For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ്പ ഷെട്ടിയുടെ നിഴലില്‍ ജീവിക്കേണ്ടി വന്നു, കരിയറില്‍ സംഭവിച്ചത് പറഞ്ഞ് ഷമിത ഷെട്ടി

  |

  ശില്‍പ്പ ഷെട്ടിയുടെ സഹോദരി എന്ന നിലയില്‍ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് ഷമിത ഷെട്ടി. ശില്‍പ്പയ്ക്ക് പിന്നാലെയാണ് ഹിന്ദി സിനിമാ ലോകത്ത് ഷമിതയും സജീവമായത്. 2000ത്തില്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഷമിത പിന്നീട് സിനിമയില്‍ സജീവമായി. 2008വരെയാണ് നടി ബോളിവുഡിലുണ്ടായത്. വര്‍ഷങ്ങള്‍ക്ക് ശേഷം വെബ് സീരീസിലൂടെ 2017ലാണ് ഷമിത ഷെട്ടി അഭിനയ രംഗത്ത് തിരിച്ചെത്തിയത്. ബിഗ് ബോസ് ഒടിടിയിലെ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷമിത. ബിഗ് ബോസിന്‌റെ പുതിയ പതിപ്പില്‍ എത്തിയതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്

  ഹിന ഖാന്‍ ഇത്രയ്ക്കും സ്‌റ്റൈലിഷോ, പുത്തന്‍ ചിത്രങ്ങള്‍ കാണാം

  ആഗസ്റ്റ് ഏട്ടിന് ആരംഭിച്ച ഷോയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന മല്‍സരാര്‍ത്ഥിയാണ് ഷമിത. കരണ്‍ ജോഹര്‍ അവതാരകനായ എത്തുന്ന ബിഗ് ബോസ് ഒടിടി പതിമൂന്ന് മല്‍സരാര്‍ത്ഥികളുമായാണ് തുടങ്ങിയത്. ഷമിത ഷെട്ടിക്ക് പുറമെ വിവിധ മേഖലകളിലെ പ്രശസ്തര സെലിബ്രിറ്റികള്‍ ഇത്തവണയും ഷോയില്‍ മല്‍സരിക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ബിഗ് ബോസ് പുതിയ പതിപ്പിന്റെ സ്ട്രീമിംഗ്.

  ബിഗ് ബോസ് ഒടിടി തുടങ്ങിയത് മുതല്‍ ചര്‍ച്ചാ വിഷയമായ പേരാണ് ഷമിതയുടെത്. ഷോയുടെ തുടക്കത്തില്‍ നടിയുടെ വയസിനെ കുറിച്ചാണ് സഹമല്‍സരാര്‍ത്ഥികള്‍ക്കിടയില്‍ ചര്‍ച്ചയായത്. ഭോജ്പൂരി താരം അക്ഷര സിംഗ് ഷമിതയെ ആന്റി എന്ന് വിളിച്ച് കളിയാക്കിയിരുന്നു. തന്‌റെ അമ്മയുടെ പ്രായമുണ്ടെന്നാണ് ഷമിതയെ കുറിച്ച് അക്ഷര പരസ്യമായി പറഞ്ഞത്. ഇത് ഷമിതയില്‍ വലിയ വിഷമമുണ്ടാക്കി.

  സഹമല്‍സരാര്‍ത്ഥികളെ തുടക്കത്തില്‍ തന്നെ തളര്‍ത്തുക എന്ന ബിഗ് ബോസിലെ സ്ഥിരം രീതി തന്നെയാണ് പലരും പ്രയോഗിക്കുന്നത്. അതേസമയം ശില്‍പ്പ ഷെട്ടിയുടെ സഹോദരി ആയിരിക്കുന്നത് തനിക്ക് എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ഷമിത. ബിഗ് ബോസ് ഒടിടിയുടെ കഴിഞ്ഞ എപ്പിസോഡില്‍ ഷമിതയുടെ ഗെയിമിനെ കരണ്‍ ജോഹര്‍ പ്രശംസിച്ചിരുന്നു ഒരാഴ്ചയിലെ ബിഗ് ബോസിലെ ഷമിതയുടെ പ്രകടനത്തെ കുറിച്ചാണ് കരണ്‍ പറഞ്ഞത്. ഈ സമയത്താണ് ഷോയില്‍ കൂടുതലും ഒറ്റയ്ക്ക് ഇരിക്കുന്നതിനാല്‍ ഷമിത മറ്റെന്തെങ്കിലും ഭാരം മനസില്‍ ചുമക്കുന്നുണ്ടോ എന്ന് കരണ്‍ ചോദിച്ചത്.

  ബിഗ് ബോസില്‍ നിന്നും ലഭിച്ച എറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍, വീണ്ടും കാണിച്ച് ഫിറോസും സജ്നയും

  അപ്പോഴാണ് നടി വികാരാധീനയായത്. ഒരു പ്രമുഖ ദിനപത്രത്തിലെ റിപ്പോര്‍ട്ടനുസരിച്ച്, ചലച്ചിത്ര മേഖലയിലെ കഴിഞ്ഞ 20 വര്‍ഷങ്ങള്‍ തനിക്ക് എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് ഷമിത. മൂത്ത സഹോദരി ശില്‍പ ഷെട്ടിയുടെ നിഴലില്‍ ജീവിക്കേണ്ടി വന്നതായും ഷമിത വെളിപ്പെടുത്തി. ഇന്‍ഡസ്ട്രിയില്‍ എനിക്ക് 20-25 വര്‍ഷത്തെ വളരെ ബുദ്ധിമുട്ടുള്ള യാത്രയാണ് ഉണ്ടായത്. ഇപ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ട്.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  Shilpa Shetty on Raj Kundra's arrest

  ശില്‍പയുടെ സഹോദരി ഷമിത ഷെട്ടി എന്ന നിലയിലാണ് ആളുകള്‍ എന്നെ അറിയുന്നത്. ഇത് ഒരു സംരക്ഷണ നിഴലാണ്, അത് ലഭിച്ചതില്‍ ഞാന്‍
  ഭാഗ്യവതിയുമാണ്. പക്ഷേ ആളുകള്‍ക്ക് എന്നെ യഥാര്‍ത്ഥമായി അറിയില്ല. വര്‍ഷങ്ങളോളം ശില്‍പയുടെ സഹോദരിയായി ആയിട്ടാണ് താന്‍ അംഗീകരിക്കപ്പെട്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു, ഞാന്‍ ശരിക്കും ആരാണെന്ന് മറ്റുളളവര്‍ അന്വേഷിക്കുന്നത് കാണാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടായിരുന്നു എന്നും ഷമിത പറഞ്ഞു. തന്‌റെ വ്യക്തിഗത ഐഡന്റിറ്റി രൂപപ്പെടുത്തുന്നതില്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും ഷമിത പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ഷമിതയെ അറിയുമെന്ന് പറഞ്ഞ് കരണ്‍ നടിയെ പ്രചോദിപ്പിച്ചു.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  Read more about: bigg boss ott
  English summary
  bigg boss ott: shamita shetty reveals she had a difficult journey under the shadow of shilpa shetty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X