ഭർത്താവ് ഹോട്ട് ആണ്; വിവാഹം കഴിക്കാനുള്ള കാരണം; കരണിന്റെ മൂന്നാമത്തെ ഭാര്യയായതിനെക്കുറിച്ച് ബിപാഷ
ബോളിവുഡിൽ തിരക്കേറിയ നടിയായിരുന്ന ബിപാഷ ബസു സിനിമകളിൽ നിന്ന് മാറി കുടുംബജീവിതത്തിലേക്ക് ശ്രദ്ധ നൽകുകയാണിപ്പോൾ. നടൻ കരൺ സിംഗ് ഗ്രോവറാണ് ബിപാഷയുടെ ഭർത്താവ്. ഇരുവർക്കും ദേവി എന്ന മകളുമുണ്ട്. 2014 ൽ എലോൺ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ബിപാഷയും കരൺ സിംഗ് ഗ്രോവറും പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇരുവരും വിവാഹിതരുമായി. കഴിഞ്ഞ വർഷമാണ് ദമ്പതികൾക്ക് മകൾ പിറന്നത്. ബോളിവുഡിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് ബിപാഷ ബസു.
എന്നാൽ കരൺ സിംഗ് ഗ്രോവറിന് ബിപാഷയുടെ അത്രയും താരത്തിളക്കം ഇല്ല. ടെലിവിഷൻ രംഗത്താണ് കരൺ കൂടുതലും ശോഭിച്ചത്. ബിപാഷ കരണിനെ വിവാഹം ചെയ്തത് അന്ന് ബോളിവുഡിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ കരണിനെ വിവാഹം ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ബിപാഷ. കരൺ ഹോട്ട് ആയതിനാലാണ് താൻ വിവാഹം ചെയ്തതെന്ന് ബിപാഷ പറയുന്നു. റിലീസിന് ഒരുങ്ങുന്ന ഫൈറ്റർ എന്ന സിനിമയിൽ കരൺ സിംഗ് ഗ്രോവർ ഒരു വേഷം ചെയ്യുന്നുണ്ട്. ഹൃതിക് റോഷനും ദീപിക പദുകോണുമാണ് സിനിമയിലെ പ്രധാന താരങ്ങൾ.

സിനിമയുടെ പോസ്റ്ററിനെ പുകഴ്ത്തി സംസാരിക്കവെയാണ് ഭർത്താവ് ഹോട്ട് ആണെന്ന് ബിപാഷ ചൂണ്ടിക്കാണിച്ചത്. സിനിമയിൽ ഹൃതിക് റോഷനും ദീപിക പദുകോണും ഹോട്ട് ആണെന്നും ബിപാഷ അഭിപ്രായപ്പെട്ടു. മകൾ പിറന്ന ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയാണ് ബിപാഷ ബസു. അടുത്തിടെ മകളെക്കുറിച്ച് ബിപാഷ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ഹൃദയത്തിൽ മൂന്ന് സുഷിരങ്ങളോടെയാണ് മകൾ ജനിച്ചതെന്ന് നടി തുറന്ന് പറഞ്ഞു. മൂന്ന് മാസം പ്രായമുള്ള സർജറി നടത്തേണ്ടി വന്നെന്നും ബിപാഷ ബസു വ്യക്തമാക്കി.
വെൻട്രികുലർ സെപ്റ്റൽ ഡിഫെക്ട് ആണ് ബിപാഷയുടെ മകളെ ബാധിച്ചത്. മകളുടെ ചികിത്സാ കാലം തന്നെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നെന്ന് ബിപാഷ തുറന്ന് പറഞ്ഞു. സുഷിരങ്ങൾ തനിയെ അടഞ്ഞ് പോകുമോ എന്ന് പരിശോധിക്കാൻ സ്കാനിംഗ് ചെയ്തു. എന്നാൽ സുഷിരങ്ങളുടെ വലുപ്പം പരിഗണിക്കുമ്പോൾ അതിനുള്ള സാധ്യത കുറവാണെന്നും കുഞ്ഞിന് മൂന്ന് മാസത്തിനുള്ളിൽ സർജറി ചെയ്യുന്നതാണ് നല്ലതെന്നും ഡോക്ടർ നിർദ്ദേശിച്ചു.

സർജറി ആറ് മണിക്കൂർ നീണ്ടു നിന്നു. ഓപ്പറേഷൻ തിയറ്ററിൽ കുഞ്ഞ് കിടന്ന സമയം തന്റെ ജീവിതം നിലച്ച് പോയിരുന്നു. സർജറി വിജയകരമായെന്നും മകൾക്ക് ഇപ്പോൾ കുഴപ്പമാെന്നും ഇല്ലെന്നും ബിപാഷ ബസു വ്യക്തമാക്കി. 43ാം വയസിലാണ് ബിപാഷയ്ക്ക് മകൾ പിറന്നത്. ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ബിപാഷയുടെ വ്യക്തി ജീവിതം വലിയ തോതിൽ ചർച്ചയായിട്ടുണ്ട്.
നടൻ ജോൺ എബ്രഹാമുമായി ഏറെ നാൾ പ്രണയത്തിലായിരുന്നു ബിപാഷ. ജിസം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും അടുത്തത്. 2002 മുതൽ 2011 വരെ ഈ ബന്ധം നീണ്ട് നിന്നു. പിന്നീട് ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പിന്നീട് ഹർമൻ ബവേജയുമായി പ്രണയത്തിലായെങ്കിലും ഈ ബന്ധവും മുന്നോട്ട് പോയില്ല.
ഇതിന് ശേഷമാണ് കരൺ സിംഗ് ഗ്രോവറുമായി പ്രണയത്തിലായത്. കരണിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. നടി ശ്രദ്ധ നിഗം ആയിരുന്നു കരണിന്റെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷം നടി ജെന്നിഫർ വിൻഗെറ്റിനെ വിവാഹം ചെയ്തു. ഈ ബന്ധവും ഡിവോഴ്സിൽ അവസാനിച്ചു. ഇതിന് ശേഷമാണ് ബിപാഷയുടെ കടന്ന് വരവ്.


Click it and Unblock the Notifications