതയുടെ അടുത്ത് താമസിക്കാനാണെന്ന തരഹത്തിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. അതിനിടെയാണ് ഈ വാർത്ത പുറത്ത് വന്നത്.
മുൻപ് ഇത്തരത്തിലെ ഒരു വാർത്തക്ക് ഷിമിത ഒരിക്കൽ പ്രതികരിക്കുകയുണ്ടായി. തങ്ങൾ പിരിയാണോ വേണ്ടയോ എന്നത് തങ്ങളുടെ മാത്രം തീരുമാനമാണെന്നും ലോകത്തെ മറ്റാരും അതേപ്പറ്റി ചിന്ദിക്കേണ്ട കാര്യം ഇല്ലെന്നുമാണ് അത് ഷിമിത വ്യക്തമാക്കിയത്


Click it and Unblock the Notifications