അവന്റെ മൂന്നാം വിവാഹമാണ്; വിവാഹത്തിന് സമ്മതിക്കാത്ത മാതാപിതാക്കളെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച് നടി ബിപാഷ ബസു

നടി ബിപാഷ ബസുവും അവരുടെ ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും ബോളിവുഡിലെ ശ്രദ്ധേയരായ താരദമ്പതിമാരാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പലപ്പോഴും വാര്‍ത്തകള്‍ക്ക് കാരണമായി മാറാറുണ്ട്. ഇപ്പോള്‍ ദമ്പതിമാരായതിന് ശേഷം അവരുടെ ലക്ഷ്യങ്ങള്‍ നേടി എടുക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നുണ്ട്. അതേ സമയം പ്രണയിച്ചിരുന്ന കാലത്ത് കാര്യങ്ങള്‍ അത്ര സുഖകരമല്ലാതിരുന്ന സമയവും ഉണ്ടായിരുന്നു.

കരണിന്റെ ഭൂതകാലം അറിഞ്ഞതോട് കൂടി ബിപാഷയുടെ മാതാപിതാക്കള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുന്‍പൊരിക്കല്‍ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ, കരണിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തിയതിനെ പറ്റിയും എങ്ങനെയാണ് വിവാഹത്തിന് സമ്മതിച്ചതെന്നുമൊക്കെ ബിപാഷ വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോട് അനുബന്ധിച്ച് നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

രണ്ട് വിവാഹവും പരാജയപ്പെട്ട നടനെ വിവാഹം കഴിക്കണം

ഒരു ദാമ്പത്യ ജീവിതം പരാജയപ്പെട്ട മനുഷ്യന്‍ തെറ്റ് ചെയ്തിട്ടാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യം പറഞ്ഞ് അവരെ കുറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇല്ല. എന്റെ കാര്യം തന്നെ നോക്കുകയാണെങ്കില്‍ എനിക്കുണ്ടായിരുന്ന പ്രണയബന്ധം ശക്തമായിട്ടുള്ളത് ആയിരുന്നു. അത് അവന്റെ വിവാഹ ജീവിതത്തേക്കാള്‍ വളരെ വലുതാണ്. ഇക്കാര്യം ഞാന്‍ എന്റെ മാതാപിതാക്കളോട് വിശദീകരിക്കുകയും അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. താന്‍ പ്രണയിക്കുകയും അവന്റെ കൂടെ ജീവിക്കുകയും ചെയ്തു. പക്ഷേ ഒരു കടലാസില്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രം. അപ്പോള്‍ അതെങ്ങനെയാണ് എന്നെ അവനില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്' എന്നാണ് ബിപാഷ അച്ഛനോടും അമ്മയോടും ചോദിച്ചത്.

മകളുടെ വിവാഹത്തെ ശക്തമായി എതിർത്ത് താരമാതാപിതാക്കൾ

നമ്മുടെ ചില ബന്ധങ്ങള്‍ ഉദ്ദേശിച്ചത് പോലെ നടക്കുന്നില്ലെങ്കില്‍ അത് നിര്‍ഭാഗ്യമാണെന്നേ പറയാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നാളുകള്‍ കഴിഞ്ഞ് നമ്മള്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇപ്പോഴുള്ള ജീവിതത്തില്‍ സന്തോഷത്തിലായിരിക്കും. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും കാരണം ഉണ്ടാവും. അത് എല്ലായിപ്പോഴും സത്യമാണ്. അതേ സമയം ഭര്‍ത്താവ് ഇപ്പോള്‍ തന്റെ മാതാപിതാക്കളുമായി എങ്ങനെയാണെന്നുള്ള ചോദ്യത്തിനും നടി വിശദീകരണം നല്‍കിയിരുന്നു.

അമ്മയെ വീഴ്ത്തിയെങ്കിലും എതിർത്തത് അച്ഛൻ മാത്രമാണ്

ആദ്യ കാഴ്ചയില്‍ തന്നെ കരണ്‍ അമ്മയെ വീഴ്ത്തി. എന്നാല്‍ അച്ഛന് അദ്ദേഹത്തോട് ലയിക്കാന്‍ കുറച്ച് സമയം എടുത്തു. എന്നാല്‍ ഇപ്പോള്‍ അച്ഛനും മകനും തമ്മില്‍ നല്ലൊരു കൂട്ടുകെട്ട് രൂപപ്പെടുത്താനും സുഹൃത്തുക്കളെ പോലെ ജീവിക്കാനും സാധിക്കുന്നുണ്ട്. അവര്‍ തമ്മില്‍ നല്ല ഐക്യത്തിലാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നാണ് ബിപാഷ പറയുന്നത്. 2015 ലാണ് നടന്‍ കരണ്‍ സിംഗ് ഗ്രോവറും ബിപാഷ ബസുവും തമ്മില്‍ പരിചയപ്പെടുന്നത്. എലോണ്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ആദ്യ കൂടികാഴ്ച. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും 2016 ല്‍ വിവാഹം കഴിക്കുകയും ചെയ്തു.

വർഷങ്ങളോളം പ്രണയിച്ച കാമുകനെ ഉപേക്ഷിച്ചതാണ്

കരണിനെ പരിചയപ്പെടുന്നതിന് മുന്‍പ് ബിപാഷയുടെ ജീവിതത്തില്‍ ഒന്നിലധികം പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം നടന്‍ ഡിനോ മോറിയ ആയിരുന്നു. 1996 മുതല്‍ 2002 വരെ ഇരുവരും പ്രണയിച്ചെങ്കിലും വേര്‍പിരിഞ്ഞു. 2002 മുതല്‍ 2011 വരെ നടന്‍ ജോണ്‍ എബ്രാഹുമായി നടി പ്രണയത്തിലായി. ഒത്തിരി വര്‍ഷങ്ങള്‍ നീണ്ട ഈ ബന്ധം വിവാഹം വരെ എത്തുമെന്ന് കരുതിയ ശക്തമായ പ്രണയമായിരുന്നെങ്കിലും താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. അതേ സമയം ബിപാഷയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് രണ്ട് തവണ വിവാഹിതനായ ആളാണ് കരണ്‍. ശ്രദ്ധേ നീഗം, ജെനിഫര്‍ വിങ്ങേറ്റ് എന്നിങ്ങനെ രണ്ട് നടിമാരെ തന്നെയാണ് കരണ്‍ വിവാഹം കഴിച്ചത്. ആ ബന്ധങ്ങള്‍ അധികകാലം നീളാതെ വേര്‍പിരിയുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X