For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോളിവുഡിന്‌റെ രാജാവ് ആണെന്ന് സ്വയം കരുതുന്നു, കരണ്‍ ജോഹറിനെതിരെ തുറന്നടിച്ച് ബിഗ് ബോസ് താരം

  |

  ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മിക്ക സീസണുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഹിന്ദിയില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മറ്റ് ഭാഷകളിലേക്കും എത്തിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായ ഷോയുടെ പത്തിലധികം സീസണുകള്‍ ഇതുവരെ വന്നിട്ടുണ്ട്. ബോളിവുഡിലെ പ്രശസ്തരായ സെലിബ്രിറ്റികളെല്ലാം ബിഗ് ബോസ് ഷോയുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ബിഗ് ബോസ് 3 മലയാളത്തില്‍ അവസാനിച്ചതിന് പിന്നാലെയാണ് ബിഗ് ബോസ് ഒടിടി ആരംഭിച്ചത്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഷോ ഇത്തവണ വൂട്ട് ആപ്പിലാണ് സ്ട്രീം ചെയ്യുന്നത്.

  അര്‍ജുന്‍ റെഡ്ഡി നായികയുടെ ചിത്രങ്ങള്‍ വൈറല്‍, കാണാം

  ആറ് ആഴ്ചകള്‍ മാത്രമാണ് ബിഗ് ബോസ് ഒടിടി സംപ്രേക്ഷണം ചെയുന്നത്. നിലവില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് ഷോയില്‍ അരങ്ങേറുന്നത്. 13 മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്ന് ഇതുവരെ നാല് പേരാണ് പുറത്തുപോയത്. ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടി ഉള്‍പ്പെടെയുളളവര്‍ ബിഗ് ബോസ് ഒടിടിയില്‍ മല്‍സരിക്കുന്നു.

  അതേസമയം കരണ്‍ജോഹറിനെതിരെ മല്‍സരാര്‍ത്ഥിയായ ദിവ്യ അഗര്‍വാള്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബഹുമാനം നല്‍കാന്‍ കഴിയില്ലെങ്കില്‍ തന്‌റെ പേര് വീടിനുളളില്‍ പറയരുതെന്ന് കഴിഞ്ഞ എപ്പിസോഡില്‍ കരണ്‍ ദിവ്യയോട് പറഞ്ഞിരുന്നു. എലിമിനേഷനായി കരണിനെ 'നോമിനേറ്റ്' ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന നടിയുടെ മുന്‍ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കരണ്‍ ജോഹര്‍ ഇങ്ങനെ പറഞ്ഞത്.

  ഞായാറാഴ്ചത്തെ എപ്പിസോഡില്‍ ദിവ്യ തന്നെകുറിച്ച് പറഞ്ഞത് മറ്റ് മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ കരണ്‍ പറയുകയായിരുന്നു. എന്നാല്‍ ഇത് ഒരു തമാശയാണെന്ന് ആണ് ദിവ്യ പറഞ്ഞത്. താന്‍ മത്സരാര്‍ത്ഥി അല്ലാത്തതിനാല്‍ തന്നോടൊപ്പം ബിഗ് ബോസ് കളിക്കരുതെന്ന് കരണ്‍ ദിവ്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ദിവ്യ വീണ്ടും പറഞ്ഞു. എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള സംസാരത്തിന് കരണ്‍ ദിവ്യയെ പരിഹസിക്കുകയായിരുന്നു.

  ദിവ്യ അഗര്‍വാളിന്‌റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ട് കരണ്‍ ജോഹര്‍ എപ്പോഴും എത്താറുണ്ട്. അടുത്തിടെ 'ഇതൊരു പാര്‍ട്ടിയല്ലെന്നും, നിങ്ങള്‍ക്ക് ഈ ഷോ ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇവിടെ എന്നും' കരണ്‍ ദിവ്യയോട് പറഞ്ഞു. കൂടാതെ ഷമിത ഷെട്ടി, നേഹ ഭാസിന്‍, രാകേഷ് ബപത് തുടങ്ങിയ ജനപ്രിയ താരങ്ങളുമായി മാത്രം ദിവ്യ അടുക്കാന്‍ ശ്രമിക്കുന്നതിനെയും, അക്ഷര സിംഗിനെ പോലുളളവരെ അവജ്ഞതയോടെ കാണുന്നതിനെയും കരണ്‍ ജോഹര്‍ വിമര്‍ശിച്ചു. അക്ഷര സിംഗ് ഒരു ഭോജ്പുരി നടിയാണ്.

  ഇപ്പോഴിതാ വീണ്ടും കരണ്‍ ജോഹറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ദിവ്യ അഗര്‍വാള്‍. ബിഗ് ബോസിന്‌റെ കഴിഞ്ഞ എപ്പിസോഡിലാണ് സംവിധായകനെതിരെ ദിവ്യ സംസാരിച്ചത്. അക്ഷര സിംഗുമായി സൗഹൃദത്തിലായ ദിവ്യ 'സണ്‍ഡേ കാ വാര്‍' എപ്പിസോഡിനെക്കുറിച്ച് അക്ഷരയോട് പറഞ്ഞു. ബോളിവുഡിന്‌റെ രാജാവായാണ് കരണ്‍ സ്വയം കരുതുന്നത് എന്നാണ് ദിവ്യ അഗര്‍വാള്‍ ആരോപിച്ചത്. കരണ്‍ എന്നെക്കുറിച്ച് പറഞ്ഞ മോശമായ കാര്യങ്ങള്‍ കാരണം ഞാന്‍ ഇപ്പോള്‍ കഷ്ടപ്പെടുന്നു. അതിനാല്‍ ഇനി ഞാന്‍ എന്തിന് മിണ്ടാതിരിക്കണം.

  നല്ല കുപ്പായമൊക്കെ ഇട്ട് കല്യാണ വീട്ടില്‍ നില്‍ക്കുമ്പോഴാകും ആ വിളി വരുക, അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  sushant singh rajput was a victim of karan johar team

  കരണ്‍ സ്വയം ബോളിവുഡിന്റെ രാജാവായി കണക്കാക്കുന്നു, അതിനാല്‍ ആളുകള്‍ കരണ്‍ പറയുന്നതെല്ലാം ശ്രദ്ധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. കരണ്‍ പറയുന്നത് അവര്‍ തീര്‍ച്ചയായും വിശ്വസിക്കും. എന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെ എന്നെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയാന്‍ കഴിയുന്നു, നടി ചോദിച്ചു. ബിഗ് ബോസില്‍ നിന്ന് പുറത്താക്കാനുളള സാധ്യതകളെ കുറിച്ചും ദിവ്യ പറഞ്ഞു. ഞാന്‍ ഒരു കലാകാരിയാണ്, ഞാന്‍ എന്റെ ജോലി തുടരും, ഇവിടെ ഇല്ലെങ്കില്‍ മറ്റെവിടെയെങ്കിലും,' ഷോയില്‍ നിന്ന് പുറത്താക്കാനുളള നീക്കങ്ങളെ കുറിച്ച് ദിവ്യ അഗര്‍വാള്‍ പ്രതികരിച്ചു.

  നെറുകും തലയിലിട്ട് ഒരു അടി കിട്ടിയ അവസ്ഥയായിരുന്നു അപ്പോള്‍, കോവിഡ് കാലത്തെ കുറിച്ച് ചന്തുനാഥ്

  ശില്‍പ്പ ഷെട്ടിയുടെ സഹോദരി ഷമിതയെ പിന്തുണച്ച് നില്‍ക്കാറുളളത് കൊണ്ടും കരണ്‍ ജോഹറിനെതിരെ വിമര്‍ശനങ്ങള്‍ വരാറുണ്ട്. ബിഗ് ബോസിലുളള മല്‍സരാര്‍ത്ഥികളും ഹൗസിലുളളവരുമെല്ലാം സംവിധായകനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തനിക്ക് പറയാനുളള കാര്യങ്ങളെല്ലാം മുഖംനോക്കാതെ കരണ്‍ ജോഹര്‍ ബിഗ് ബോസ് ഒടിടിയില്‍ പറയാറുണ്ട്. ആദ്യമായാണ് കരണ്‍ ജോഹര്‍ ബിഗ് ബോസ് ഷോയുടെ അവതാരകനായി എത്തുന്നത്. ബിഗ് ബോസ് ഒടിടിയ്ക്ക് ശേഷമാണ് സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് പതിനഞ്ചാം പതിപ്പ് ആരംഭിക്കുന്നത്.

  മലയാളത്തില്‍ ബിഗ് ബോസിന്‌റെ നാലാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇതേകുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഉടന്‍ തന്നെ എഷ്യാനെറ്റ് ബിഗ് ബോസ് നാലാം സീസണിനെ കുറിച്ചുളള അറിയിപ്പ് പുറത്തുവിടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മലയാളത്തിലും വലിയ വിജയം നേടിയ ഷോയാണ് ബിഗ് ബോസ്. ആദ്യ രണ്ട് ഭാഗത്തേക്കാള്‍ കാഴ്ചക്കാര്‍ ബിഗ് ബോസ് മൂന്നാം സീസണിന് മലയാളത്തില്‍ ലഭിച്ചിരുന്നു. ആദ്യ സീസണ്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടാം സീസണ്‍ 75ാം ദിവസവും മൂന്നാം സീസണ്‍ 96ാം ദിവസവും നിര്‍ത്തിവെക്കേണ്ടി വന്നു.

  ഏട്ട് മല്‍സരാര്‍ത്ഥികള്‍ എത്തിയ ഫിനാലെയില്‍ മണിക്കുട്ടന്‍ വിജയ കിരീടം നേടി. ഇത്തവണ വിജയിയാകുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥിയാണ് മണിക്കുട്ടന്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ബിഗ് ബോസ് പതിപ്പുകള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ കമല്‍ഹാസനും, തെലുങ്കില്‍ നാനി, നാഗാര്‍ജുന തുടങ്ങിയവരും, കന്നഡത്തില്‍ കിച്ച സുദീപും ബിഗ് ബോസ് അവതാരകരായി എത്തി. ബിഗ് ബ്രദര്‍ എന്ന പ്രമുഖ റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്.

  Read more about: bigg boss ott karan johar
  English summary
  bigg boss ott: divya agarwal reacted on karan johar's behaviour against her during sunday episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X