ഓൺസ്ക്രീൻ അമ്മയുമായി ബിഗ് ബോസ് താരത്തിന് പ്രണയം, താരങ്ങളുടെ ചുംബന ചിത്രം വൈറലാവുന്നു
നടനും ബിഗ് ബോസ് താരം സീഷാൻ ഖാനും നടിയും മോഡലുമായ റെയ്‌ന പണ്ഡിറ്റുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ട്. നടനാണ് പ്രണയത്തെ കുറിച്ചുള്ള സൂചന നൽകിയിരിക്കുന്നത്. നടിക്കൊപ്പമുളള ലിപ് ലോക്കിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടന്റെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇരുവരും മിനിസ്ക്രീനിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപാണ് ജനപ്രിയ പരമ്പരയായ കുംകും ഭാഗ്യയിൽ ഒരുമിച്ച് അഭിനയിച്ചത്. സീരിയലിൽ നടിയുടെ മകനായിട്ടായിരുന്നു താരം എത്തിയത്. എന്നാൽ ഈ വിവരം അധികം ആർക്കും അറിയില്ല. എന്നാൽ വളരെ വൈകാതെ തന്നെ നടൻ സീരിയൽ വിടുകയായിരുന്നു. ഇരുവരും തമ്മിൽ പ്രായവ്യത്യാസവുമുണ്ട്. നടിയെക്കാളും 11 വയസ്സിന് ഇളയതാണ് നടൻ സീഷാൻ ഖാൻ. പ്രമുഖ ബോളിവുഡ് മാധ്യമമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഇതിന് മുൻപ് തന്നെ ഇരുവരും പ്രണയത്തിലാണെന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. സിനിമ കോളങ്ങളിൽ സംഭവം വലിയ ചർച്ചയാവുമ്പോഴാണ് താരങ്ങളുടെ ചുംബന ചിത്രം ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നത്. നടൻ പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. ചിത്രത്തിനോടൊപ്പം റെയ്നയെ കുറിച്ച് മനസ്സ തുറന്ന് എഴുതുകയും ചെയ്തിരുന്നു.'' എന്റെ ഉറ്റസുഹൃത്ത് മുതൽ എന്റെ ജീവിതത്തിന്റെ സ്നേഹവും സന്തോഷവുമാണ് നടി എന്നായിരുന്നു സീഷാൻ ഖാൻ കുറിച്ചത്. കൂടാതെ നടിയെ കുറിച്ച് വാചാലയാവുകയും ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ കാഴ്ചപ്പാടിനെ കുറിച്ചും നടൻ എഴുതിയിട്ടുണ്ട്. ചില ആളുകൾ തങ്ങളുടെ ബന്ധത്തെ ഫേക്ക് ആയിട്ടാണ് കാണുന്നതെന്നും നടൻ പറയുന്നുണ്ട്.
നടന്റെ വാക്കുകൾ ഇങ്ങനെ'' നീ എന്റെ പെണ്ണാണ്. ഞാൻ ഈ ലോകത്തോട് നീ എന്റെ പെണ്ണാണെന്ന് വിളിച്ച് പറയും. എന്റെ ബേബി ബണ്ണിനെ ഞാൻ സനേഹിക്കുന്നുണ്ടെന്ന്. നടന്റെ കുറിപ്പിന് നടി മറുപടിയും നൽകിയിട്ടുണ്ട്. ഞാനും നിന്നെ സ്നേഹിക്കുന്നു. നിന്റെ സ്നേഹത്തിൽ എന്നും ഞാൻ കടപ്പെട്ടിരിക്കുന്നെന്നും നടി പറയുന്നു. നിങ്ങളുടെ സാന്നിധ്യത്തിൽ ഞാൻ എടുക്കുന്ന ഓരോ ശ്വാസവും എന്റെ ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്നു.
അതെ, എനിക്ക് സംശയമുണ്ട്, ഇത്തരത്തിലുള്ള സ്നേഹം ശരിയാണെന്ന് തോന്നാത്ത ആളുകളുണ്ടെന്ന് എനിക്കറിയാം, നമ്മൾ ചെയ്യുന്ന സ്നേഹം എല്ലാവർക്കും അനുഭവപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, നീ എന്റെ പെണ്ണാണെന്ന് ലോകത്ത് വിളിച്ച് പറയും. ഞാൻ നിന്നെ സ്നേഹിക്കുന്നു ബേബി ബൺ എന്നാണ് നടൻ പറയുന്നത്.


Click it and Unblock the Notifications