മൂന്നാമത്തെ കുഞ്ഞ് ജനിച്ച ശേഷം ഓർമ്മക്കുറവ്, ഉറക്കമില്ലാത്ത രാത്രികൾ; തുറന്ന് പറഞ്ഞ് താരം
വിനോദ ലോകത്തെ താരങ്ങളുടെ വിവാഹവും കുടുംബ ജീവിതവും മിക്കപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. സിനിമകളിലൂടെയോ സീരിയലുകളിലൂടെയോ മറ്റ് ഷോകളിലൂടെയോ പ്രേക്ഷക മനസ്സിൽ കയറിയ താരങ്ങളിൽ ചിലർ വിവാഹ ശേഷം ലൈം ലൈറ്റിൽ നിന്ന് മാറി സ്വകാര്യ ജീവിതത്തിലേക്ക് കടക്കാറുമുണ്ട്.
അപ്പോഴും ആരാധകർക്ക് ഈ താരങ്ങളുടെ വിശേഷങ്ങൾ കൗതുകമുണ്ടാവും. ബിഗ് ബോസ് ഹിന്ദി എട്ടാം സീസണിലൂടെ ജനശ്രദ്ധ നേടിയ മോഡലാണ് ഡിംബി ഗാംഗുലി. വിവാഹ ശേഷം ഭർത്താവിനൊപ്പം ദുബായിൽ താമസമാക്കിയ താരം ഇപ്പോൾ വിനോദ ലോകത്ത് നിന്ന് മാറി നിൽക്കുകയാണ്.

മൂന്ന് കുട്ടികളുടെ അമ്മയാണ് ഡിംപി. രോഹിത് റോയ് ആണ് ഇവരുടെ ഭർത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാഹം. ബംഗാളി ആചാര പ്രകാരമാണ് വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ താരത്തിന് പെൺകുഞ്ഞ് പിറന്നു. റിയന്ന എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. 2020 ൽ ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു.
ആര്യൻ റോയ് എന്നാണ് മകന് നൽകിയ. പേര്. അടുത്തിടെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് താരം. മൂന്ന് കുട്ടികളെ നോക്കി വളർത്തുന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നടി ഇപ്പോൾ.

മാനസികമായും ശാരീരികമായി വലിയ പരിശ്രമം ആണ് മൂന്ന് കുട്ടികളെ പരിപാലിക്കുന്നതെന്ന് ഡിംപി പറയുന്നു. ഉറക്കമില്ലാത്ത രാത്രികൾ ഉണ്ട്. അതിനാൽ തനിക്ക് ഓർമ്മക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും താരം പറയുന്നു.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുഞ്ഞ് ജനിച്ച ശേഷം എത്ര മണിക്കൂർ ഉറങ്ങാൻ കഴിയുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. കുഞ്ഞിന് മുലയൂട്ടേണ്ടതിനാൽ പാതിരാത്രിക്ക് എഴുന്നേൽക്കേണ്ടി വരും. ഉറക്കം തടസ്സപ്പെടുന്നത് മൂലം ഓർമക്കുറവുണ്ട്. ചില സമയത്ത് ഭക്ഷണം പാകം ചെയ്യാൻ പോലും മറന്നു പോവുന്നു.

ഈ സമയത്ത് ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചും ഡിംബി സംസാരിച്ചു. ജോലി സംബന്ധമായി അദ്ദേഹത്തിന് എപ്പോഴും യാത്ര ചെയ്യേണ്ടി വരും. പക്ഷെ അദ്ദേഹം നല്ലൊരു അച്ഛനാണ്. രാത്രി കുഞ്ഞിനെ നോക്കാൻ വേണ്ടി രോഹിത്തിനെ വിളിക്കാറില്ല. അദ്ദേഹത്തിന് മുലയൂട്ടാൻ പറ്റില്ലല്ലോ. രോഹിത് രാത്രി ഉറങ്ങുകയും പകൽ സമയത്ത് കുഞ്ഞിനെ നോക്കാറുമുണ്ടെന്ന് ഡിംപി പറഞ്ഞു.

ഇളയ മകനെ നോക്കേണ്ടതിനാൽ പലപ്പോഴും മറ്റ് രണ്ട് കുട്ടികളെ ശ്രദ്ധിക്കാനും സമയം കിട്ടുന്നില്ല. എന്നിരുന്നാലും അമ്മയായതിൽ തനിക്ക് അഭിമാനമുണ്ടെന്നും താരം വ്യകതമാക്കി. ബോളിവുഡിൽ നിരവധി താരങ്ങളാണ് അടുത്തിടെ അമ്മമാരായത്. നടി ബിബാഷ ബസുവിനും ഭർത്താവ് കരൺ സിംഗ് ഗ്രോവറിനും കഴിഞ്ഞ ദിവസമാണ് പെൺകുഞ്ഞ് ജനിച്ചത്.

ദേവി എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് ജനിച്ചു. ഒപ്പം നടി സോനം കപൂറിനും ഭർത്താവ് ആനന്ദ അഹുജയ്ക്കും ആൺ കുഞ്ഞ് ജനിച്ചു. അമ്മമാരായ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ പറ്റി നേരത്തെ പല ബോളിവുഡ് താരങ്ങളും സംസാരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പല താരങ്ങളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാറുമുണ്ട്.


Click it and Unblock the Notifications