ഞാന്‍ ഗര്‍ഭിണിയാവില്ല; കാമുകനോട് ഉപേക്ഷിച്ച് പോവാന്‍ പറഞ്ഞിട്ടും പോകുന്നില്ല, വേദനയോടെ നടി പായല്‍

കങ്കണ റാണവത് അവതാരകയായിട്ടെത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് ലോക് അപ്പ്. ബിഗ് ബോസ് ഷോ യ്ക്ക് സമാനമായ രീതിയിലുള്ള ഷോ യില്‍ പത്തൊന്‍പത് മത്സരാര്‍ഥികളാണുള്ളത്. ഫെബ്രുവരി 27 ന് ആരംഭിച്ച ഷോ ഇപ്പോഴും വിജയകരമായി മുന്നേറി കൊണ്ടിരിക്കുകയാണ്. അതേ സമയം ഇതിലെ മത്സരാര്‍ഥിയായ പായല്‍ റോത്തഗി നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരെയും പ്രേക്ഷകരെയും എല്ലാം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് പായല്‍ ഷോ യിലൂടെ തുറന്ന് പറഞ്ഞത്.

തനിക്ക് വന്ധ്യത ഉണ്ടെന്നും കുട്ടികളെ ജനിപ്പിക്കാന്‍ സാധിക്കില്ല എന്നുമാണ് ക്യാമറയ്ക്ക് മുന്നില്‍ വന്ന് പായല്‍ പറയുന്നത്. ഐവിഎഫ് പരീക്ഷിച്ചെങ്കിലും അതും വിജയിച്ചിട്ടില്ലെന്നാണ് നടി വെളിപ്പെടുത്തിയത്. മാത്രമല്ല തന്റെ പങ്കാളിയോട് വേര്‍പിരിയുന്നതിനെ പറ്റി വരെ സംസാരിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. പായലിന്റെ വാക്കുകളിങ്ങനെ...

ഞങ്ങള്‍ വിവാഹം കഴിച്ചാല്‍ ഞാന്‍ ഗര്‍ഭിണിയാവുമെന്ന് കരുതിയിരുന്നു

സംഗ്രാം എന്നയാളുമായി പായല്‍ റോത്തഗി പ്രണയത്തിലാണ്. അദ്ദേഹം നടിയുടെ പ്രതിശ്രുത വരന്‍ ആണെങ്കിലും അദ്ദേഹത്തെ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണം ഉണ്ടെന്ന് പറഞ്ഞാണ് ക്യാമറയ്ക്ക് മുന്നില്‍ പായല്‍ എത്തുന്നത്. 'എനിക്ക് കുട്ടികള്‍ ഉണ്ടാവില്ല. എന്നാല്‍ ഞങ്ങള്‍ വിവാഹം കഴിച്ചാല്‍ ഞാന്‍ ഗര്‍ഭിണിയാവുമെന്ന് കരുതിയിരുന്നു. എനിക്ക് മാനസികമായും ശാരീരികമായും ഫിറ്റ്‌നെസ് നിലനിര്‍ത്തി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ആഗ്രഹം. ഗര്‍ഭിണിയാവുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ നാലഞ്ച് വര്‍ഷത്തിന് ശേഷം നോക്കാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഞാന്‍ ഗര്‍ഭിണിയാവില്ലെന്ന കാര്യം സംഗ്രാമിന് മനസിലായി. ഇതോടെ ഐവിഎഫ് ചികിത്സ വരെ ചെയ്ത് നോക്കിയെങ്കിലും അതും വിജയിച്ചില്ല.

 ഒരു കുഞ്ഞിനെ നല്‍കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചോളാന്‍ പറഞ്ഞു

ഒരു കുഞ്ഞിനെ നല്‍കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചോളാന്‍ ഞാന്‍ സംഗ്രാമിനോട് പറയാറുണ്ട്. ഞാന്‍ പലപ്പോഴും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ക്യാമറ നോക്കി പായല്‍ പറയുന്നു. മാത്രമല്ല തന്റെ ആരാധകരായ പെണ്‍കുട്ടികള്‍ക്ക് ചില ഉപദേശം കൂടി നടി നല്‍കി. ഇരുപത് വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളോട് ആണ്. ദയവായി നിങ്ങള്‍ അണ്ഡം ഫ്രീസ് ചെയ്ത് സൂക്ഷിച്ച് വെക്കണം. അങ്ങനെ മരവിപ്പിച്ച് വെക്കുകയാണെങ്കില്‍ മുപ്പതിന് ശേഷം ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ സാധിക്കും.

Recommended Video

12th Man Teaser Reaction | Mohanlal | Unni Mukundan | Jeethu Joseph | FilmiBeat Malayalam
പായലിനെ പോലെ സ്വതന്ത്രയായ ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെടുത്താന്‍ കഴിയില്ല

അടുത്തിടെ പായലിനെ സന്ദര്‍ശിക്കാന്‍ പ്രതിശ്രുത വരനായ സംഗ്രാം സിംഗ് എത്തിയിരുന്നു. പായലിനെ പോലെ സ്വതന്ത്രയായ ഒരു പെണ്‍കുട്ടിയെ നഷ്ടപ്പെടുത്താന്‍ തനിക്ക് കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് സംഗ്രാം പായലിനെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ഈ വാര്‍ത്ത ആരാധകരെയും സന്തോഷിപ്പിച്ചിരുന്നു. ജൂലൈയില്‍ പായലിന്റെ ജന്മദിനത്തില്‍ വിവാഹം നടത്താനാണ് പ്രതിശ്രുത വരന്‍ തീരുമാനിച്ചിരിക്കുന്നത് എന്നും അറിയുന്നു.

Read more about: payal rohatgi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X