ബിഗ് ബോസ് സീസൺ 14, സോഷ്യൽ മീഡിയയിൽ തരംഗമായത് രാഹുൽ, കിരീടം ചൂടിയത് റുബിന

തെന്നിന്ത്യയിലും ബോളിവുഡിലും മികച്ച പ്രേക്ഷക സ്വീകാര്യതയുള്ള ഷോയാണ് ബിഗ് ബോസ് . ഹന്ദിയിൽ ആരംഭിച്ച ഷോ പിന്നീട് ഇന്ത്യയിലെ വിവിധ ഭാഷകളിൽ ആരംഭിക്കുകയായിരുന്നു. സൽമാൻഖാൻ ഹിന്ദി ബോസ് അവതരിപ്പിക്കുന്നത്. 14 സീസണുകൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് സീസൺ 14 ന്റെ ഗ്രാൻഡ് ഫിനാലെയായിരുന്നു. 100 ദിവസം പിന്നിട്ട് വിജയ് ആയിരിക്കുന്നത് നടി റുബിനാ ദിലൈക്കാണ്. ബിഗ് ബോസ് 14 ൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയും റുബീനയായിരുന്നു.

Rubina Dilaik

റൂബിന ടൈറ്റിൽ വിന്നർ ആയപ്പോൾ ഗായകനായ രാഹുൽ വൈദ്യയാണ് ഫസ്റ്റ് റണ്ണറപ്പായത്. ഇവരെ കൂടാതെ ലി ഗോണി, രാഖി സാവന്ത്, നിക്കി ടംബോളി എന്നിവരും 100 ദിവസം പൂർത്തിയാക്കിയിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട ഷോയ്ക്കൊടുവിലാണ് സൽമാൻ ഖാൻ വിജയിയെ പ്രഖ്യാപിച്ചത്. ട്വിറ്ററിൽ രാഹുൽ വൈദ്യയെ കുറിച്ച് അഭിമാനം തോന്നുന്നു എന്ന ഹാഷ്ടാഗാണ് വൈറലായിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി റുബിന ബിഗ്ബോസ് വിന്നർ കിരീടം ചൂടുകയായിരുന്നു. അടുത്ത എട്ട് മാസത്തിനകം ബിഗ് ബോസ് 15 സീസണുമായി എത്തുമെന്ന് ഉറപ്പ് നൽകിയിട്ടാണ് സൽമാൻ വേദി വിട്ടത്.

ഗ്രാൻഡ് ഫിനാലെ വേദിയിൽ സൽമാൻഖാന്റേയും നടി നോറ ഫത്തേഹിയുടെയും മത്സരാർഥികളുടേയും തകർപ്പൻ ഡാൻസ് പെർഫോമൻസുണ്ടായിരുന്നു കൊവിഡ് പ്രതിസന്ധിയ്ക്കിടയിലാണ് ബിഗ് ബോസിന്റെ 14ാം സീസൺ ആരംഭിച്ചത്. കൊവിഡ് ടെസ്റ്റിന് ശേഷമാണ് മത്സരാർഥികൾ ബിഗ് ബോസ് ഹൗസിൽ എത്തിയത്. 2020 ഒക്ടോബർ 20 ന് ആരംഭിച്ച ഷോയ്ക്ക് തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതയുണ്ടായിരുന്നു. ലോക്ക് ഡൗണിന് ചെറിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഗ് ബോസ് 14 ആരംഭിച്ചത്.‌

Recommended Video

Bigg Boss Malayalam : അമിട്ട് പൊട്ടിച്ച് മിഷേൽ.. ഇനി അടിയുടെ പൂരം

മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ചിട്ടുണ്ട്. സീഫെബ്രുവരി 14 നാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചത്. മോഹൻലാൽ ആണ് ഷോ അവതരിപ്പിക്കുന്നത്. സീസൺ 2 നൂറാം ദിവസത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു ഷോ അവസാനിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് സീസൺ 3 ക്ക് ലഭിച്ചിരിക്കുന്നത്. സിനിമ- സീരിയൽ താരങ്ങൾക്കൊപ്പം മറ്റ് മേഖലയിലുള്ള വ്യക്തികളും ഇക്കുറി ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്.

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X