സ്വിമ്മിംഗ് പൂളിൽ പരിസരം മറന്ന് പ്രണയിച്ച് താരദമ്പതികൾ, മാലിയിലെ അവധി ആഘോഷം
സിനിമ തിരക്കുകൾക്കിടയിലും സ്വകാര്യ നിമിഷങ്ങൾക്കായി സമയം കണ്ടെത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. തങ്ങളുടെ കരിയറും കുടുംബവും ഒരുമിച്ച് കൊണ്ടു പോകാൻ ഇവർ ശ്രമിക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭർത്താവിനോടൊപ്പം മാലിയിൽ അവധി ആഘോഷിക്കുന്ന നടി ബിപാഷ ബസുവിന്റെ ചിത്രങ്ങളാണ്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

എന്റെ പങ്കാളിയ്ക്കൊപ്പം ഒരു അവധി ദിനം കൂടി എന്ന അടികുറിപ്പോടെയാണ് ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. 38 കാരനായ കരണിന്റെ പിറന്നാൾ ഞായറാഴ്ചയായിരുന്നു. പ്രിയതമന് പിറന്നാൾ ആശംസയും താരം നേർന്നിട്ടുണ്ട്. മാലിയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
അവധി ആഘോഷ സമയത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയതമന് ബിപാഷ പിറന്നാൾ ആശംസ നേർന്നത് നടിയ്ക്ക് പിന്നാലെ ആരാധകരും പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. 2016 ഏപ്രിൽ 30 നാണ് ബിപാഷയും മോഡലും നടനുമായ കരൺ സിങ്ങ് ഗ്രോവറിന്റേയും വിവാഹം നടക്കുന്നത്.


Click it and Unblock the Notifications