ടൈറ്റിൽ വിന്നർ ആവേണ്ട, ബിഗ് ബോസിലൂടെ ജീവിതം മാറി, താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം
ഇന്ത്യൻ മിനിസ്ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2006 ൽ ഹിന്ദിയിലാണ് ആദ്യമായി തുടങ്ങുന്നത്. ഷോയുടെ മേക്കിംഗ് മികവാണ് ബിഗ് ബോസ് ഷോയ്ക്ക് ആരാധകരെ വർധിപ്പിച്ചത്. ഹിന്ദിയിൽ വൻ വിജയമായിരുന്ന ഷോ പിന്നീട് ഇന്ത്യയിലെ മറ്റുള്ള ഭാഷകളിലും ആരംഭിക്കുകയായിരുന്നു. എന്നാൽ ഹിന്ദി ബിഗ് ബോസ് ഷോയ്ക്ക് ലഭിച്ച പ്രേക്ഷക സ്വീകാര്യത മലയാളം ഉൾപ്പെടെയുള്ള മറ്റുള്ള ഭാഷകളിലെ ബിഗ് ബോസ് ഷോകൾക്ക് ലഭിച്ചിട്ടില്ല. റേറ്റിംഗ് ആദ്യ സ്ഥാനത്താണ് ബിഗ് ബോസ് ഹിന്ദി.
പുത്തൻ ഗെറ്റപ്പിൽ നസ്രിയ, താരത്തിന്റെ ചിത്രം വൈറലാകുന്നു
അഭിനയം മാത്രമല്ല തങ്ങളുടെ കഴിവുകൾ മികച്ച രീതിയിൽ പ്രദർശിപ്പിക്കാൻ പറ്റിയ പ്ലാറ്റ്ഫോം കൂടിയാണ് ബിഗ് ബോസ്. ഷോയിലൂടെ പലരുടേയും ഇമേജ് മാറിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെ ജീവിതം മാറിയ താരങ്ങൾ ഇവരാണ്. ഷോ കഴിഞ്ഞിട്ടും ഇന്നും ഇവർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്

സണ്ണി ലിയോണി
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരുപോലെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. സണ്ണിയുടെ ജീവിതം മാറ്റി മറിച്ചത് ബിഗ് ബോസ് ഷോ ആയിരുന്നു. ബിഗ് ബോസ് സീസൺ 5 ലെ മത്സരാർഥിയായിരുന്നു സണ്ണി ലിയോണി. ഈ ഷോയിലൂടെയാണ് താരം ആദ്യമായി ഇന്ത്യൻ ടെലിവിഷൻ രംഗത്ത് എത്തുന്നത്. പശ്ചാത്തലം പങ്കുവെയ്ക്കാതെ ആയിരുന്നു നടിയെ ബിഗ് ബോസിൽ അവതരിപ്പിച്ചത്. എന്നാൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ സണ്ണി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. താരത്തിന്റെ പെരുമാറ്റം അതുവരെയുണ്ടായിരുന്ന ഇമേജ് മാറ്റുകയും ചെയ്തിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച അവസരങ്ങൾ തേടി എത്തുകയായിരുന്നു. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സെലിബ്രിറ്റിയാണ് സണ്ണി. സോഷ്യൽ മീഡിയയിൽ മില്യൺ ജനങ്ങളാണ് നടിയെ ഫോളോ ചെയ്യുന്നത്.

സിദ്ധാർഥ് ശുക്ല
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് സിദ്ധാർഥ് ശുക്ല. ബോളിവുഡിൽ ആരാധകരുള്ള താരം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബേസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു. ഷോയിലൂടെ നിരവധി ആരാധകരെ നേടാൻ സിദ്ധാർഥിന് കഴിഞ്ഞിരുന്നു. ബിഗ് ബോസ് 13 ന്റെ ടൈറ്റിൽ വിന്നറായിരുന്നു സിദ്ധാർഥ് ശുക്ല. ഷോയിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ മികച്ച അവസരങ്ങൾ നടനെ തേടിയെത്തുകയായിരുന്നു. അടുത്ത ഇടയ്ക്കായിരുന്നു അദ്ദേഹത്തിന്റെ വെബ് സീരീസ് ബ്രോക്കൻ -3 റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ആസിം
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിം റിയാസ്. സിദ്ധാർഥ് ശുക്ല വിന്നറായ സീസണിലെ റണ്ണറപ്പായിരുന്നു ആസിം. മോഡലായ ആസിം ഷോയിലൂടെ ഒരുപാട് ആരാധകരെ തേടിയിരുന്നു. ഭാഷവ്യത്യാസമില്ലാതെയാണ് ആസിം ആരാധകരെ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ മികച്ച ഫോളോവേഴ്സുള്ള സെലിബ്രിറ്റിയാണ് ജമ്മു- കാശ്മീർ സ്വദേശിയായ ആസിം റിയാസ്.
Recommended Video

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഷഹബാസ്. ബിഗ് ബോസ് സീസൺ 13 ലായിരുന്നു ഷഹബാസ് മത്സരാർഥിയായത്. പഞ്ചാബ് സ്വദേശിയായ താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരു പുതുമുഖമായിരുന്നു. എന്നാൽ ദിവസങ്ങൾ കൊണ്ട് തന്നെ ഷഹബാസ് പ്രേക്ഷകരേയു ബിഗ് ബോസ് മത്സരാർഥികളേയും കയ്യിലെടുക്കുകയായിരുന്നു. സിദ്ധാർഥ് ശുക്ലയും ഷഹബാസും തമ്മിലുള്ള കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സിദ്ധ്നാസ് എന്നാണ് താരങ്ങളെ അറിയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സീസൺ 13 ൽ മൂന്നാം സ്ഥാനക്കാരിയാണ് ഷഹബാസ്. താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മികച്ച ഓഫറുകളാണ്ഷഹനാസിനെ തേടിയെത്തുന്നത്.


Click it and Unblock the Notifications