ദാമ്പത്യ ജീവിതത്തില്‍ കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ദത്തെടുക്കും! തുറന്നുപറഞ്ഞ് ബിപാഷ ബസു
ഗ്ലാമറസ് റോളുകളിലൂടെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് നടി ബിപാഷാ ബസു. നായികയായും സഹനടിയായും വില്ലത്തി വേഷങ്ങളിലുമൊക്കെ അഭിനയിച്ച താരം വിവാഹ ശേഷം സിനിമ വിട്ടിരുന്നു. നടനും മോഡലുമായ കരണ്‍ സിംഗ് ഗ്രോവറാണ് ബിപാഷയെ വിവാഹം കഴിച്ചത്. 2016ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായാണ് ബിപാഷ ബസു തിളങ്ങിയത്. വിവാഹ ശേഷം സിനിമ വിട്ട താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം നടി എത്താറുണ്ട്. 2011ല്‍ അക്ഷയ്കുമാര്‍ ചിത്രം അജ്‌നബിയിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമാണ് ബിപാഷ ബസു. അതേസമയം കരണ്‍ സിംഗുമായുളള കുടുംബജീവിതത്തെ കുറിച്ച് ബിപാഷാ ബസു ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

കരണുമായുളള ദാമ്പത്യ ജീവിതത്തില്‍ കുട്ടികള്‍ ഉണ്ടായില്ലെങ്കില്‍ ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു ബിപാഷ പറഞ്ഞത്. എല്ലാ ദൈവനിശ്ചയം പോലെയാണ് നടക്കുക. നമുക്ക് നോക്കാം. ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ സംഭവിക്കുമോയെന്ന്. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു കുട്ടി ഇല്ലെങ്കിലും കുഴപ്പമില്ല, ഈ രാജ്യത്ത് ധാരാളം കുട്ടികള്‍ ഉണ്ട്.
Recommended Video

ഞങ്ങള്‍ക്ക് അവരെ പരിപാലിക്കാന്‍ കഴിയും. നമ്മള്‍ ഭാഗ്യമുളള ആളുകളാണ്. എന്നാല്‍ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത ധാരാളം കുട്ടികള്‍ ഉണ്ട്. ആ കുട്ടികളെ പരിപാലിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കണ്ടറിയാം. ബിപാഷ ബസു പറയുന്നു.

അതേസമയം ബിപാഷ ഇതെല്ലാം ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് ഭര്‍ത്താവ് കരണ്‍ സിംഗും പറയുന്നു. യഥാര്‍ത്ഥത്തില്‍, ലോകത്തിലേക്ക് വരുന്ന ആത്മാവിന് അതിന്റേതായ ആസൂത്രണവും തീരുമാനങ്ങളുമുണ്ടെന്ന് ഞങ്ങള്‍ പലപ്പോഴും മറക്കുന്നു. നമ്മുടെ കൈയ്യില്‍ അല്ല ഒന്നുമുളളത്. കരണ്‍ പറഞ്ഞു. ബിപാഷ ബസുവിനൊപ്പം തന്നെ ബോളിവുഡില്‍ തിളങ്ങിയ താരമാണ് കരണ്‍ സിംഗ് ഗ്രോവര്‍.

ആദ്യ രണ്ട് ഭാര്യമാരില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് കരണ്‍ ബിപാഷയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഇരുവരും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. 2002ല്‍ പുറത്തിറങ്ങിയ വിക്രം ഭട്ട് ചിത്രം രാസ് ആണ് ബിപാഷ ബസുവിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.

മോഡലിംഗ് രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ബിപാഷ ബസു. 2006ല്‍ ഓംകാര എന്ന സിനിമയിലെ ഐറ്റം ഡാന്‍സും നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2008 ല്‍ അബ്ബാസ് മസ്താന്‍ സംവിധാനം ചെയ്ത റേസ് എന്ന ചിത്രത്തിലെ നടിയുടെ പ്രകടനവും ബിപാഷയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. 2015ല്‍ പുറത്തിറങ്ങിയ എലോണ്‍ ആണ് ബിപാഷ ബസുവിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയില്‍ കരണ്‍ സിംഗ് ഗ്രോവറായിരുന്നു നായക വേഷത്തില്‍ എത്തിയത്.


Click it and Unblock the Notifications