ഗര്‍ഭിണിയാണെന്ന് നിരന്തരം പറയുന്നു! ഇത് പ്രകോപിക്കുന്ന അവസ്ഥയാണെന്ന് ബോളിവുഡ് സുന്ദരി ബിപാഷ ബസു
ബോളിവുഡില്‍ നിന്നും നടി കരീന കപൂര്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്ന വിവരം ആഴ്ചകള്‍ക്ക് മുന്‍പാണ് പുറത്ത് വരുന്നത്. തൊട്ട് പിന്നാലെ നടി അനുഷ്‌ക ശര്‍മ്മയും വീരാട് കോലിയും തങ്ങള്‍ക്ക് ആദ്യത്തെ കണ്മണി വരികയാണെന്നുള്ള വാര്‍ത്ത പുറംലോകത്തെ അറിയിച്ചു. ഇതോടെ നിരവധി താരങ്ങളുടെ പേരില്‍ സമാനമായ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
ബോളിവുഡില്‍ നിന്ന് തന്നെയുള്ള നടി ബിപാഷ ബസു ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ഈ ദിവസങ്ങളില്‍ വന്നത്. എന്നാല്‍ ഈ വാര്‍ത്ത തനിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് പറയുകയാണ് ബിപാഷയിപ്പോള്‍. ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രേവറിനെക്കാള്‍ ഇത്തരം ഗോസിപ്പുകളോട് അപകടം പിടിച്ചത് പോലെയായിരിക്കും താന്‍ പ്രതികരിക്കുക.

എനിക്ക് കുറച്ച് ശരീരഭാരം കൂടുമ്പോഴെല്ലാം അവരെന്നെ ഗര്‍ഭിണിയാക്കുന്നു. ഇത് പ്രകോപനപരമായതാണ്. ഞാന്‍ എപ്പോഴും ഗര്‍ഭിണിയാണെന്ന് പറയുന്നുണ്ടെങ്കിലും ആരും അത് വിശ്വസിക്കുന്നില്ലെന്നും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിപാഷ പറയുന്നു. ഇത് ആദ്യമായിട്ടല്ല ബിപാഷ-കരണ്‍ താരദമ്പതിമാര്‍ കുഞ്ഞുങ്ങളുണ്ടാകുന്നതിനെ കുറിച്ച് പറയുന്നത്.
നമുക്ക് കാത്തിരിക്കാം. ദൈവം ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു കുഞ്ഞ് ഇല്ലെങ്കിലും അതിലൊരു കുഴപ്പവുമില്ല. ഈ രാജ്യത്ത് ഒരുപാട് കുട്ടികളുണ്ട്. അവരെ പരിപാലിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ധാരാളം കുട്ടികള്‍ ഇവിടെയുണ്ട്. ആ കുട്ടികളെ പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്ന് ബിപാഷ പറയുന്നു.
ബിപാഷ എല്ലാം ദൈവത്തിന് വിട്ട് കൊടുത്തിരിക്കുകയാണെന്നാണ് കരണ്‍ പറയുന്നത്. വാസ്തവത്തില്‍ ഈ ലോകത്തിലേക്ക് വരുന്ന ജീവന് അതിന്റേതായ ആസൂത്രണങ്ങളും തീരുമാനങ്ങളും ഉണ്ടെന്ന് ഞങ്ങള്‍ പലപ്പോഴും മറന്ന് പോകുന്നു. ഞങ്ങളുടെ കൈയില്‍ ഒന്നുമില്ലെന്നും കരണ്‍ പറയുന്നു. അടുത്തിടെ 'ഡെയിഞ്ചറസ്' എന്നൊരു വെബ് സീരിസില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











