'ആ സങ്കടത്തെ മറികടക്കാന്‍ അവര്‍ക്ക് സാധിക്കില്ല';ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബിഗ് ബോസ് താരം

സഹോദരന്റെ ചരമവാര്‍ഷികദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ബിഗ് ബോസ് താരം നിക്കി തംബോലി. തന്റെ സഹോദരന്‍ ജതിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തിലായിരുന്നു നിക്കി തന്റെ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സഹോദരന്റെ ഒരു പഴയകാല വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത നിക്കി ബാല്‍ക്കണിയില്‍ തനിക്കൊപ്പം സമയം പങ്കിടാന്‍ അവനില്ലല്ലോ എന്നോര്‍ത്ത് നെടുവീര്‍പ്പിടുകയാണ്. കാലത്തിന് മായ്ക്കാനാവാത്ത മുറിവ് പോലെ അവന്റെ അഭാവം തങ്ങളെ ഇപ്പോഴും വേദനിപ്പിക്കുന്നുവെന്ന് നിക്കി പറയുന്നു. അവന്റെ മരണദിനം പോലെ ഇന്നും അതേ വേദന നിലനില്‍ക്കുകയാണ്. നിക്കി ഏറെ സങ്കടത്തോടെ പറയുന്നു.

nikki

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നിക്കി കുറിക്കുന്നതിങ്ങനെ: 'പോയ വര്‍ഷമായിരുന്നു ഏറ്റവും ദീര്‍ഘമേറിയത്. അതും ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതും വിഷമമേറിയതും. ഈ 365 ദിവസങ്ങളില്‍ നീ അടുത്തില്ലാത്തത് എന്നെ ഏറെ വിഷമിപ്പിക്കുന്നു. മരണാനന്തരജീവിതം നിനക്ക് സുഖകരമെന്നു വിശ്വസിക്കുന്നു. ഞാന്‍ നിന്നെ വളരെയധികം മിസ് ചെയ്യുന്നു എന്റെ പ്രിയ സഹോദരാ, നീ ഞങ്ങളെ വിട്ടകന്ന ശേഷം ഇപ്പോള്‍ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. പക്ഷെ, ഇപ്പോഴും നിന്നെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു.

ഒരു വര്‍ഷം അത്ര നീണ്ട കാലയളവല്ലെങ്കിലും നിന്റെ അസാന്നിദ്ധ്യം ഞങ്ങള്‍ക്ക് നിത്യവേദനയാണ്. സമയം ഒരുപക്ഷേ ആ വേദനയെ കുറയ്ക്കുമായിരിക്കാം. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഞങ്ങളെ ആ വേദന നിത്യേനയെന്നോണം വേട്ടയാടുന്നു. ഈ വേദനയില്‍നിന്ന് മുക്തി നേടണം എന്ന് ആഗ്രഹമുണ്ട്. പക്ഷെ, എന്റെയുള്ളിന്റെയുള്ളില്‍ നിന്നെ ഒരിക്കലും ആലിംഗനം ചെയ്യാന്‍ സാധിക്കില്ലെന്ന ഓര്‍മ്മയോടെയാണ് ഇതെഴുതുന്നത്.'

കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ച ആ തീരാനഷ്ടത്തെക്കുറിച്ച് നിക്കി പറയുന്നതിങ്ങനെ' സഹോദരാ, നീ എന്നോട് കരുത്തുള്ളവളായി ഇരിക്കാന്‍ ആവശ്യപ്പെട്ടു, പക്ഷെ, എനിക്ക് നിന്നെ നിരാശപ്പെടുത്താനേ സാധിക്കൂ, നീ എന്റെയൊപ്പമില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല.

nikki

പ്രിയപ്പെട്ടവരെ വിട്ടകന്ന സങ്കടം ഒരിക്കലും കുടുംബത്തിന് മറക്കാന്‍ സാധിക്കില്ല. എപ്പോള്‍ മരിച്ചുവെന്നോ എങ്ങനെ മരിച്ചുവെന്നോ അതല്ലെങ്കില്‍ അവര്‍ക്ക് എത്ര വയസ്സായി എന്നോ ചിന്തിക്കുന്നുണ്ടാകില്ല, പകരം അവരുടെ വിയോഗത്തില്‍ ഓരോ നിമിഷവും ആ കുടുംബം വേദനിച്ചുകൊണ്ടിരിക്കുകയായിരിക്കും. നിത്യശാന്തിയില്‍ നീ വിശ്രമിക്കുക പ്രിയ സഹോദരാ, എല്ലാവരേയും നീ കരുതലോടെ കണ്ടു, നിന്നെ ലഭിച്ച ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്.'

നിരവധി ആരാധകരാണ് നിക്കിക്ക് അനുശോചനം അറിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ നിക്കിക്കൊപ്പമുണ്ടായിരുന്ന ശാര്‍ദ്ദൂര്‍ പണ്ഡിറ്റ്, അര്‍ജ്ജുന്‍ ബിജ്‌ലാനി, സുഗന്ധ മിശ്ര എന്നിവരും നിക്കിയെ സമാശ്വസിപ്പിച്ചു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X