»   » വിവാഹ വാര്‍ഷികത്തിനായി കാത്തിരിക്കുന്ന പ്രമുഖ നടിയുടെ സങ്കടം ഇതിനായിരുന്നോ ?

വിവാഹ വാര്‍ഷികത്തിനായി കാത്തിരിക്കുന്ന പ്രമുഖ നടിയുടെ സങ്കടം ഇതിനായിരുന്നോ ?

Posted By:
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ബിപാക്ഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും. എന്തിനാണെന്നാല്ലേ ഇരുവരുടെയും വിവാഹ ജീവിതത്തിന്റെ ആദ്യ വാര്‍ഷികമാണ് ഈ മാസം ആഘോഷിക്കാന്‍ പോവുന്നത്. അതിനാണ് താരങ്ങള്‍ കാത്തിരിക്കുന്നത്.

വിവാഹത്തെക്കുറിച്ച് ബിപാക്ഷ പറയുന്നത് നിങ്ങള്‍ അടുത്ത സുഹൃത്തിനെ തന്നെ വിവാഹം കഴിക്കുന്നത് മനോഹരമായിരിക്കുമെന്നാണ്. തങ്ങളുടെ വിവാഹ സമയത്തെ ഫോട്ടോയും ഒപ്പം ബിപാഷ ഇന്‍സ്റ്റാഗ്രാമിലുടെ പങ്കുവെച്ചിട്ടുമുണ്ട്.

ഒരു വര്‍ഷമാവുന്നു

താരദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമാവാന്‍ പോവുകയാണ്. താരം തന്റെ വിവാഹ ജീവിതത്തിലെ ചില അനുഭവങ്ങളും ഇതിനൊപ്പം പങ്കുവെക്കുന്നുണ്ട്. വിവാഹം കഴിക്കുമ്പോള്‍ അടുത്ത സുഹൃത്തിനെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നാണ് താരം പറയുന്നത്.

അടുത്തില്ലാത്തതിന്റെ സങ്കടം

ബിപാക്ഷ സല്‍മാന്‍ ഖാന്റെ ദബാങ്ങിന്റെ ഷൂട്ടിങ്ങ് ആവശ്യവുമായി വിദേശത്താണ്. ഇതോടെ നിന്റെ അടുത്തേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നും മാത്രമല്ല ആ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും താരം പറയുന്നു.

ആ ദിവസത്തിന്റെ സുന്ദര ഓര്‍മ്മകള്‍

ഒരു വര്‍ഷം മുമ്പ് വിവാഹദിനത്തിലെ സുന്ദര നിമിഷങ്ങള്‍ ഈ ദിവസങ്ങളിലും ഓടി എത്തുകയാണ്. 2016 ഏപ്രില്‍ 30 നായിരുന്നു ഇരുവരും വിവാഹിതരായത്.

അടുത്ത സുഹൃത്തുക്കളെ വിവാഹം കഴിക്കണം

അടുത്ത സുഹൃത്തുക്കളെ തന്നെ വിവാഹം കഴിക്കുന്നതിന് പ്രത്യേക അനുഭവമാണെന്നാണ് ബിപാക്ഷ പറയുന്നത്.

ഹൊറര്‍ സിനിമയിലാണ് അവസാനം ഇരുവരും ഒന്നിച്ചഭിനയിച്ചത്

'എലോണ്‍' എന്ന ഹോറര്‍ സിനിമയിലായിരുന്നു 2015 ല്‍ ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

English summary
Bipasha Basu recently posted an adorable message for hubby Karan Singh Grover on Instagram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam