For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ആദ്യ ​ഗർഭത്തിൽ ഒരുപാട് സന്തോഷിച്ചു; പക്ഷെ സംഭവിച്ചത്; ഇത്തവണ അമ്മയോട് പോലും പറഞ്ഞില്ല; ദീപിക

  |

  സിനിമാ താരങ്ങളേക്കാൾ പലപ്പോളും പ്രേക്ഷകരുടെ സ്നേഹം ലഭിക്കാറ് ടെലിവിഷൻ താരങ്ങൾക്കാണ്. സിനിമയെന്ന വലിയ ലോകത്തോട് സാധാരണ ആളുകൾക്ക് അപരിചിതത്വം തോന്നുമ്പോൾ തങ്ങളുടെ വീട്ടിൽ‌ ദിവസവും ടെലിവിഷനിൽ കാണുന്ന താരങ്ങളോട് പ്രത്യക മമത കുടുംബ പ്രേക്ഷകർക്ക് ഉണ്ട്.

  ഇന്ന് യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ഈ താരങ്ങളെ കൂടുതൽ അടുത്തറിയാൻ ആരാധകർക്ക് കഴിയുന്നു. സീരിയലിൽ ചെറിയ വേഷം ചെയ്യുന്നവർ പോലും യൂ ട്യൂബ് ചാനൽ തുടങ്ങിയ ശേഷം പ്രശസ്തരായി മാറിയ സാഹചര്യം ഉണ്ട്.

  Also Read: 'അന്ന് വീട്ടിലേക്ക് ക്ഷണിക്കുമ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനോട് മേജർ രവി! കുറിപ്പ് വൈറൽ

  സീരിയൽ രം​ഗം ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിൽ ആണെങ്കിലും സീരിയൽ കൂടുതലായും ആഘോഷിക്കപ്പെടുന്നത് ഇന്നാണ്. എല്ലാ ഭാഷകളിലും ഇത് തന്നെയാണ് സാഹചര്യം.

  ഹിന്ദി ടെലിവിഷൻ രം​ഗത്ത് പ്രശസ്തരാണ് ദീപിക കക്കറും ഷൊഹൈബ് ഇബ്രാഹിമും. വ്യത്യസ്ത മതത്തിൽ പെട്ട ഇരുവരും തമ്മിലുളള പ്രണയവും വിവാഹവും ആരാധകർ ഏറെ ആഘോഷിച്ചതാണ്. താൻ ​ഗർഭിണി ആണെന്ന വിവരം കഴിഞ്ഞ ദിവസമാണ് ദീപിക കക്കർ ആരാധകരെ അറിയിച്ചത്.

  ഇപ്പോഴിതാ ആദ്യ ​ഗർഭം അലസിപ്പോയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭർത്താവ് ഷൊഹൈബും ദീപികയും. കഴിഞ്ഞ വർഷം ദീപിക ​ഗർഭിണി ആയിരുന്നെന്നും എന്നാൽ ഫെബ്രുവരിയിൽ ​​ഗർഭം അലസിപ്പോയെന്നും ഷെഹൈബ് തുറന്ന് പറഞ്ഞു. അതിനാൽ ഇത്തവണ ​ഗർഭിണി ആയപ്പോൾ കുറച്ച് ഭയം ഉണ്ടായിരുന്നു.

  ​ഗർഭിണി ആയി ആറാം ആഴ്ചയാണ് മിസ് കാര്യേജ് ഉണ്ടായത്. തങ്ങൾ മാത്രമല്ല ഒരുപാട് പേർ ഇത്തരം ഘട്ടങ്ങളിലൂടെ കടന്ന് പോവുന്നുണ്ടെന്നും ദീപിക പറഞ്ഞു. ​ഗർഭം അലസിയതിന് ശേഷം ദീപികയുടെ ആരോ​ഗ്യ സ്ഥിതി മോശമായി. അതിന് ശേഷമാണ് വണ്ണം വെച്ചത്. ഇതറിയാതെ ആണ് ആളുകൾ വണ്ണം കൂടിയെന്ന് കമന്റുകൾ ഇട്ടതെന്നും ഷൊഹൈബ് ചൂണ്ടിക്കാട്ടി.

  Also Read: മേഘ്‌നയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിച്ചു; മകന്റേത് മൂന്നാം വിവാഹമല്ല, സത്യമെന്താണെന്ന് പറഞ്ഞ് താരമാതാവ്

  താൻ ​ഗർഭിണി ആണെന്ന് ദീപിക എങ്ങനെയാണെന്ന് അറിയിച്ചതിനെക്കുറിച്ചും ഷൊഹൈബ് സംസാരിച്ചു. ഷൂട്ടിം​ഗ് സ്ഥലത്തായിരുന്ന തനിക്ക് പ്രെ​ഗ്നനൻസി ടെസ്റ്റ് ഫലം ദീപിക അയക്കുകയായിരുന്നു. തൽക്കാലത്തേക്ക് ഇത് അമ്മയോട് പറയേണ്ടെന്ന് പറഞ്ഞു.

  15-20 ദിവസത്തിന് ശേഷമാണ് അമ്മയോട് പറയുന്നത്. ഞങ്ങൾ സന്തോഷത്തിലായിരുന്നു. പക്ഷെ ആഘോഷിക്കാൻ മടിച്ചു. ഇത് സംഭവിക്കുമെന്നും ഇത്തവണ വളരെ സൂക്ഷിക്കണമെന്നും ശക്തമായ തോന്നൽ എനിക്കുണ്ടായിരുന്നെന്ന് ദീപിക കക്കറും കൂട്ടിച്ചേർത്തു.

  2018 ലാണ് ദീപികയും ഷൊഹൈബും വിവാഹം കഴിക്കുന്നത്. സസുരാൽ സിമർ കാ എന്ന എന്ന സീരിയലിനിടെ ആണ് ഇരുവരും പരിചയപ്പെടുന്നത്. നല്ല സുഹൃത്തുക്കളായ ഇരുവരും പിന്നീട് പ്രണയത്തിലായി.

  ഇരുവരും സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട വീഡിയോയിൽ തങ്ങൾ മാതാപിതാക്കളാൻ പോവുന്നതിന്റെ സന്തോഷവും പങികുവെക്കുന്നുണ്ട്. ​ഗർഭിണി ആയിരിക്കുമ്പോൾ സ്ത്രീകൾക്ക് വരുന്ന മാറ്റമുണ്ട്. അവളുടെ ശരീരം മാറുന്നതും വ്യസ്ത്യസ്ത മാനസികാവസ്ഥകളും ഞാൻ കാണുന്നു.

  സ്കാനിം​ഗ് റിപ്പോർട്ട് കണ്ടത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നെന്നും ഷൊഹൈബ് പറഞ്ഞു. സന്തോഷ വാർത്ത പങ്കുവെച്ചതിന് പിന്നാലെ താരങ്ങളുടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നിരവധി സെലിബ്രറ്റികളും താര ദമ്പതികളെ അഭിനന്ദിച്ചു. സോഷ്യൽ മീഡിയയിൽ സജീവമാണ് ദീപികയും ഷൊഹൈബും. ഇരുവരുടെയും ചിത്രങ്ങൾ വൈറലാവാറുമുണ്ട്.

  Read more about: actress
  English summary
  Bigg Boss Hindi 12 Winner Dipika Kakar Opens Up About Her First Miscarriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X