For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷമിത ഷെട്ടിയുമായുള്ള ബന്ധത്തിൽ ആദ്യ ഭാര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, തുറന്ന് പറഞ്ഞ് നടൻ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് രാകേഷ് ബാപടും റിധി ഡോഗ്രയും. 2011ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഈ ബന്ധം അധികം നാൾ നീണ്ടുനിന്നില്ല. 2019 ൽ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ വിവാഹമോചനത്തിന് ശേഷം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ഇവർ. കരൺ ജോഹർ അവതാരകനായി എത്തിയ ബിഗ് ബോസ് ഒടിടിയിൽ രാകേഷ് പങ്കെടുത്തിരുന്നു. രാകേഷിന് പിന്തുണയുമായി റിധിയും രംഗത്ത് എത്തിയിരുന്നു.

  Raqesh Bapat-Shamita Shetty,

  രാകേഷും സഹതാരം ഷമിത ഷെട്ടിയും തമ്മിലുള്ള അടുപ്പം ഷോയിലും ആരാധകർക്കിടയിലും വലിയ ചർച്ചയായിരുന്നു. നടി ശിൽപ ഷെട്ടിയുടെ സഹോദരിയാണ് ഷമിത. ഈ ബന്ധം ചർച്ചയായപ്പോൾ റിധിയുടെ പ്രതികരണം ആരാഞ്ഞ് ആരാധകർ രംഗത്ത് എത്തിയിരുന്നു. ഈ വിഷയത്തില്‍ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും, രാകേഷിന്റെ വ്യക്തിപരമായ കാര്യമാണ് അതെന്നുമായിരുന്നു റിധിയുടെ പ്രതികരണം. പിന്നീട് ഷമിതയുടെ മാതാവ് സുനന്ദ ഷെട്ടിയും ബിഗ് ബോസ് ഷോയിൽ എത്തിയിരുന്നു. രാകേഷിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. വളരെ നല്ല ആളാണ് രാകേഷ് എന്ന് ഷമിത അമ്മയോട് അന്ന് പറയുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഒ.ടി.ടിയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഇവർ. ഫൈനലിൽ ഇരുവരും ഇടം പിടിച്ചിരുന്നു എന്നാൽ വിജയി ആയത് ദിവ്യ അഗർവാൾ ആയിരുന്നു. ഷമിതയെക്കാളും ജനപിന്തുണ ദിവ്യയ്ക്ക് ഷോയിലൂടെ ലഭിച്ചിരുന്നു.

  കരീനയ്ക്ക് അങ്ങനെയൊരു വിചിത്ര സ്വഭാവം ഉണ്ട്, കിടപ്പുമുറിയിലെ ആ രഹസ്യം പരസ്യമാക്കി സെയ്ഫ്

  രാകേഷും ഷമിതയും തമ്മിലുള്ള ക്യൂട്ട് റൊമാന്റിക് രംഗങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്. ഇപ്പോഴിതാ ഷമിത ഷെട്ടിയും ആദ്യ ഭാര്യ റിധിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലനാവുകയാണ് രാകേഷ്. ഹന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷമിതയുമായുള്ള ബന്ധത്തിൽ റിധി വലിയ സന്തോഷത്തിലാണെന്നാണ് നടൻ പറയുന്നത്. കൂടാതെ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും നല്ല ബന്ധത്തിലാണെന്നും നടൻ അഭിമുഖത്തിൽ പറയുന്നു.

  കൂടാതെ റിധി ജീവിത്തിൽ ആരെയെങ്കിലും കണ്ടെത്താിയാൽ താൻ കൂടുതൽ സന്തോഷവാനാവുമെന്നും രാകേഷ് പറയുന്നുണ്ട്. ഷോയിൽ പ്രവേശിക്കും മുൻപ് താൻ റിധിയെ വിളിച്ചിരുന്നു. ഷോ കഴിഞ്ഞതിന് ശേഷമുള്ള റിധിയുടെ പിറന്നാളിന് വിളിച്ചിരുന്നതായും നടൻ പറയുന്നു. ആശംസയും നേർന്നിരുന്നു. കൂടാതെ അവൾ ആരെയെങ്കിലും കണ്ടെത്തിയാൽ വളരെ സന്തോഷമാകുമെന്നും രാകേഷ് വീണ്ടും ആവർത്തിച്ചിരുന്നു. ഷമിതായുമായുള്ള ബന്ധത്തെ കുറിച്ചും രാകേഷ് അഭിമുഖത്തിൽ പറയുന്നു. ''ഒരു റിയാലിറ്റി ഷോയിലൂടെ ഒരു വ്യക്തിയെ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല. അവളെ കൂടുതൽ അറിയാൻ താൽപര്യമുണ്ടെന്നും'' താരം പറയുന്നുണ്ട്.

  മനസ്സ് തുറന്ന് ശിവൻ, അത് കേട്ടതോടെ അഞ്ജലിയുടെ മുഖം മാറി, ഇരുവരും കൂടുതൽ അടുക്കുന്നു, സാന്ത്വനം എപ്പിസോഡ്

  ദിവ്യ അഗർവാളിനോടൊപ്പം ഷമിത ഷെട്ടി, രാകേഷ് ബാപട്, നിഷാന്ത് ഭട്ട് എന്നിവരായിരുന്നു ഫൈനലിൽ ഇടം പിടിച്ചത്. ഇതില്‍ ഷമിതയായിരുന്നു ഏറ്റവും പോപ്പുലറായ മത്സരാർഥി. ഷമിത വിജയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹൗസിൽ നിന്ന് അധികം പിന്തുണ ദിവ്യയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ വന്‍ പിന്തുണ തന്നെ ദിവ്യക്ക് ഉണ്ടായിരുന്നു.

  Recommended Video

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  ദിവ്യയും മറ്റ് മത്സരാര്‍ത്ഥികളും തമ്മില്‍ ഷോയില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഞാന്‍ വിജയിച്ചാൽ നിങ്ങളെല്ലാം കൈയ്യടിക്കുമെന്ന് അന്ന് ദിവ്യ പറഞ്ഞിരുന്നു. ഈ വാക്കുകൾ അന്ന് എല്ലാവരെയും ഞെട്ടിച്ചിരുന്നു. അഹങ്കാരിയെന്നാണ് അവരെ മറ്റുള്ള മത്സരാർഥികൾ വിശേഷിപ്പിച്ചിരുന്നത്. അവതാരകനായ കരൺ ജോഹറുമായിട്ടും ദിവ്യ വാക്കേറ്റം നടത്തിയിരുന്നു. ഈ ഗെയിം എങ്ങനെ കളിക്കണമെന്ന് തനിക്ക് നന്നായിട്ടറിയാം എന്നായിരുന്നു ദിവ്യയുടെ വാക്കുകള്‍. ഒറ്റയ്ക്ക് ഏറ്റുമുട്ടാന്‍ ഒരു ഭയവും ഇല്ലെന്നും അവര്‍ അന്ന് പറഞ്ഞത്.

  Read more about: bigg boss
  English summary
  Bigg Boss OTT Fame Raqesh Bapat Opens Up His ex-wife Reaction About Relation With Shamita Shetty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X