ബിഗ്ബോസ് താരത്തിന്റെ പുതിയ ലുക്ക് ഗംഭീരം! കളിയാക്കിവർക്ക് ഉഗ്രൻ മറുപടി നൽകി താരം ...

ഏറ്റവു കൂടുതൽ ആരാധകരുളള ഇന്ത്യയിലെ തന്നെ ഏറ്റവുംവലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഈ റിയാലിറ്റി ഷോ ആദ്യം ആരംഭിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചതിനെ തുടർന്നാണ് മറ്റ് ഭാഷകളിലും ബിഗ്ബോസ് ആരംഭിച്ചത്. ബിഗ് ബോസ് മത്സരാർഥികൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സമൂഹത്തിൽ നിന്ന് ലഭിക്കുന്നത്.

 shehnaaz gill

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലിന്റെ മേക്കോവർ ചിത്രമാണ്. ഹിന്ദി ബിഗ് ബോസ് ഷോയിലെ ജനപ്രിയ മത്സരാർഥിയായിരുന്നു ഷെഹ്നാസ്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ബിഗ് ബോസിൽ കണ്ട ആളെയല്ല ഇപ്പോൾ കാണുന്നത്. ആറുമാസം കൊണ്ട് പന്ത്രണ്ടു കിലോ ഭാരമാണ് കുറച്ചിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കാനുള്ള കാരണവും ഷെഹ്നാസ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ബിഗ് ബോസ് ഹൗസിൽ വണ്ണത്തിന്റെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു.. അതിനാൽ തന്നെ തനിക്കും വണ്ണ കുറച്ച് കാണിക്കാൻ കഴിയുമെന്ന് തെളിക്കുകയായിരുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചത്. 67 കിലോ ആയിരുന്ന ഞാൻ. മാർച്ച് എത്തിയപ്പോഴേയ്ക്കും പരിശ്രമത്തിന് ഫലം കണ്ട് തുടങ്ങി. ഇപ്പോൾ തന്റെ ശരീരഭാരം 55 കിലോയാണെന്നും ഷെഹ്നാസ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നടിയുടെ പുതിയ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് താരത്തിന്റെ ചിത്രങ്ങൾ

കൂടാതെ വണ്ണം കുറച്ചത് എങ്ങനെയാണെന്നും ബിഗ് ബോസ് താരം പറയുന്നുണ്ട്. ഭക്ഷണത്തിൽ കൂടി തന്നെയാണ് ശരീര ഭാരം കുറച്ചത്. കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറച്ചു . കൂടാതെ നോൺവെജ് ഭക്ഷണങ്ങളും ചോക്ലേറ്റുകളും ഐസ്ക്രീമുമൊക്കെ പാടേ ഉപേക്ഷിച്ചു. ഭക്ഷണത്തിൽ കൂടുതലായി പരിപ്പും ചെറുപരിപ്പുമൊക്കെ ഉപയോഗിച്ചു,. ഉച്ചയ്ക്ക കഴിക്കുന്ന ഇവ തന്നെയാണ് രാത്രിയിലും കഴിക്കുന്നത്. അതും അളവ് കുറച്ച്. രണ്ട് റൊട്ടി കഴിക്കാൻ തോന്നിയാൽ ഒരെണ്ണം കഴിക്കും വിശപ്പിനോയും കഴിക്കാനുള്ള ആഗ്രഹവും നിയന്ത്രിച്ചതോടെ വണ്ണത്തിൽ മാറ്റം കണ്ടു തുടങ്ങി.. വണ്ണം കുറയ്ക്കുക എന്നത് നടക്കാത്ത കാര്യമല്ലെന്നും നിശ്ചയദാർഢ്യമുണ്ടെങ്കിൽ തീർച്ചയായും ശരീര ഭാരം കുറയ്ക്കാൻ കഴിയുമെന്നും ഷെഹ്നാസ് പറയുന്നു.

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X