ബിഗ് ബോസില്‍ നിന്നും വന്ന ഉടനുണ്ടായ വേദനയുള്ള വാര്‍ത്ത; അമ്മയെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
ബോളിവുഡിലെ നടിയും നര്‍ത്തകിയുമൊക്കെയായ രാഖി സാവന്ത് വിവാദ നായികയായിട്ടാണ് അറിയപ്പെടുന്നത്. തന്റെ നിലപാടുകളിലൂടെയും തുറന്ന് പറച്ചിലുകളുമൊക്കെയാണ് രാഖിയെ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കുന്നത്. ഏറ്റവും പുതിയതായി നടി ബിഗ് ബോസ് മറാത്തിയില്‍ നിന്നും പുറത്തായിരിക്കുകയാണ്.
മുന്‍പ് ഹിന്ദി ബിഗ് ബോസില്‍ പങ്കെടുത്തിട്ടുള്ള രാഖിയ്ക്ക് മറാത്തിയില്‍ നിന്നും അവസരം ലഭിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഷോ യില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ നടിയെ കാത്തിരുന്നത് വളരെ വേദനിപ്പിക്കുന്നൊരു വാര്‍ത്തയായിരുന്നു.
സ്വന്തം അമ്മ ആശുപത്രിയിലാണെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് താരമാതാവിനുള്ളതെന്നും രാഖി തന്നെയാണ് ഇപ്പോള്‍ പുറംലോകത്തോട് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെ കരഞ്ഞ് കൊണ്ട് വീകരഭരിതയായിട്ടാണ് രാഖിയിപ്പോൾ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് രാഖി സാവന്ത് ബിഗ് ബോസ് വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങുന്നത്. ഫൈനല്‍ വരെ എത്തിയതിന് ശേഷമാണ് പുറത്തേക്ക് ഇറങ്ങിയത്. പിന്നാലെ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അമ്മ ആശുപത്രിയിലാണെന്ന കാര്യം അറിയുന്നു. വളരെ ക്രിട്ടിക്കലായിട്ടുള്ള അവസ്ഥയിലാണ് താരമാതാവ് നിലവിലുള്ളതെന്നാണ് അറിയുന്നത്. അമ്മയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള പുത്തനൊരു വീഡിയോയാണ് നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ബ്രെയിന്‍ ട്യൂമറിനൊപ്പം കാന്‍സര്‍ കൂടി ബാധിച്ചതോടെ രാഖിയുടെ അമ്മ ജയ സാവന്തിനെ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന അമ്മയുടെ വീഡിയോയാണ് രാഖി പുറത്ത് വിട്ടത്.
'രാത്രിയില്‍ ഞാന്‍ ബിഗ് ബോസ് മറാത്തിയില്‍ നിന്നും പുറത്തേക്ക് വന്നു. ഇതിന് ശേഷമാണ് അമ്മയെ കുറിച്ചറിയുന്നത്. ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥിയില്‍ കഴിയുകയാണെന്നും രാഖി പറയുന്നു.

കരഞ്ഞ് കൊണ്ട് വളരെ വികാരഭരിതയായിട്ടാണ് രാഖി വീഡിയോയില്‍ സംസാരിക്കുന്നത്. അതേ സമയം നടിയുടെ കൂടെ ബോയ്ഫ്രണ്ട് കൂടിയായ ആദില്‍ ഖാനും സഹോദരന്‍ രാകേഷും ഉണ്ടായിരുന്നു. വീഡിയോയുടെ പിറകിലായി ആദില്‍ ഇരിക്കുന്നതും നടി കാണിച്ചിരുന്നു.
രാഖിയുടെ ജീവിതത്തില്‍ പലരും കടന്ന് വന്നെങ്കിലും വലിയ പിന്തുണയുമായി ആദില്‍ കൂടെ തന്നെയുണ്ടെന്നത് ശ്രദ്ധേയമാണ്. പ്രിയതമയുടെ വേദനയില്‍ പങ്കാളിയായ ആദിലിനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

നിലവില്‍ വളരെ ഗുരുതരമായ അവസ്ഥയിലാണ് രാഖിയുടെ മാതാവുള്ളത്. കാന്‍സറിന്റെ ഏറ്റവും ഭീകരമായ സ്റ്റേജിലൂടെയാണ് കടന്ന് പോവുന്നത്. ശ്വാസകോശത്തെ അടക്കം കാന്‍സര്‍ ബാധിച്ചുവെന്നും അപകടനിലയിലാണെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഇതോടെ അമ്മയുടെ കാര്യത്തില്‍ താന്‍ വളരെ ആശങ്കപ്പെടുകയാണെന്ന് നടി പറയുന്നു. വീഡിയോ പുറത്ത് വന്നതോടെ കുഴപ്പങ്ങളൊന്നുമില്ലാതെ അമ്മ തിരികെ വരുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയാണ് പ്രിയപ്പെട്ടവര്‍.

നിലവില്‍ ബിഗ് ബോസ് മറാത്തിയില്‍ പങ്കെടുക്കുകയായിരുന്നു രാഖി. മുന്‍പ് സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാമത്തെ സീസണിലും രാഖി മത്സരിച്ചിരുന്നു. അന്ന് കാമുകന്റെ കൂടെയാണ് രാഖി എത്തിയത്. ഇത്തവണ മറാത്തിയില്‍ ഫൈനല്‍ വരെ എത്തിയെങ്കിലും വിജയിക്കാതെ പുറത്തേക്ക് വന്നു.


Click it and Unblock the Notifications











