വിദ്യാബാലന്‍ ഇനി സുചിത്രസെന്‍
സില്‍ക് സ്മിതയായി ഡേര്‍ട്ടി പിക്ചറിലെ തകര്‍പ്പന്‍ അഭിനയത്തിനു പിന്നാലെ പ്രശസ്ത ബംഗാളി താരം സുചിത്രസെന്നിന്റെ ജീവിതകഥയുമായി വിദ്യാബാലന്‍ വീണ്ടുമെത്തുന്നു.
പുതിയ ചിത്രത്തിനുവേണ്ടി വിദ്യ ഇപ്പോള്‍ കഥക് പരിശീലിച്ചുകൊണ്ടിരിക്കുകയാണ്.ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവാണ് സുചിത്രയുടെ വേഷം വിദ്യയെ തേടിയെത്താന്‍ കാരണം.

ഇമ്രാന്‍ ഹാഷ്മി നായകനാകുന്ന ബോളീവുഡ് ചിത്രം ഹമാരി ആധുരി കഹാനി എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിദ്യ.
ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് വിദ്യയെ തേടിയെത്തിയിരുന്നു.
പരിണീത, കഹാനി, നോ വണ്‍ കില്‍ഡ് ജസീക്ക, ഭൂല്‍ഭുലയ്യ, പാ, ഇഷ്‌ക്വിയ തുടങ്ങിയവ വിദ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.


Click it and Unblock the Notifications











