'സൗന്ദര്യം കൂടിപ്പോയതുകൊണ്ടാണ് ആ സിനിമയില്‍ നിന്ന് പുറത്താക്കിയത്'; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തില്‍ നിന്നും പുറത്തായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ഗൗഹര്‍ ഖാന്‍. ചിത്രത്തിന് വേണ്ടി അഞ്ച് റൗണ്ട് ഓഡിഷനുകള്‍ പൂര്‍ത്തിയാക്കിയിരുന്നതായും പക്ഷെ, വളരെ നിരാശയോടെ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നതായും നടി പറയുന്നു.

സംവിധായകന്‍ ഡാനി ബോയ്‌ലിന് തന്നെ ഒരു ചേരിനിവാസിയായി ചിത്രീകരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായും അതേത്തുടര്‍ന്നാണാണ് സിനിമയില്‍ നിന്നും പുറത്തായതെന്നും നടി വ്യക്തമാക്കുന്നു. മാത്രമല്ല തനിക്ക് കുറച്ച് സൗന്ദര്യം കൂടിപ്പോയതിനാല്‍ മറ്റ് പല ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും അവസരം നഷ്ടമായതായും താരം കൂട്ടിച്ചേര്‍ക്കുന്നു.

slum

അടുത്തിടെ ഒരു ഫിലിം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഓഡിഷനിലെ തന്റെ പ്രകടനം കണ്ട് ഡാനി ബോയ്ല്‍ ഏറെ സംതൃപ്തനായിരുന്നു. ഇന്ത്യയില്‍ പരിശീലനം നേടിയെന്ന് അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ താന്‍ ഏറെ പാടുപെട്ടതായും നടി വെളിപ്പെടുത്തുന്നു.

നടിയുടെ വാക്കുകളില്‍ നിന്നും:' 'എന്റെ ജീവിതത്തില്‍ എനിക്ക് നഷ്ടപ്പെട്ട ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്ന് ഓസ്‌കര്‍ പുരസ്‌കാരം വരെ നേടിയ സ്ലം ഡോഗ് മില്യനയറായിരുന്നു. എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു അത്. ചിത്രത്തില്‍ അവസരം ലഭിക്കുന്നതിന് വേണ്ടി അഞ്ച് റൗണ്ട് ഓഡിഷനില്‍ പങ്കെടുത്തു.

അഞ്ചാമത്തെ ടെസ്റ്റും കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഡാനി ബോയ്ല്‍ എന്നോട് അതിശയത്തോടെ നിങ്ങളൊരു അതിശയിപ്പിക്കുന്ന നടിയാണെന്നും ഇന്ത്യയില്‍ തന്നെയാണ് പരിശീലിച്ചതെന്നും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് പുറത്തുള്ള ഒരു അഭിനേതാവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്, എങ്ങനെ ഇത്രയധികം പരിചയം ലഭിച്ചുവെന്നായിരുന്നു അദ്ദേഹം അത്ഭുതപ്പെട്ടത്. അതേക്കുറിച്ച് എനിക്കറിയില്ലെന്നും പക്ഷെ, ഞാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നുമായിരുന്നു എന്റെ മറുപടി.

gauhar

നിങ്ങള്‍ നല്ലൊരു നടിയാണെങ്കിലും ഈ ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ഒടുവില്‍ അദ്ദേഹം അറിയിച്ചത്. കാരണം എന്നെപ്പോലെ നിറമുള്ള ഒരു നടിയെയായിരുന്നില്ല അവര്‍ക്ക് ആവശ്യം, ചേരിയില്‍ താമസിക്കുന്ന ഒരാളായി എന്നെ സങ്കല്പിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ലായിരുന്നു. ശ്രമിച്ചു നോക്കൂ സാര്‍ എന്ന് ഞാന്‍ കെഞ്ചി ചോദിച്ചതാണ്. പക്ഷെ, നടന്നില്ല. താരം വ്യക്തമാക്കുന്നു. പിന്നീട് റോക്കറ്റ് സിങ് എന്ന സിനിമയിലും ഇതേ അവസ്ഥയാണ് ഉണ്ടായതെന്ന് നടി പറഞ്ഞു.

More from Filmibeat

Read more about: bigg boss slumdog millionaire
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X